Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഷിക വിളവെടുപ്പ് മഹോത്സവത്തിന് ഡാലസിലെ മാര്‍ത്തോമ്മ ഇടവകകള്‍ തുടക്കം കുറിച്ചു   - ഷാജി രാമപുരം

Picture

ഡാലസ്: കോവിഡ് എന്ന മഹാമാരി ഈ കാലഘട്ടത്തില്‍ വരുത്തിവച്ച പ്രതിസന്ധിയിലും തളരാതെ മലയാളിയുടെ പൈതൃക സ്വത്തായ കാര്‍ഷിക വിളകളോടുള്ള അടങ്ങാത്ത സ്‌നേഹം മൂലം പ്രവാസ ജീവിതത്തിലും തങ്ങളുടെ സ്വന്തം ഭവനങ്ങളില്‍ ഉള്ള സ്ഥലപരിമിതിയില്‍ പാകി നട്ട് നനച്ച് വളര്‍ത്തി വിളവെടുത്തതായ ആദ്യ കായ്ഫലങ്ങളുടെ ഒരംശം ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക എന്നതിന്റെ അടയാളമായി നടത്തപ്പെടുന്ന കാര്‍ഷിക വിളവെടുപ്പ് മഹോത്സവത്തിന് ഡാലസില്‍ തുടക്കം കുറിച്ചു.

 

മാര്‍ത്തോമ്മ സഭയുടെ ഡാലസിലെ ഏകദേശം 400 ല്‍ പരം കുടുംബങ്ങള്‍ ഉള്ള ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ ആണ് ആദ്യ തുടക്കം. ഇടവക ജനങ്ങള്‍ വിളവെടുത്ത് നല്‍കിയ കായ്ഫലങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ സൂം, യൂട്യൂബ്, വാട്‌സാപ്പ് തുടങ്ങിയ സാങ്കേതിക വിദ്യയിലൂടെ ജൂലൈ 26, ആഗസ്റ്റ് 1, 2 എന്നീ ദിവസങ്ങളിലായി നടത്തിയ ലേലത്തിലൂടെ വിറ്റഴിച്ചു. ഇടവകയുടെ പാര്‍ക്കിംഗ് ലോട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ടെന്റിലായിരുന്നു ലേലം നടത്തിയത്.ഇടവക ചുമതലക്കാര്‍ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയായിരുന്നു ലേലം സംഘടിപ്പിച്ചത്.

 

ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തില്‍ ചക്ക, കപ്പ, മാങ്ങാ, ചേമ്പ്, ചേന, പാവയ്ക്കാ, പടവലങ്ങ, വിവിധ ഇനം ഫ്രൂട്ടുകള്‍, കറിവേപ്പ്, മുരിങ്ങ, ചീര, തകര, ചെമ്പകം, വിവിധ ഇനം ഗാര്‍ഡന്‍ വിഭവങ്ങള്‍ എന്നിവ ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ ഗ്രുപ്പുകളുടെ നേതൃത്വത്തില്‍ ആണ് ലേലത്തിനായി എത്തിച്ചത്. ലേലത്തില്‍ വിഭവങ്ങള്‍ വാങ്ങിയവര്‍ക്ക് വോളന്റീയേഴ്‌സ് അതാതു ഭവനങ്ങളില്‍ എത്തിച്ചു നല്‍കി. അവസാന ദിവസത്തെ ലേലത്തില്‍ കായ്ഫലത്തോടുകൂടിയ ഒരു മുരിങ്ങ റെക്കോര്‍ഡ് തുകയായ 1,100 ഡോളറിനാണ് ലേലത്തില്‍ വിറ്റു പോയത് .

 

വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഒരു കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. സെമിനാറിന് ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യുവിന്റെ സഹധര്‍മ്മിണിയും കേരള അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ മുന്‍ കോട്ടയം ജില്ലാ മാനേജര്‍ ബ്ലെസി എബ്രഹാം നേതൃത്വം നല്‍കി. ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ, പി.ടി.മാത്യു , ബാബു സി.മാത്യു എന്നിവര്‍ മത്സരിച്ച് വിളിച്ചാണ് ലേലത്തിന് ഒന്നാം ദിവസം തുടക്കം കുറിച്ചത്.

 

ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിന്‍ കെ.മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വീനര്‍ ആയ എബ്രഹാം മാത്യു, കോ- ഓര്‍ഡിനേറ്റര്‍ന്മാരായ സുരേഷ് ഫിലിപ്പ്, ബാബു തേക്കനാല്‍, വൈസ് പ്രസിഡന്റ് പൊന്നച്ചന്‍ കെ .തോമസ്, സെക്രട്ടറി റോബി ജെയിംസ്, ട്രസ്റ്റിന്മാരായ തോമസ് തൈമുറിയില്‍, ജോബി ജോണ്‍, എന്നിവരെ കൂടാതെ മികച്ച ഒരു ഐ. റ്റി ടീമും, തിരഞ്ഞെടുത്ത വോളന്റീയെഴ്‌സും വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code