വാഷിംഗ്ടണ്‍ ഡിസി: മാതാവിന്റെ ഉദരത്തില്‍ ഉരുവാകുന്ന കുഞ്ഞിന്റെ അവസ്ഥ എങ്ങനെയായിരുന്നാലും, കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നുവീഴുന്നതിനുള്ള സര്‍വ്വ അവകാശവും നല്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് സെപ്റ്റംബര്‍ 23-ന് ബുധനാഴ്ച ഒപ്പുവച്ചു. "ബോള്‍ എലൈവ്' (Born Alive) എന്നാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്.
ഭൂമിയില്‍ ജനിക്കുന്ന കുട്ടികളുടെ മുഴുവന്‍ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗര്‍ഭഛിദ്രം അതിജീവിച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ കെയര്‍ ലഭിക്കുന്നതിനും അവകാശമുണ്ടായിരിക്കും.
വെര്‍ച്വലായി സംഘടിപ്പിക്കപ്പെട്ട നാഷണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ വച്ചാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നത് ധാര്‍മ്മിക ചുമതലയാണെന്നും ട്രംപ് പറഞ്ഞു.
ഭരണകൂടം ഇതാനാവശ്യമായ ഫെഡറല്‍ ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. എക്സിക്യൂട്ടീവ് ഉത്തരവിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവിട്ടിട്ടില്ല. "ബോണ്‍ എലൈവ് ഇന്‍ഫെന്റ് പ്രൊട്ടക്ഷന്‍ ആക്ട്' കോണ്‍ഗ്രസില്‍ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും നിയമമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസിഡന്റ് ഒരിക്കല്‍ക്കൂടി ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് ഉറപ്പു നല്‍കിയതില്‍ പ്രോലൈഫ് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനി കൃതജ്ഞത അറിയിച്ചു.
Comments