Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഗിരീഷ് കുന്നുമ്മലിന്റെ പുതിയ സിനിമ പ്ലാവില അണിയറയില്‍ ഒരുങ്ങുന്നു   - ചെറിയാന്‍ കിടങ്ങന്നൂര്‍

Picture

കൊച്ചി: കുടുംബ ചിത്രങ്ങള്‍ക്ക് എന്നും വലിയ സ്വീകാര്യതനല്‍കിയിട്ടുള്ള മലയാളി പ്രേഷകരുടെ മുന്നിലേക്ക് മലയാള സിനിമയില്‍ വീണ്ടും ഒരു കുടുംബ ചിത്രം ഒരുങ്ങുന്നു, പ്രശസ്ത സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്ത സാന്ത്വനം എന്നീ സിനിമകളെ നെഞ്ചിലേറ്റിയ പ്രേക്ഷകരുടെ മുന്നിലേക്കായി ഗിരീഷ് കുന്നുമ്മല്‍ സംവിധാനംചെയ്യുന്ന പുതിയ സിനിമ "പ്ലാവില" അണിയറയില്‍ ഒരുങ്ങുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളുടെ തീവ്രതയാണ് പ്ലാവില എന്ന സിനിമയിലൂടെ പറയുന്നത്

 

കഴിഞ്ഞ ദിവസം "പ്ലാവില"യിലെ മനോഹരമായ പാട്ടുകളുടെ കമ്പോസിംഗ് കൊച്ചിയില്‍ നടന്നു . കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്. പ്രമോദ് കാപ്പാട്, തുടങ്ങിയവര്‍ രചിച്ച മനോഹരമായ ഗാനങ്ങള്‍ക്ക് സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്, പ്രശസ്ത ഗായകനായ ജി വേണുഗോപാല്‍ ഒരിടവേളയ്ക്ക് ശേഷം പാടുന്ന സിനിമ കൂടിയാണ് പ്ലാവില, കൂടാതെ പി ജയചന്ദ്രന്‍, ഷബാസ് അമന്‍, സിതാര എന്നിവരാണ് ഗായകര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code