Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രോപ്പർട്ടി ടാക്സ് 8 ശതമാനമായി ഉയർത്തുന്നത് പരിഗണിച്ചെക്കാം :ഹാരിസ് കൗണ്ടി   - അജു വരിക്കാട്

Picture

ഹ്യുസ്റ്റൺ: പ്രോപ്പർട്ടി ടാക്സ് ഉയർത്തണോ എന്ന് ഹാരിസ് കൗണ്ടി അധികൃതർ പഠനം നടത്തുന്നു. വ്യാഴാഴ്ച നടന്ന കൗണ്ടി കമ്മീഷണറുടെ യോഗത്തിൽ പ്രോപ്പർട്ടി ടാക്സ് എട്ട് ശതമാനമായി ഉയർത്തുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ സംസാരിച്ചു.
 

കോവിഡ്-19 പാൻഡെമിക്കിൽ വോട്ടർമാരുടെ അനുമതിയില്ലാതെ നികുതി ഉയർത്താൻ കൗണ്ടികൾക്ക് നിയമം അനുവാദം നല്കുന്നുമുണ്ട്. “പ്രഖ്യാപിത ദുരന്തസമയങ്ങളിൽ  പൊതുജനാഭിപ്രായം തേടാതെ തന്നെ ഭരണകൂടങ്ങൾക്ക് നികുതിയും മറ്റു  ഫീസുകളും ഉയർത്താൻ നിയമത്തിൽ  ഇളവ് അനുവദിക്കുന്നുണ്ട്‌” ഹാരിസ് കൗണ്ടിയിലെ ബജറ്റ് മാനേജുമെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇൻകമിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബെറി പറഞ്ഞു.
 

"30 ശതമാനം ശേഷിയിലാണ് ഇപ്പോൾ ഞങ്ങൾ പ്രവർത്തിക്കുന്നത്. നികുതി വർദ്ധിപ്പിച്ചാൽ അത് ഞങ്ങൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ താങ്ങാനാവുന്നതല്ല" 51 വർഷമായി ഹ്യുസ്റ്റണിൽ പ്രവർത്തിക്കുന്ന ചൈന ഗാർഡൻ റെസ്റ്റോറെന്റ് ഉടമ പറഞ്ഞു. സമാനമായ അവസ്ഥയാണ്‌ മിക്ക റെസ്റ്റോറന്റ് ഉടമകളും പങ്കു വെക്കുന്നത്.
 

ഇന്നലെ നടന്ന ചർച്ചയിൽ നികുതി വർദ്ധനവ് തീരുമാനമാകാതെ പിരിഞ്ഞു. ഈ മാസാവസാനം  ഹാരിസ് കൗണ്ടി അപ്രൈസൽ ഡിസ്ട്രിക്റ്റ് അതിന്റെ സ്വത്ത്നികുതി എസ്റ്റിമേറ്റ് നൽകുന്നതു വരെ കാത്തിരുന്ന് വീണ്ടും ഈ വിഷയത്തിൽ ചർച്ച ചെയ്തു തീരുമാനം അറിയിക്കും എന്ന് കമ്മീഷ്ണർ അറിയിച്ചു. 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code