Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചോരാത്ത വീട് ഭവന പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം

Picture

പതിറ്റാണ്ടായി ടാര്‍ പൊളിന്‍ ഷീറ്റ് വലിച്ച് കെട്ടിചോര്‍ന്നൊലിച്ച വീട്ടില്‍ താമസിച്ചിരുന്ന ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് തെക്കേ പുളിമൂട്ടില്‍ സജി - സിന്ധു ദമ്പതികള്‍ക്കും കുടുംബത്തിനും ഇനി ചോരാത്ത വീട്ടില്‍ അന്തിയുറങ്ങാം.

 

ഇവരുടെ വീടിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി ചെട്ടികുളങ്ങര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനയായ ആഴ്ച മരം പദ്ധതി, ചെട്ടികുളങ്ങര ഹൈസ്കൂള്‍ എസ്.എസ്.എല്‍.സി. 1989, 1994 ബാച്ച് കളുടെ സഹകരണത്തോടെ മാന്നാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചോരാത്ത വീട് പദ്ധതിയുടെ സഹകരണത്തോടെയാണ്.വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

 

പദ്ധതിക്ക് സുമനസ്സുകളുടെ സഹകരണവുമുണ്ടായി. പൂര്‍ത്തീകരിച്ച വീടിന്റെ ഉദ്ഘാടനം അഡ്വ. യു. പ്രതിഭ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പിറന്നാള്‍ ആഘോഷവും കേക്ക് മുറിച്ച് നിര്‍വഹിച്ചു.
ചടങ്ങില്‍ ചോരാത്ത വീട് പദ്ധതി ചെയര്‍മാന്‍ കെ.എ. കരീം അധ്യക്ഷത വഹിച്ചു.

 

ഡോ. വി. പ്രകാശ് കൈമള്‍, ഡോ. ശ്രീ ജയ എസ്.ബി , സജിത്ത് സംഘ മിത്ര, ഗോപന്‍ ഗോപിനാഥ്, അനില്‍ ചാരുംമൂട്ടില്‍ ,സുരേഷ് പുത്തന്‍വീട്ടില്‍, ഷഫീഖ് എവര്‍ഷൈന്‍, സിനു മാങ്കാംകുഴി , ഗോപി പാവുക്കര, സജി, സിന്ധു എന്നിവര്‍ പ്രസംഗിച്ചു ആഴ്ച മരം പദ്ധതിയുടെ വൃക്ഷതൈയും നട്ടു.

 

വാര്‍ത്ത, ചിത്രങ്ങള്‍: ബാബൂസ്' പനച്ചമൂട്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code