ഫാ. ജെയിന് കാളാംപറമ്പില്‍ സിഎംഐ നിര്യാതനായി
നീലീശ്വരം: സിഎംഐ ബിജ്നോര്‍ സെന്റ് ജോണ്‍സ് പ്രോവിന്‍സ് അംഗം ഫാ. ജെയിന് കാളാംപറമ്പില്‍ (36) നിര്യാതനായി. സംസ്കാരം ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടത്തി. പ്രോവിന്സിന്റെ നേപ്പാള്‍ മിഷനിലായിരുന്നു പ്രവര്‍ത്തനം.
നീലീശ്വരം കാളാംപറമ്പില്‍ പരേതനായ ലാസറിന്റെയും മറിയത്തിന്റെയും മകനാണ്. 2016 ഫെബ്രുവരി ഏഴിനായിരുന്നു പൗരോഹിത്യ സ്വീകരണം.
സഹോദരങ്ങള്‍: പോള്‍സണ്‍ കാളാംപറന്പില് (കോണ്‍ഗ്രസ് മലയാറ്റൂര്‍- നീലീശ്വരം മണ്ഡലം പ്രസിഡന്റ്), കെ.എല്‍. സേവ്യര്‍, കെ.എല്‍. സെബാസ്റ്റ്യന്‍ (മിലിട്ടറി), കെ.എല്‍. സബീന, കെ.എല്‍. റീന.
Comments