Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയ്ക്കു കോവിഡ്

Picture

വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയ്ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. കൊറോണയുടേതായ യാതൊരു രോഗലക്ഷണവും അദ്ദേഹത്തില്‍ പ്രകടമായിരുന്നില്ലെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫിലിപ്പീന്‍സ് സ്വദേശിയായ അദ്ദേഹം ആഗോള കത്തോലിക്കാ സന്നദ്ധ ശ്രംഖലയായ ‘കാരിത്താസ് ഇന്റര്‍നാഷ്ണലി’സിന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് കര്‍ദ്ദിനാള്‍ അന്റോണിയോ ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ സംഭാഷണം നടത്തിയിരുന്നു.

 

കര്‍ദ്ദിനാളിന് രോഗ ലക്ഷണമൊന്നുമില്ലായിരുന്നെന്നും, സെപ്റ്റംബര്‍ 10ന് ഫിലിപ്പീന്‍സില്‍ എത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ രോഗബാധ സ്ഥിരീകരിച്ചതെന്നും, നിലവില്‍ ഐസൊലേഷനിലാണെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് വെളിപ്പെടുത്തി. കര്‍ദ്ദിനാളുമായി ബന്ധപ്പെട്ടവരുടെ പരിശോധനകള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ഏഴിന് റോമില്‍വെച്ച് അദ്ദേഹത്തിന് കോവിഡ് പരിശോധനാ നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

 

മനിലയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജനതകളുടെ സുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ തലവനായി നിയമിതനാകുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code