Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യൂ.എം.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റായി പി. സി. മാത്യുവിനെ തെരെഞ്ഞെടുത്തു   - പി. പി. ചെറിയാന്‍

Picture

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഫോര്‍ ഓര്‍ഗനൈസഷന്‍ ഡെവോലപ്‌മെന്റ് സ്ഥാനത്തേക്ക് പി. സി. മാത്യുവിനെ സെപ്റ്റംബര്‍ പന്ത്രണ്ടിന് കൂടിയ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തെരഞ്ഞെടുത്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള പി. സി. മാത്യുവിന്റെ പേര് നിര്‍ദേശിക്കുകയും ഐക്യകണ്‌ഠ്യേന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പാസാക്കുകയും ചെയ്തു.

 

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വളര്‍ച്ചയ്ക്ക് പി. സി. മാത്യു സ്തുത്യര്‍ഹമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട് എന്നും തന്റെ സേവനം തുടര്‍ന്നും സംഘടനയുടെ വളര്ച്ചക്ക് അഭികാമ്യവും സമയോചിതവുമാണെന്നും ഗോപാല പിള്ള പറഞ്ഞു. ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ഹാജി പി.സി. മാത്യുവിനെ അനുമോദിക്കുകയും മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയും ചെയ്തു. ഗ്ലോബല്‍ അഡ്മിന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി, വിവിധ റീജിയണല്‍ ചെയര്‍മാന്മാരും റീജിയന്‍ പ്രെസിഡന്റുമാരും അനുമോദനങ്ങള്‍ നേര്‍ന്നു. തന്നില്‍ ഏല്പിച്ച വിശ്വസത്തിനായി നന്ദി പറഞ്ഞതോടൊപ്പം നൂറു ശതമാനവും വിസ്വസ്തത പാലിക്കുമെന്ന് പി. സി. തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചുവരികയിരുന്ന പി. സി. സംഘടന പ്രവര്‍ത്തനത്തിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ല്‍ അമേരിക്കയിലേക്ക് കുടുമ്പ സമേതം കുടിയേറിയ പി. സി. പത്തുവര്‍ഷത്തോളം ടെക്‌സാസ് സ്റ്റേറ്റില്‍ല്‍ സീനിയര്‍ അക്കൗണ്ടന്റായും ഓഡിറ്റര്‍ ആയും ജോലി ചെയ്തു. പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധവെക്കുകയും ഡാളസിലെ അറിയപ്പെടുന്ന റിയല്‍റ്റാര്‍ ആയി മാറുകയും ചെയ്തു. ഇര്‍വിങ് ഇമറാള്‍ഡ് വാലി ഹോം ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി രണ്ടു തവണ വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് കമ്മിറ്റി മെമ്പര്‍ ആയി 2007 ല്‍ ഡബ്ല്യൂ. എം. സി. യില്‍ പ്രവര്ത്തനം ആരംഭിച്ചു. പിന്നീട് നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് സെക്രട്ടറിയായി, പ്രെസിഡന്റായി, റീജിയണല്‍ വൈസ് പ്രെസിഡന്റായി നേതൃത്വം തെളിയിച്ചു. ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് പുനര്‍ സംഘടിപ്പിച്ചു. ഒക്കലഹാമ സ്റ്റേറ്റില്‍ പ്രൊവിന്‍സ് രൂപീകരിച്ചു. രണ്ടായിരത്തി പതിനാറില്‍ റീജിയണല്‍ പ്രെസിഡന്ടായി തെരഞ്ഞെടുക്കപ്പെട്ട പി. സി. മാത്യു ചിക്കാഗോ പ്രൊവിന്‍സ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു. അതെ വര്ഷം ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് പുനര്‌സഘടിപ്പിക്കുവാന്‍ ശ്രീ ചാക്കോ കോയിക്കലേതിന് പ്രചോദനം നല്‍കി. റീജിയന്‍ ചെയര്മാനായതിനു ശേഷം കാനഡയിലെ ആദ്യ പ്രൊവിന്‍സായി ടോറോണ്ടോ പ്രൊവിന്‍സ് രൂപീകരിക്കുവാന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരു വിഭാഗമായി നിന്നിരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിനെ അമേരിക്കയില്‍ യോജിപ്പിക്കുവാന്‍ മുന്‍കൈ എടുത്തു. ബഹറിനില്‍ ഡിഫെന്‍സില്‍ മിലിറ്ററി വര്‍ക്ഡ്‌സ് ഡിറക്ടറേറ്റില്‍ ജോലി ചെയുന്ന കാലയളവില്‍ ചാരിറ്റി ആന്‍ഡ് അസിസ്റ്റന്റ് അസോസിയേഷന്‍ ഓഫ് പേരെന്റ്‌സ് (ക്യാപ്പ്) എന്ന പേരില്‍ താന്‍ സംഘടിപ്പിച്ച സംഘടനയിലൂടെ അനേക ഇന്ത്യന്‍ സ്കൂള്‍ പേരെന്റ്‌സിനു പി. സി. സഹായ ഹസ്തം നീട്ടി.

 

ബഹറിനിലെ വിദ്യാഭാസ മന്ത്രിയുടെ നോമിനി ആയി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡില്‍ അംഗമായ പി. സി. മാത്യു സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു. 2003 കാലയളവില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു പാനല്‍ ലീഡര്‍ ആയി മത്സരിച്ചുവെങ്കിലും അമേരിക്കയിലേക്ക് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതിനാല്‍ ജയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ബഹറിനില്‍ ഇന്ത്യന്‍ സമൂഹത്തില്‍ അദ്ദേഹം ഗണ്യമായ സ്ഥാനം നേടി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ച പി. സി. തുരുത്തിക്കാട് ബി. എ. എം. കോളേജില്‍ നിന്നും മൂന്നു പ്രാവശ്യം യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി ജയിക്കുകയും കേരളാ യൂണിവേഴ്‌സിറ്റി യൂണിയനില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1983 ല്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സെനറ്റര്‍ മെമ്പര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ടു.

തളരാത്ത ആത്മവിശ്വസവും സ്‌നേഹിക്കുവാനുള്ള ഒരു നല്ല മനസ്സും കൈമുതലായുള്ള പി. സി. മാത്യു വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കമ്മിറ്റിക്കു ഒരു മുതല്കൂട്ടായിരുമെന്നു അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസും പ്രസിഡന്റ് സുധിര്‍ നമ്പ്യാരും റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിംഗില്‍ പറഞ്ഞു.

 

അമേരിക്കാ റീജിയന്‍ ഡി.അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പപ്പള്ളി, ഓര്‍ഗനൈസഷന്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍, റോയ് മാത്യു ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍, ജോമോന്‍ ഇടയാടിയില്‍ (ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ്), സാം മാത്യു ഡി. എഫ്. ഡബ്ലു പ്രൊവിന്‍സ് ചെയര്‍മാന്‍, വര്ഗീസ് കെ. വര്‍ഗീസ് ഡി എഫ്. ഡബ്ല്യൂ. പ്രോവിന്‍സ് പ്രസിഡന്റ്, തോമസ് ചെല്ലേത്ത്, സെസില്‍ ചെറിയാന്‍ റീജിയന്‍ ട്രഷറര്‍, പ്രൊഫ്.ജോയ് പല്ലാട്ടുമഠം, അലക്‌സ് അലക്‌സാണ്ടര്‍ ഡാളസ് പ്രോവിന്‍സ് ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ജോണ്‍, കുരിയന്‍ സഖറിയ, പുന്നൂസ് തോമസ് (ഒക്കലഹോമ), സിഞ്ചു തോമസ്, ടോറോണ്ടോ പ്രൊവിന്‍സ് സോമോന്‍ സഖറിയ ചെയര്‍മാന്‍, ബിജു തോമസ് പ്രസിഡന്റ്, ടിജോ മാത്യു ജനറല്‍ സെക്രട്ടറി, ഡോ. രുഗ്മിണി പത്മകുമാര്‍, ചാക്കോ കോയിക്കലേത് അഡൈ്വസറി ചെയര്‍മാന്‍, കോശി ഉമ്മന്‍ മുന്‍ റീജിയണല്‍ വൈസ് ചെയര്‍മാന്‍, സാബു ജോസഫ് സി.പി.എ. ഫിലാഡല്‍ഫിയ പ്രൊവിന്‍സ് ചെയര്‍മാന്‍, ജോര്‍ജ് പനക്കല്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ്, വര്‍ഗീസ് മാത്യു ഡാളസ്, മാത്യൂസ് എബ്രഹാം, മാത്തുക്കുട്ടി ആലുംപറമ്പില്‍, ബെഞ്ചമിന്‍ തോമസ്, തോമസ് ഡിക്രൂസ്, കോശി ജോര്‍ജ് (ചിക്കാഗോ പ്രൊവിന്‍സ്), അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസ്, എലെക്ഷന്‍ കമ്മിഷണര്‍ മേരി ഫിലിപ്പ്, ഈപ്പന്‍ ജോര്‍ജ് ന്യൂ യോര്‍ക്ക് , ഫ്‌ലോറിഡ പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യു തോമസ്, പ്രസിഡന്റ് സോണി കന്നോട്ടുതറ, ജനറല്‍ സെക്രട്ടറി ബാബു ദേവസ്യ, ട്രഷറര്‍ സ്കറിയ കല്ലറക്കല്‍, വിമന്‍സ് ഫോറം സെക്രട്ടറി ആലിസ് മഞ്ചേരി, മാത്യൂസ് മുണ്ടക്കല്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് സെക്രട്ടറി, ട്രഷറര്‍ ജിന്‍സ് മാത്യു തുടങ്ങിയ ഡബ്ല്യൂ.എം. സി. നേതാക്കള്‍ അനുമോദനം അറിയിച്ചു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code