Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമാ സഭയ്ക്ക് നല്‍കിയ മാണിക്യക്കല്ലായിരുന്നു പരേതനായ ഡോ.സി എ തോമസ് (റവ. കുരുവിള ഫിലിപ്പ്)   - (എബി മക്കപ്പുഴ)

Picture

റാന്നി മന്ദമരുതി മാര്‍ത്തോമ ഇടവക അംഗമായിരുന്ന ചെറു വാഴകുന്നേല്‍എബ്രഹാം തോമസ് (93)കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സുവിശേഷവേലയില്‍തല്‍പരനായി ബംഗാരപെട്ട SIBS ബൈബിള്‍ സ്കൂളില്‍ പഠനത്തിനുവേണ്ടിപോയി. റാന്നി സ്വദേശിയായ T E തോമസ് പുല്ലാട് സ്വദേശിയായ P V ഫിലിപ്പ് (പില്‍ക്കാലത്ത് അച്ഛന്‍) എന്നിവര്‍ സഹപാഠികളായിരുന്നു.

 

കന്നടയും തെലുങ്ക് ഭാഷയുംസംസാരിക്കുന്ന വിദ്യാവിഹീനരും, ദരിദ്രരും, രോഗികളും, ചൂഷിതരും ആയ അന്നാട്ടുകാരുടെനടുവിലേക്ക് ദൈവം തങ്ങളെ വിളിക്കുന്നു എന്ന ബോധ്യത്തില്‍ ഗ്രാമത്തിലെ ചെറ്റപ്പുരവാടകയ്ക്ക് എടുത്തു സി എ തോമസും, ടി തോമസും താമസമാക്കി.1970ല്‍ വേല ആരംഭിച്ചു.

 

ദേവനഹള്ളി, സിധിലിഘട്ട തുടങ്ങിയ പ്രദേശങ്ങളില്‍ വേലയുടെ ഫലം കണ്ടു തുടങ്ങി. 1972ല്‍
കര്‍ണാടക നവജീവന്‍ സമിതി (KNS) എന്ന തങ്ങളുടെ പ്രസ്ഥാനം രജിസ്റ്റര്‍ ചെയ്തു. ദേവനഹള്ളിയില്‍ ഒരു ബൈബിള്‍ സ്കൂള്‍ ആരംഭിച്ചു.തദ്ദേശീയരെ പരിശീലിപ്പിച്ച് വേല വികസിപ്പിക്കുവാന്‍ ആഗ്രഹിച്ചു എങ്കിലും
സാമ്പത്തികംലഭ്യമാകാതെ വന്നപ്പോള്‍ ഇ അ തോമസ്അമേരിക്കയിലേക്ക് കുടിയേറി.അവിടെ ജോലിചെയ്തതോടൊപ്പം തന്‍റെ സുഹൃത്തുക്കളെ കണ്ട് സഹായം സ്വീകരിച്ച് വേലയെ പിന്തുണച്ചു.
ശ്രീ ടി തോമസ് ഫീല്‍ഡ് ഡയറക്ടറായി ദേവനഹള്ളിയില്‍ പാര്‍ത്ത് ഭാര്യ ഗ്രേസിയോടൊപ്പംവേലയെ സമ്പുഷ്ടമാക്കി. കാസ്സ മുതലായ സംഘടനകളുടെ സഹായത്താല്‍ ഗ്രാമീണ റോഡുകളും,കിണറുകളും ഉണ്ടാക്കി നല്‍കി ഗ്രാമങ്ങളെ ഉദ്ധരിച്ചു.

 

ബാംഗ്ലൂരിലെ മാര്‍ത്തോമ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സൗജന്യസേവനത്തിലൂടെ ബീരസാന്ദ്രഗ്രാമത്തില്‍ ഒരുക്ലിനിക് ആരംഭിച്ചു. ചികിത്സയോടൊപ്പം നിരവധി പ്രസവശുശ്രൂഷ യും ഇതിലൂടെ നടന്നു. ആരംഭിച്ച ബൈബിള്‍ സ്കൂളിലൂടെ നിരവധി പേര്‍ക്ക് ബൈബിള്‍ പരിജ്ഞാനം നല്‍കി, അവരെസുവിശേഷകര്‍ ആയി നിയമിച്ചു. ടി തോമസ് വാര്‍ദ്ധക്യം ആയപ്പോള്‍ ശ്രീ ദേവദാസ്എന്നതദ്ദേശീയനെ മിഷന്‍റെഫീല്‍ഡ് ഡയറക്ടറായി നിയമിച്ചു.പില്‍ക്കാലത്ത് പട്ടത്വം സ്വീകരിച്ച ദേവദാസ് മാര്‍ത്തോമ സഭ വൈദികനായി സേവനം ചെയ്യുന്നു.

 

ശ്രി C A തോമസ് വര്‍ഷം തോറുംമിഷന്‍സന്ദര്‍ശിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കി വേലയെ മേല്‍ക്കുമേല്‍ അഭിവൃദ്ധിയിലേക്ക് നടത്തി. അദ്ദേഹത്തിന് ഓരോ ഗ്രാമങ്ങളും,അവിടുത്തെ ആവശ്യങ്ങളും, ഓരോ സുവിശേഷകരെ യും വ്യക്തിപരമായി അറിയാമായിരുന്നു.

 

ഗ്രാമീണ ജനതയെ വിദ്യാഭ്യാസത്തിനായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്തു. വേലഎങ്ങനെചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു. താന്‍ വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുമ്പോള്‍ വേലയെ ബാധിക്കരുതെന്ന താല്‍പര്യത്തില്‍ 2000 ആണ്ടിന് ശേഷം മിഷന്‍ പ്രവര്‍ത്തനംപൂര്‍ണമായും മാര്‍ത്തോമ്മാ സഭയ്ക്ക് വിട്ടുനല്‍കി.

 

തന്‍റെവാര്‍ദ്ധക്യത്തിലുംഓരോപ്രദേശത്തെയും പട്ടക്കാരെയും സുവിശേഷകരെയും ദീര്‍ഘനേരം ഫോണില്‍ വിളിച്ച് വേലയുടെ അഭിവൃദ്ധിമനസ്സിലാക്കിപ്രോത്സാഹനം നല്‍കി യിരുന്നു. ദേവനഹള്ളി, ചിക്കബല്ലപുര്‍, സിധിലിഘട്ട തുടങ്ങിയ പ്രദേശങ്ങളിലുംഅതിന്റെ ചുറ്റുപാടുകളിലും ആയി നിരവധി ദൈവാലയങ്ങളും,
സുവിശേഷകരും, വിദ്യാസമ്പന്നരായ വിശ്വാസികളും, ഇന്ന് സന്ദര്‍ശകരെ അമ്പരിപ്പിക്കുന്നതാണ്.

 

Dr. C A തോമസ് ഭാരത ഗ്രാമങ്ങളില്‍ദൈവസ്‌നേഹംവിളമ്പിയമനുഷ്യസ്‌നേഹിയാണ്. ദുര്‍ഘട പ്രദേശങ്ങളെതിരഞ്ഞുപിടിച്ച് പ്രവര്‍ത്തിച്ച ചടുലതയുള്ളപരിശ്രമശാലി. ഓരോവ്യക്തിയോടുംസുവിശേഷം അറിയിക്കണമെന്ന് പ്രതിജ്ഞ ചെയ്തതീഷ്ണതയുള്ള വ്യക്തിത്വം. ദൈവ സ്‌നേഹത്തിന്‍റെ നിറകുടം. പ്രായോഗിക സമീപനത്തിന്‍റെ അപ്പോസ്തലന്‍.തണ്ടില്‍ കൊളുത്തിയ ദീപമായി അദ്ദേഹം നിരവധി ഗ്രാമങ്ങള്‍ക്കു വെളിച്ചം നല്‍കി.

 

മന്ദമരുതി ഇടവക മാര്‍ത്തോമാ സഭക്ക് നല്‍കിയ മാണിക്യ ക്കല്ലായിരുന്നു Dr തോമസ്.ആര്‍ എനിക്ക് വേണ്ടി പോകും? കര്‍ത്താവ് ഇപ്പോഴും ചോദിക്കുന്നു.

 

(എബി മക്കപ്പുഴ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code