ന്യൂജേഴ്സി : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ജന്മസ്ഥലമായ ന്യൂജേഴ്സിയില്‍ ന്യൂജേഴ്സി പ്രോവിന്‌സിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏഴാം തീയതി വൈകുന്നേരം എട്ടര മണിക്ക് (ന്യൂജേഴ്സി സമയം) സംഘടിപ്പിച്ചിരിക്കുന്നു
പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഫൗണ്ടിങ് മെംബേര്‍സ് ആന്‍ഡ്രൂ പാപ്പച്ചന്‍,അലക്‌സ് കോശി വിളനിലം, ഡോ ജോര്‍ജ് ജേക്കബ് , തോമസ് ജേക്കബ്, ടോം മാത്യു , തോമസ് മാത്യു , പി ടി ചാക്കോ, ജോണ്‍ പണിക്കര്‍, ജോണ്‍ എബ്രഹാം , വര്ഗീസ് തെക്കേക്കര എന്നിവരെ ആദരിക്കും
ഇന്ത്യയുടെ മുന്‍ അംബാസഡറും നയതന്ത്രപ്രതിനിധിയുമായ ശ്രീ ടി പി ശ്രീനിവാസനാണു ചടങ്ങില്‍ മുഖ്യാതിഥി
1995ല്‍ ന്യൂ ജേഴ്‌സിയില്‍ വച്ച് ജൂലൈ 1 മുതല്‍ 3 വരെ നടന്ന ലോക മലയാളി കണ്‍വന്‍ഷനില്‍ ജന്മം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ ശ്രീ. ടി.എന്‍.ശേഷന്‍, ശ്രീ.കെ.പി.പി.നമ്പ്യാര്‍, പത്മവിഭൂഷണ്‍ ഡോക്ടര്‍ ഇ. സി.ജി.സുദര്‍ശന്‍, ഡോ.ഡി.ബാബുപോള്‍, ഡോ.ശ്രീധര്‍ കാവില്‍, ശ്രീ.അയ്യപ്പ പണിക്കര്‍ ഡോ.പോളി മാത്യൂ, ശ്രീ. മുകുള്‍ ബേബികുട്ടി, ശ്രീ.സാം മാത്യു, ശ്രീ.സെബാസ്റ്റ്യന്‍ ചക്കുപുരക്കല്‍, ശ്രീ.തിരുവല്ല ബേബി, ശ്രീ.യോഹന്നാന്‍ ശങ്കരത്തില്‍, ശ്രീ ജോര്‍ജ്ജ് വിളങ്ങപ്പാര, ശ്രീ. ജോണ്‍ കൊച്ചു കണ്ടത്തില്‍ തുടങ്ങിയ ആദരണീയരായ വ്യക്തിത്വങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും , അനുഗ്രഹാശംസകളും നേടിയാണ് ലോകമെമ്പാടും വളര്‍ന്നു പന്തലിച്ചു മലയാളികളുടെ ക്ഷേമത്തിനായുള്ള ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള ശക്തിയും കഴിവും സംഭരിച്ചു വളര്‍ന്നത്
ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ ഷൈനി രാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ് , പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു , പ്രസിഡന്റ് ജെയിംസ് കൂടല്‍ , ന്യൂജേഴ്സിയില്‍ നിന്നുള്ള ഗ്ലോബല്‍ വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍ , ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ ഉള്‍പ്പെടെ വിവിധ ഗ്ലോബല്‍ , റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കും
ഗ്ലോബല്‍ റൂറല്‍ ഹെല്‍ത്ത് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ചെയര്‍ ഹരി നമ്പൂതിരി ആണ് മോഡറേറ്റര്‍
ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു
Join Zoom Meeting:
https://Zoom.us/j/7329158813
Meeting ID: 7329158813
Password : 123456
Comments