Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു   - ഫഹീമ ഹസ്സന്‍

Picture

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സിന്റെ (നന്മ) നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രശസ്ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു.

 

പ്രശസ്ത ഗായകരായ രെഹ്ന, ആബിദ് കണ്ണൂര്‍ എന്നിവര്‍ ആലപിച്ച പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങള്‍ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണര്‍ത്തി. അന്‍സാര്‍ കാസിം (ന്യൂജെഴ്‌സി), പാട്ടുകളെക്കുറിച്ചു വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങള്‍ പങ്കുവെച്ചും പരിപാടി മനോഹരമായി നിയന്ത്രിച്ചു. നന്മ വിദ്യാഭ്യാസ വിഭാഗം പ്രോഗ്രാം ലീഡര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീര്‍, ഹമീദ് ഷിബിലി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ നന്മ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.

 

ബലിപെരുന്നാളിന്റെ ഭാഗമായി ദുല്‍ഹിജ്ജ് രണ്ട് മുതല്‍ ഡോ. സുബൈര്‍ ഹുദവിയുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ദിവസവും അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും ഹജ്ജിന്റേയും സന്ദേശങ്ങള്‍ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്ന പരിപാടി, ദുല്‍ഹിജ്ജയുടെ രാത്രികളെ ഫലപ്രദമാക്കാന്‍ സഹായകരമായി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code