ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ നിന്നു കാണാതായ 20 വയസ്സുള്ള യുവതിയെ കണ്ടെത്തുന്നതിന് ഹൂസ്റ്റണ്‍ പൊലീസ് പൊതുജനത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചു. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് 6800 ബ്ലോക്ക് റൂസ് വെല്‍റ്റ് സ്ട്രീറ്റില്‍ നിന്നും മാര്‍ട്ടീന ലോപസ് എന്ന 20 കാരിയെ കാണാതായത്. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള യുവതി ഓട്ടിസം രോഗി കൂടിയാണ്.
കേമൊ പ്ലാഗ് ജാക്കറ്റും പിങ്ക് ഷോര്‍ട്ട്സും ഗോള്‍ഡ് സാന്ഡല്സുമാണ് കാണാതാകുന്ന സമയം ഇവര്‍ ധരിച്ചിരുന്നത്. ഒരു പിങ്ക് ബാക്ക് പാക്കും ഇവരുടെ കൈവശം ഉണ്ടായിരുന്നതായി ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു. അഞ്ചടി രണ്ടിഞ്ച് ഉയരവും 140 പൗണ്ട് തൂക്കവും ബ്രൗണ്‍ കണ്ണുകളും ചുവന്ന തലമുടിയുമായിരുന്നു ഇവര്‍ക്ക്.
ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മിസ്സിംഗ് പേര്‍സണ്‍ ഡസ്ക്കില്‍ 832 394 1840 നമ്പറില്‍ വിളിച്ചു വിവരം അറിയിക്കണമെന്നും ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു.
Comments