Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന ഫെഡറല്‍ രജിസ്‌ട്രേഷന് പുറമെയുള്ള സംസ്ഥാന രജിസ്‌ടേഷന്‍ പുതിയ കീഴ് വഴക്കമല്ല : പ്രസിഡന്റ് മാധവന്‍ ബി.നായര്‍

Picture

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഫെഡറല്‍ രജിസ്‌ട്രേഷന് പുറമെ അതാത് സംസ്ഥാനങ്ങളില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നത് പുതിയ കീഴ് വഴക്കമല്ലെന്ന് പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അറിയിച്ചു.

 

ഫൊക്കാനയുടെ പ്രിസിഡന്റുമാരായി കാലാകാലങ്ങളില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ അവര്‍ താമസിക്കുന്ന സംസ്ഥാനങ്ങളിലെ നിയമ വ്യവസ്ഥകള്‍ അനുവദിച്ചിട്ടുള്ള നികുതി ഇളവുകളും മറ്റ് സേവനങ്ങളും ലഭിക്കുന്നതിന് വേണ്ടി ഫെഡറല്‍ രജിസ്‌ട്രേഷന്‍ കൂടാതെ സംസ്ഥാന രജിസ്‌ടേഷനും നടത്തിയിട്ടുണ്ട്. ബാങ്കുകളുടെ പുതിയ നിയമാവലി അനുസരിച്ച് ഒരു കോര്‍പ്പറേറ്റ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ഫെഡറല്‍ ഇ.ഐ .എന്‍ (എംപ്ലോയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ )കൂടാതെ സംസ്ഥാന രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

കഴിഞ്ഞ കാലങ്ങളിലെ മുന്‍ ഭാരവാഹികള്‍ കാനഡയിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, മെരിലാന്റ്, ടെക്‌സാസ് , ഇലിനോയ്ഡ്‌സ് , കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഫൊക്കാന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

ഫൊക്കാനയില്‍ സംജാതമായ ചില പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഭംഗിയായി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കണമെങ്കില്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ രജിസ്‌ട്രേഷന്‍ അത്യന്താപേക്ഷിതമാണ്. ഇതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ല. ഇതിനെ ഫൊക്കാനയെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നവരെ അംഗീകരിക്കാനും തിരിച്ച് സ്‌നേഹിക്കാനുമുള്ള മറ്റൊരു അവസരമായി വേണം കരുതാനെന്നും മാധവന്‍ ബി.നായര്‍ പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code