Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അതുല്യമായ അമ്പതാണ്ട്", ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച- ഉമ്മന്‍ചാണ്ടി പങ്കെടുക്കും

Picture

ഹൂസ്റ്റണ്‍: നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ അമ്പതുവര്‍ഷം പൂര്‍ത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകന്‍ മുന്‍ മുഖ്യമന്ത്രിയും, കേരള ജനതയുടെ ആരാധ്യനുമായ ഉമ്മന്‍ചാണ്ടിക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നതിനു നടത്തപ്പെടുന്ന വിപുലമായ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

 

വെര്‍ച്വല്‍ മീറ്റിംഗായി (സൂം) നടത്തപ്പെടുന്ന സമ്മേളനത്തില്‍ ആരാധ്യനായ നേതാവ് ഉമ്മന്‍ചാണ്ടി മുഴുവന്‍സമയവും പങ്കെടുക്കുന്നതാണ്. സെപ്റ്റംബര്‍ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് (സെന്‍ട്രല്‍ ടൈം) സമ്മേളനം ആരംഭിക്കും.

ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതവും സെക്രട്ടറി സജി ജോര്‍ജ് മാരാമണ്‍ നന്ദിയും അറിയിക്കും.

 

കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, ആന്റോ ആന്റണി എംപി , രമ്യ ഹരിദാസ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് , ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം,ദേശീയ പ്രസിസന്റ് മൊഹിന്ദര്‍ സിംഗ്, ചാപ്റ്റര്‍ ചെയര്‍മാന്‍ റോയി മോന്താനാ, ഐഒസി കേരള ദേശീയ പ്രസിഡന്റ് ലീലാ മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍ തുടങ്ങിയ നേതാക്കളും ഫോമാ, ഫൊക്കാനാ, ഡബ്ല്യുഎംസി, പ്രസ്ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിക്കും. ഐഒസി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി മോഡറേറ്റര്‍ ആയിരിക്കും.

 

ഐഒസി കേരള ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ജനനായകനെ സ്‌നേഹിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

സൂം മീറ്റിംഗ് ഐഡി - 668 380 4507
പാസ്സ്വേര്‍ഡ് - OC@50

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് കൂടല്‍ - 914 987 1101, ജീമോന്‍ റാന്നി - 407 718 4805, സൈമണ്‍ വാളച്ചേരില്‍- 847 630 0037, സജി ജോര്‍ജ് മാരാമണ്‍ - 214 714 0838.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code