Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന കുടുംബ സംഗമം സംഘടിപ്പിക്കുന്നു

Picture

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി കൂടെ മാതൃകാ സംഘടനയായ ഫൊക്കാന ഒരു കുടുംബ സംഗമം നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

കൊറോണ വ്യാപനവും പ്രതിരോധ നിയന്ത്രണങ്ങളും മറ്റും ഒട്ടേറെ ദുരിതങ്ങളാണ് മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ വരുത്തി വച്ചു കൊണ്ടിരിക്കുന്നത്. ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുന്നവര്‍ രോഗ ഭീതിക്ക് പുറമേ നിലനില്‍പ്പിന്റെ ആധികളും ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുമായാണ് കഴിയുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് കൂട്ടായ്മയുടേയും സൗഹൃദങ്ങളുടെയും സാന്ത്വനം പങ്കു വയ്ക്കുവാനും മാനസികോല്ലാസം നിറയ്ക്കുവാനും ഫൊക്കാന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വെര്‍ച്വല്‍ സംഗമ വേദിയൊരുക്കുന്നതെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു.

 

വിവാദങ്ങളുണ്ടാക്കുന്ന ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് പിരിമുറുക്കങ്ങള്‍ അകറ്റി തുറന്ന മനസോടെ പാരസ്പര്യത്തിന്റെ സഹഭാവം പങ്കു വയ്ക്കാനാണ് ഫൊക്കാന എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ഫൊക്കാന മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

 

മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും അഭ്യുന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം അണിചേരാന്‍ ഫൊക്കാന എന്നും സന്നദ്ധമായിരിക്കുമെന്നും അതിജീവനത്തിന് പ്രചോദനമാകുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായും ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്ട്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എബ്രഹാം കളത്തില്‍ , ഡോ. സുജാത ജോസ് , ഷീലാ ജോസഫ് , വിജി നായര്‍,ലൈസി അലക്‌സ് എന്നിവര്‍ അറിയിച്ചു. കുടുംബ സംഗമത്തിന്റെ വിശദാംശങ്ങള്‍ പിറകെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code