ഫാ.ഫിലിപ്പ് ഉഴനല്ലൂര്‍ കോര്‍ എപ്പിസ്കോപ്പ നിര്യാതനായി
മാറനല്ലൂര്‍ (പാറശാല): ഫാ.ഫിലിപ്പ് ഉഴനല്ലൂര്‍ കോര്‍ എപ്പിസ്കോപ്പ നിര്യാതനായി. സംസ്കാരം ഞായറാഴ്ച മൂന്നിനു നെല്ലിക്കാട് ചാപ്പലില്‍. ചെങ്ങന്നൂര്‍ എലഞ്ഞിമേല്‍ ഉഴനല്ലൂര്‍ കുര്യന് നൈനാന്- അന്നമ്മ ദന്പതികളുടെ മകനാണ്. 1963 ഡിസംബര്‍ മൂന്നിന് പൗരോഹി ത്യംസ്വീകരിച്ചു.
1967 ല്‍ ബാലരാമപുരത്ത് മിഷന് പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടാക്കട താലൂക്കിലെ പുന്നാവൂര്‍ കേന്ദ്രമാക്കി 1974 സെപ്റ്റംബര്‍ രണ്ടിന് അദ്ദേഹം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ഹോളിക്യൂന്‍, നെല്ലിക്കാടില്‍ ഫാ.ഫിലിപ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ വിദ്യാലയങ്ങളും സ്ഥാപിച്ചു.
Comments