Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മെറിന്‍ ജോയിക്ക് യാത്രാമൊഴി; മോനിപ്പള്ളിയില്‍ സ്ക്രീനില്‍ ഒരുനോക്ക് കണ്ട് ബന്ധുക്കള്‍

Picture

മോനിപ്പള്ളി : ഊരാളില്‍ വീട്ടില്‍ ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു. അവരുടെ പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ അതു വരെ അടക്കി നിര്‍ത്തിയ സങ്കടമെല്ലാം പെയ്തിറങ്ങി. ഒന്നും മനസ്സിലാകാതെ കുഞ്ഞു നോറ സ്ക്രീനിലേക്ക് നോക്കിയിരുന്നു. ഇന്നലെ രാത്രി 11.30നാണു മെറിന്‍ ജോയിക്ക് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍!പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടില്‍ സജ്ജമാക്കിയ വലിയ സ്ക്രീനില്‍ തെളിഞ്ഞത്.

 

ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറല്‍ ഹോമില്‍ മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ക്‌നാനായ വോയിസ് ടിവി വഴിയാണു ലൈവായി കാണിച്ചത്. മെറിന്റെ അച്ഛന്‍ ജോയി, അമ്മ മേഴ്‌സി, സഹോദരി മീര, മെറിന്റെ രണ്ടു വയസ്സുകാരി മകള്‍! നോറ തുടങ്ങിയവരും മറ്റു ബന്ധുക്കളും ഊരാളില്‍ വീട്ടിലിരുന്ന് തല്‍സമയം ചടങ്ങുകള്‍ കണ്ടു. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയായിരുന്നു (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ ഇന്ന് പുലര്‍ച്ചെ 3.30) മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കിയത്. ഫാ.ബിന്‍സ് ചേത്തലില്‍ ഇവിടെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

 

ഇന്ന് ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ (5) റ്റാംപയിലെ സേക്ര!ഡ് ഹാര്‍!ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം നടക്കും. 11 മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും ഒപ്പീസും നടത്തുന്നുണ്ട്.

 

യുഎസിലെ ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക. ജൂലൈ 28നു അമേരിക്കന്‍ സമയം രാവിലെ 7.30നാണു മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയി, മേഴ്‌സി ദമ്പതികളുടെ മകളായ മെറിന്‍ ജോയി(27)യെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍–34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിന്‍ ജോലി നോക്കുന്ന കോറല്‍ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തു വച്ചാണു സംഭവം. നെവിന്‍ ഇപ്പോള്‍ യുഎസില്‍ പൊലീസ് കസ്റ്റഡിയിലാണ്.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code