Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യു.എം.സി ഗ്ലോബല്‍ യൂത്ത് ഫോറം ഓണ്‍ലൈന്‍ കലോത്സവം എം.ജി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

Picture

തിരുവനന്തപുരം :വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂത്ത് ഫോറം ആഗോളതലത്തില്‍ നടത്തുന്ന കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉത്ഘാടനം പ്രശസ്ത പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാര്‍ സൂം മീറ്റിംങ്ങിലൂടെ നിര്‍വ്വഹിച്ചു. കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യുവതലമുറ സംഘടിപ്പിക്കുന്ന ഈ ഓണ്‍ ലൈന്‍ കലോത്സവം തീര്‍ച്ചയായും ഈ കോവിഡ് കാലഘട്ടത്തില്‍ യുവാക്കളുടെ പ്രതിഭ കണ്ടെത്തുവാന്‍ അനുയോജ്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

 

സെപ്റ്റംബര്‍ 12 മുതല്‍ നവംബര്‍ 1വരെ 48 ദിവസം നീണ്ടു നില്‍ക്കുന്ന കലാമാമാങ്കം " WMC ONEFEST" ന് തിരുവനന്തപുരത്തെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓഫീസില്‍ രാഷ്ട്രദീപിക ചെയര്‍മാന്‍.ഫ്രാന്‍സിസ് ക്ലീറ്റസ്, ജീവന്‍ സാറ്റലൈറ്റ് എം.ഡി ബേബി മാത്യൂ സോമതീരം, ഡബ്ല്യു എം സി ഇന്ത്യ റീജിയണ്‍ പ്രസിഡന്റ്. ഷാജി മാത്യൂ,, അമേരിക്ക റീജിയണ്‍ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ .ഹരി നമ്പൂതിരി, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരന്‍, മുന്‍ ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ സുനന്ദകുമാരി, ട്രാവന്‍കൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് സാം ജോസഫ്, ട്രാവന്‍കൂര്‍ പ്രോവിന്‍സ് അംഗങ്ങള്‍, തിരുവനന്തപുരം ചാപ്റ്റര്‍ അംഗങ്ങള്‍, എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. ജോണി കുരുവിള ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.എ.വി.അനൂപ് ചെന്നൈയില്‍നിന്നും രജിസ്‌ട്രേഷന്‍ ഉത്ഘാടനം ചെയ്തു. സൂം മീറ്റിംങ്ങിലൂടെ വിവിധ കലാപരിപാടികളോടെ നടത്തിയ ഉത്ഘാടന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍, റീജിയണല്‍, പ്രോവിന്‍സ് ഭാരവാഹികള്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് .രാജേഷ് ജോണിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്‌ജോണ്‍ പട്ടാണി പറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍സി യു മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ടി.പി.വിജയന്‍, വര്‍ഗീസ് പനക്കല്‍, എസ്.കെ.ചാറിയാന്‍, രാജീവ് നായര്‍, സിസിലി ജേക്കബ്, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കം അരവിന്ദ്,അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജയിംസ് കൂടല്‍, ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യൂ, മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ്. ചാള്‍സ് പോള്‍, റീജിയണല്‍ ഭാരവാഹികളായ ഗോപവര്‍മ്മ, കെ.സ്.എബ്രഹാം,.ദിനേശ് നായര്‍, ഡോ.മനോജ് എബ്രഹാം, ശ്രീ.പ്രൊമത്യൂസ് ജോര്‍ജ്ജ് , രാമചന്ദ്രന്‍ പേരാമ്പ്ര, ഇര്‍ഫാന്‍ മാലിക് , കോര്‍ കമ്മിറ്റി ഉപദേശകസമിതി അംഗങ്ങളായ ഡോ.ഷെറിമോന്‍, അജോയ്, .ബേബി മാത്യൂ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യൂത്ത് ഫോറം നേതാക്കളായ ഷിബു ഷാജഹാന്‍, ജോര്‍ജ്ജ് ഈപ്പന്‍, സീമ സുബ്രഹ്മണ്യന്‍, ആകാശ്, അഭിഷേക്, കിരണ്‍, രേഷ്മ റെജി, ജോര്‍ഡി എന്നിവര്‍ കലാമേളയുടെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. കലാമേളയില്‍ വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, കലാതിലകത്തിനും, കലാപ്രതിഭയ്ക്കും സ്വര്‍ണ്ണമെഡലും,കൂടാതെ വിവിധ വിഭാഗങ്ങളില്‍ അനവധി സമ്മാനങ്ങളും നല്‍കുന്നു. മലയാളവും, മലയാളിയെയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലാമേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ മാറ്റുരക്കും. കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ പങ്കാളികളാകുന്ന ഈ കലാമേളയില്‍ ലോകത്തെമ്പാടുമുള്ള മലയാളം മിഷന്‍ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് അറിയിച്ചു.

 

സി.യു.മത്തായി
ഗ്ലോബല്‍ സെക്രട്ടറി ജനറല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code