Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കരിപ്പൂര്‍ വിമാന ദുരന്തം, പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു   - പി .പി ചെറിയാന്‍

Picture

ന്യൂയോര്‍ക് : പതിനെട്ടു പേരുടെ മരണത്തിനും, നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങള്‍ക്കു അനുശോചനം അറിയിക്കുന്നതായും , പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്‍മാന്‍, ഡോക്ടര്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യുപനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍നൗഫല്‍ മടത്തറ, വനിതാ കോര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍, കേരള പ്രസിഡണ്ട് ബേബിമാത്യു, കേരള കോഓര്‍ഡിനേറ്റര്‍ ബിജു തോമസ്, കേരള സെക്രട്ടറി ജേഷിന്‍ പാലത്തിങ്കല്‍ എന്നിവര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

പ്രവാസികളായി കഴിയുന്ന കേരളീയരെ നാട്ടില്‍ എത്തിക്കുന്നതിന് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നു പ്രസിഡന്റ് പറഞ്ഞു.

 

കൊറോണയും, മഴക്കെടുതിയും അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക് വിമാനാപകടം കൂടുതല്‍ ആഘാതം ഏല്പിച്ചിരിക്കുകയാണ്. .

 

ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും സമയോചിതമായി ഇടപെട്ട നാട്ടുകാര്‍ക്കും നിയമ പാലകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആംബുലന്‍സ് സേവകര്‍ക്കും രക്ത ദായകര്‍ക്കും പ്രത്യേക നന്ദിയും അനുമോദനങ്ങളും അര്‍പ്പിക്കുന്നതായി പ്രസിഡണ്ട് അറിയിച്ചു.

 

കോവിഡ് കാലമായതിനാല്‍ വിസിറ്റ് വിസയുള്ളവരും , പ്രായമായവരും, ഗര്‍ഭിണികലും , കുട്ടികളും, തൊഴില്‍ നഷ്ടപ്പെട്ടവരും ആയപ്രവാസികള്‍ വളരെ സന്തോഷത്തോടെ നാട്ടിലേക്ക്മടങ്ങിയപ്പോള്‍ ഉണ്ടായ ഈ ദുരനുഭവത്തില്‍ അവരുടെ ദുഃഖത്തില്‍ പി എം എഫ് പങ്കുചേരുന്നതായും തുടര്‍ന്നും വേണ്ടുന്ന എല്ലാ സഹായ സഹകരണവും നല്‍കുമെന്ന് ഗ്ലോബല്‍ നേതാക്കള്‍ അറിയിച്ചു

 

റിപ്പോര്‍ട്ട്;പി .പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍)

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code