Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കണക്ടിക്കറ്റിൽ മാസ്ക് ധരിക്കാത്തവർക്ക് 100 ഡോളർ ഫൈൻ   - പി.പി.ചെറിയാൻ

Picture

കണക്റ്റിക്കട്ട് :- കണക്റ്റിക്കട്ട് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ,പുറത്തിറങ്ങുന്നവരും കൂട്ടം കൂടുന്നവരും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും നിയമം ലംഘിക്കുന്നവരിൽ നിന്നും 100 ഡോളർ ഫൈൻ ഈടാക്കുമെന്ന് ഗവർണർ നെഡ് ലാമന്റ തിങ്കളാഴ്ച (സെപ്റ്റം 14) നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 
 
ചെറിയ കൂട്ടങ്ങള മാസ്ക് ധരിക്കാത്തവർക്ക് 250 ഡോളറും വലിയ കൂട്ടങ്ങളിൽ മാസ്ക് ധരിക്കാതെ പങ്കെടുക്കുന്നവരിൽ നിന്നും 500 ഡോളറും ഫൈൻ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കണക്ടിക്കറ്റിൽ നിലവിൽ വന്നിരിക്കുന്നത്.
പുതിയ നിയമമനുസരിയ് ഇൻഡോറിൽ 25 പേർക്കും ഔട്ട് ഡോറിൽ പരമാവധി 100 പേർക്കും പങ്കെടുക്കാം. എന്നാൽ ഇവർ മാസ്ക് ധരിച്ചിരിക്കണം.
കണക്ടിക്കറ്റിൽ പലരും ഗവർണറുടെ മാസ്ക് നിയമത്തോട് അത്ര അനുകൂലമായി പ്രതികരിക്കുന്നില്ല. നിലവിൽ എക്സിക്യൂട്ടിവ് ഉത്തരവ് നിലനിൽക്കുമ്പോൾ പുതിയ ഉത്തരവിന്റെ ആവശ്യം ഇല്ല എന്നാണിവരുടെ വാദം. സെപ്റ്റംബർ 15 ചൊവ്വാഴ്ച ലഭ്യമായ കണക്കനുസരിച് 55031 പോസിറ്റീവ് കേസുകളും 4485 മരണവും നടന്നതായി കണക്ടിക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
 
 
സംസ്ഥാനത്ത് കോവിഡ് പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മഹാമാരി ആരംഭിച്ചതിനു ശേഷം 1388507 പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കോവിഡിന്റെ ഭീഷണി ഒഴിയും വരെ പൊതുജനങ്ങൾ ഇതിനോടു സഹകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code