Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകൾ 97: ജയൻ വർഗീസ്

Picture

നാം പറഞ്ഞു വരുന്നത് വൈറസുകളെപ്പറ്റിയുള്ള പ്രകൃതി ജീവന സിദ്ധാന്തത്തെക്കുറിച്ചാണ്. വൈവിധ്യമാർന്ന സൃഷ്ടി വൈഭവങ്ങളിൽ അത്യതിശയകരമായ ഒരു പ്രതിഭാസമാണ് മനുഷ്യ ശരീരം. മറ്റെന്തിനേക്കാളുംഉൽക്കൃഷ്ടമായ ഒരു നിലവാരം അതിന്റെ ഓരോ സൂക്ഷ്‌മ ഭാവങ്ങളിലും നമുക്ക് കാണാം. സ്വയം നിലനിൽക്കുന്നതിനോടൊപ്പം, തന്റെ കാലഘട്ടത്തെ നില നിർത്തുന്നതിനുള്ള നിയോഗം കൂടിയാണ് അതിന്റെ ജന്മം. ആയതിനുള്ള ക്രിയാത്മക സാധ്യതകൾ അനവരതം വിരിയിക്കുന്ന ചിന്താ പരന്പരകൾ എന്ന ബോധാവസ്ഥയെയാണ് നാം ജീവിതം എന്ന് വിളിക്കുന്നത്. സ്ഥൂല പ്രപഞ്ച ഭാഗമായ ഈ ശരീരത്തിൽ സൂക്ഷ്മപ്രപഞ്ച ഭാഗമായി സ്ഥിതി ചെയ്തു കൊണ്ട് വേർപെടുത്താനാവാത്ത അദ്വൈതമായി ദൈവം എന്ന പ്രപഞ്ചാത്മാവ്ഏവനിലും വസിക്കുന്നു. ആദി ശങ്കര ചിന്തയുടെ അനന്ത സാധ്യതകൾ ഇവിടെ വിരിഞ്ഞിറങ്ങുന്നു !


രോഗങ്ങളിൽ നിന്നും നാശങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധസംവിധാനങ്ങളോടെയാണ് ഓരോ ശരീരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നതിനാൽ മനുഷ്യന് മാത്രമല്ലാ, എല്ലാജീവി വർഗ്ഗങ്ങൾക്കും കേവലമായ വൈറസുകൾക്കു പോലും ഇത് ബാധകവുമാണ്. സ്വാഭാവിക സംവിധാനത്തിൽആണെങ്കിൽ സമ കാലികരായ വൈറസുകളോടും, ബാക്ടീരിയകളോടും ഒപ്പം മനുഷ്യനും സന്തോഷത്തോടെജീവിക്കേണ്ടതാണ്. മനുഷ്യ ശരീരത്തിൽ ഇവ പ്രവേശിക്കാതിരിക്കുന്നതിനുള്ള അടപ്പുകളൊന്നും ശരീരത്തിൽഇല്ലെന്നു മാത്രമല്ലാ, വായ മുതൽ മലദ്വാരം വരെയുള്ള ഭാഗങ്ങളിൽ നൂറ്റി മുപ്പത് കോടിയോളം വരുന്ന ഇത്തരംഅണുക്കളെയും വഹിച്ചു കൊണ്ടാണ് ഓരോ മനുഷ്യനും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നത് എന്നുംശാസ്ത്രീയാടിസ്ഥാനത്തിൽ തന്നെ പ്രകൃതി ചികിത്സകർ വിലയിരുത്തുന്നു. ( ഒരു പത്തു പൈസാ വട്ടത്തിനുള്ളിൽപത്തു കോടി അണുക്കൾ സ്ഥിതി ചെയ്യുന്നുണ്ടെന്ന് തെളിയിച്ചിട്ടുള്ള ശാസ്ത്രം ഇത് നിഷേധിക്കും എന്നുംതോന്നുന്നില്ല.)


ഇന്ന് നാം വിവിധങ്ങളായ പേരുകളിൽ വേർതിരിക്കപ്പെട്ട അനേകം രോഗങ്ങൾക്ക് കാരണക്കാർ എന്ന്കണ്ടെത്തിയ എല്ലാ അണുക്കളും ഇവിടെയുണ്ട്. സ്വാഭാവിക സാഹചര്യങ്ങളിൽ ആണെങ്കിൽനിരുപദ്രവകാരികളായി മനുഷ്യ ശരീരത്തിലെ സമർത്ഥരായ തോട്ടികൾ ആയി പ്രവർത്തിക്കുന്ന ഇക്കൂട്ടർഇവിടെ തങ്ങളുടെ ജീവിത സാഹചര്യങ്ങൾ ആസ്വദിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിനോടൊപ്പം മനുഷ്യ ശരീരത്തെ വൃത്തിയായും, ആരോഗ്യത്തോടെയും നില നിർത്തുന്നതിനും സഹായിക്കുന്നു.


ഇതെല്ലാം സുഗമമായി നടക്കണമെങ്കിൽ രണ്ടു പേരുടെയും - അതായത് മനുഷ്യന്റയും, വൈറസിന്റെയും - നൈസർഗ്ഗിക ജീവിത താളം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നൈസർഗ്ഗിക ജീവിത താളംനില നിർത്തുന്നതിനുള്ള ശാരീരിക സംവിധാനങ്ങളോടെയാണ് ഓരോ ജീവിയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന്പരിശോധിച്ചാൽ കണ്ടെത്താവുന്നതാണ്. ഏതൊരു ജീവിയെ സംബന്ധിച്ചിടത്തോളവും ഏറ്റവുംപ്രാധാന്യമർഹിക്കുന്ന ഒന്നാണ് അതിന്റെ ആഹാര സംബന്ധമായ വ്യവസ്ഥകൾ. ഓരോ ജീവിക്കും അതിന്റെആഹാരം തെരഞ്ഞെടുക്കുന്നതിനുള്ള വ്യവച്ഛേദന സംവിധാനങ്ങൾ അതിന്റെ ശരീരത്തിൽ തന്നെഘടിപ്പിച്ചിട്ടുമുണ്ട്.


കണ്ണ്, മൂക്ക് നാക്ക് എന്നിവകളാണ് പ്രാഥമിക വ്യവച്ഛേദന ഉപാധികൾ എന്നതിനാൽ ഈ സംവിധാനങ്ങൾഉപയോഗപ്പെടുത്തിയാണ് ഓരോ ജീവിയും അതിന്റെ ആഹാരം സ്വീകരിക്കുന്നത്. കാഴ്ചയാൽ തിരിച്ചറിയപ്പെടുന്നു, ഗന്ധത്താൽ ആകർഷിക്കപ്പെടുന്നു, രസനയാൽ ആസ്വദിക്കപ്പെടുന്നു. ഒരാപ്പിളിന്റെ രൂപവും, നിറവുംകണ്ണിൽപ്പെടുന്പോൾ നാമത് കൈക്കലാക്കുന്നു, പിന്നെ നാമത് മണക്കുന്നു. ആ സൗമ്യഗന്ധം നമുക്ക്ചേർന്നതാണെന്ന് മൂക്കും ഓക്കേ പറയുന്നതോടെ ആപ്പിൾ നമ്മുടെ വായിലെത്തുന്നു. ആപ്പിളിലെആസ്വാദ്യകരങ്ങളായ രസങ്ങളെ രുചിക്കുന്ന നാക്കും അനുവദിക്കുന്നതോടെ ആപ്പിൾ നമ്മുടെആഹാരമായിത്തീരുന്നു. വായ ഇത് തുപ്പി കളയുന്നില്ലാ എന്നത് കൊണ്ടും, ആമാശയം ഇതിനെ ഛർദിച്ചുകളയുന്നില്ലാ എന്നത് കൊണ്ടും ഇത് നമ്മുടെ ശാരീരികാവസ്ഥക്കു ചേർന്ന ഭക്ഷണം തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് നമ്മുടെ പ്രാണൻ എന്ന ആത്മ ശക്തി ഇതിനെ യഥാവിധി സംസ്ക്കരിച്ച് ശാരീരിക നില നില്പിന്ഉപയോഗപ്പെടുത്തുന്നു.


ഈ ആപ്പിൾ ഒരു കഴുതപ്പുലിയുടെ കണ്ണിൽ പെടുമ്പോൾ അതിന് അനുഭവപ്പെടുന്നത് അസഹ്യമായദുർഗന്ധമാവാം എന്നതിനാൽ ആപ്പിളിൽ നിന്നും അത് അകന്നു പോകുന്നു. കഴുതപ്പുലി ആസ്വദിച്ചു ഭക്ഷിക്കുന്നചീഞ്ഞ മാംസത്തിന്റെ ഗന്ധം സഹിക്കാനാവാതെ മനുഷ്യൻ മൂക്കും പൊത്തിയോടുന്നത് പ്രകൃതിയുടെ ഇതേമെക്കാനിസത്തിന്റെ വ്യത്യസ്തങ്ങളായ വേർഷനുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.


ഈ ആഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള വ്യവച്ഛേദന സംവിധാനങ്ങളും അതനുസരിച്ചുള്ള ശാരീരികഘടനകളും, ആഹാര സ്വീകരണത്തിന്റെ സൗകര്യത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള സമയം പോലും ഓരോജീവിയുടെയും ശരീരത്തിലുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്, തങ്ങൾ ഇര തേടേണ്ടത് രാത്രിയിലോ, പകലിലോ എന്ന് അവർ തീരുമാനം എടുത്തത്. പൊതുവായി പറഞ്ഞാൽ സസ്യ ഭുക്കുകൾ പകൽ നേരങ്ങളിലും, മാംസ ബുക്കുകൾ രാത്രി കാലങ്ങളിലും ഇര തേടുന്ന രീതിയാണ് കണ്ടു വരുന്നത്.


സസ്യ ഭുക്കുകൾക്ക് സസ്യാഹാരത്തോടും, മാംസ ഭുക്കുകൾക്ക് മാംസാഹാരത്തോടും പ്രതിപത്തി ഉണ്ടാക്കി വച്ചത്പ്രകൃതി തന്നെയാണ്. ഈ പ്രതിപത്തിക്ക് വിധേയരായി ഓരോ ജീവിയും കഴിക്കുന്ന ആഹാരം യഥാസമയംദഹിപ്പിച്ച് പോഷകങ്ങൾ സ്വീകരിക്കുന്നതിനുള്ള വ്യത്യസ്ഥമായ ശാരീരികാവസ്ഥയാണ് ഓരോ ജീവിയിലുമുള്ളത്. പശു പുല്ലു തിന്നുന്നതിനും, കടുവ പച്ചമാംസം കഴിക്കുന്നതിനും പ്രചോദനമാവുന്നത് ഈ പ്രതിപത്തിയാണ്. സസ്യങ്ങൾ കടിച്ചെടുക്കുന്നതിന് ഉതകുന്ന മുൻനിര പല്ലുകളും, ചവച്ചരക്കുന്നതിനുള്ള പരന്ന അണപ്പല്ലുകളുംകൂടിയതാണ് പശുവിന്റെ വായ എന്നതിന് വിപരീതമായി മാംസം കടിച്ചു കീറി വിഴുങ്ങുന്നതിനുള്ളകൊന്പല്ലുകളോടെയാണ് കടുവയുടെ വായ എന്നത് അവയുടെ സൃഷ്ടിയിലെ മുൻ‌കൂർ പ്ലാനുകൾക്ക്‌ തെളിവായിസ്വീകരിക്കാവുന്നതാണല്ലോ ?


ജീവിയുടെ നില നിൽപ്പും ആരോഗ്യ സംരക്ഷണവും ഇത് വഴി സാധ്യമാവുന്നതിനാൽ ഇവിടെ ആഹാരം തന്നെഔഷധമായി മാറുകയാണ് ചെയ്യുന്നത്. നൈസർഗ്ഗിക സാഹചര്യങ്ങൾ പൂർണ്ണമായും ആസ്വദിച്ചു ജീവിക്കുന്നഏതൊരു ജീവിക്കും വേറെ ഔഷധങ്ങൾ ആവശ്യം വരുന്നില്ല എന്നതിന് തെളിവായിട്ടാണല്ലോ എത്രയോ ലക്ഷംവർഷങ്ങളായി എത്രയോ ജീവികൾ യാതൊരു മൃഗാശുപത്രികളുടെയും സഹായമില്ലാതെ അവയുടെ വംശപരമ്പരകളിലൂടെ ആരോഗ്യം നില നിർത്തിക്കൊണ്ട് ഇന്നും ജീവിച്ചു പോരുന്നത് ? ചില ജീവികൾ എങ്കിലും വംശനാശത്തിനു വിധേയരായിട്ടുണ്ടെങ്കിൽ അതിനു മനുഷ്യന്റ പങ്കും കൂടിയുണ്ടായിരുന്നതായികണ്ടെത്താവുന്നതാണല്ലോ ?


ശാരീരികമായി പ്രകടമാവുന്ന പത്തോളം ലക്ഷണങ്ങളോടെ അടിസ്ഥാനപരമായി മനുഷ്യൻ ഒരു സസ്യഭുക്കാണ്എന്ന് കാണാവുന്നതാണ്. ( ആ ലക്ഷണങ്ങൾ വിസ്താര ഭയത്താൽ ഇവിടെ വിവരിക്കുന്നില്ല. എന്റെ അഭിവന്ദ്യഗുരു ഭൂതനായിരുന്ന യശഃ ശരീരനായ ഡോക്ടർ സി. ആർ. ആർ. വർമ്മയുടെ ഗ്രന്ഥങ്ങളിൽ നിന്ന് ആർക്കുമിത്കണ്ടെത്താവുന്നതാണ്. ) സസ്യാഹാരം ദഹിപ്പിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനത്തോടെയാണ്മനുഷ്യന്റെ ദഹന വ്യവസ്ഥ രൂപപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ സസ്യാഹാരികളായ മനുഷ്യരിൽആയുസ്സും, ആരോഗ്യവും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കാണപ്പെടുന്നതായിട്ടാണ് അനുഭവത്തിൽ കണ്ടുവരുന്നതും.


ഇതൊക്കെയാണെങ്കിലും, കാട്ടിൽ ജീവിച്ച കാലം മുതൽ മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഭക്ഷണമാക്കിയ ചരിത്രമാണ്മനുഷ്യന്റേത് എന്ന് നമുക്കറിയാം. മനുഷ്യന്റെ വംശ ചരിത്രം പുത്തൻ മാനങ്ങൾ കീഴടക്കുകയും, പുത്തൻഅറിവുകൾ സ്വാംശീകരിക്കപ്പെടുകയും ചെയ്‌തതോടെ ജന്തു മാംസം ഉത്തമ ഭക്ഷണമായിപരിഗണിക്കപ്പെടുകയായിരുന്നു. ശാസ്‌ത്രലോകം പുറത്തു വിട്ട ' കലോറി ' സിദ്ധാന്തത്തിന്റെ ഭാഗമായി ജന്തു ജന്യവസ്‌തുക്കൾ അനിവാര്യ ഭക്ഷണമായി സ്ഥാനം നേടുകയും, രണ്ടായിരം കലോറി ഒപ്പിച്ചെടുക്കാനുള്ളഓട്ടത്തിനിടയിൽ കണ്ടതിനെയെല്ലാം പിടിച്ചു തിന്ന മനുഷ്യൻ ' മിശ്ര ഭുക്ക് ' എന്ന ലേബൽ നെറ്റിയിലൊട്ടിച്ചുകൊണ്ട് തന്റെ നൈസർഗ്ഗിക സാഹചര്യങ്ങളിൽ നിന്ന് ഏറെ അകന്നകന്നു പോവുകയുമായിരുന്നു!


ഫലമോ, സസ്യാഹാരം ദഹിപ്പിക്കുന്നതിനുള്ള ലളിത ദഹന വ്യവസ്ഥകളോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യശരീരത്തിൽ മാംസാഹാരം എത്തിപ്പെടുന്നതോടെ ദഹന വ്യവസ്ഥ താളം തെറ്റുകയും, അടിയന്തിര സാഹചര്യത്തെനേരിടാനായി യൂറിക്കാസിഡ് ഉൾപ്പടെയുള്ള കഠിന ദഹന രസങ്ങൾ ശരീരത്തിന് ഉൽപ്പാദിപ്പിക്കേണ്ടി വരികയുംചെയ്യുന്നു. ഇവിടെ സംഭവിക്കുന്ന ഒട്ടേറെ ശാരീരിക ആഘാതങ്ങൾക്കും പുറമേ പൂർണ്ണമായും ദാഹിച്ചു തീരാത്തആഹാര ഭാഗങ്ങൾ പുളിക്കലിന് ( പെർമെന്റേഷൻ ) വിധേയമാവുകയും, അതിലൂടെ ആമാശയം ഒരു ഗ്യാസ്ഫാക്ടറിയായി രൂപം മാറുകയും ചെയ്യുന്നു. ദഹിക്കാത്ത ആഹാര വസ്‌തുക്കൾ ശരിയായ ശോധനക്ക്പരുവപ്പെടുന്നില്ലാ എന്നത് കൊണ്ട് അത് വൻ കുടലിൽ കെട്ടിക്കിടക്കുകയും പുറത്ത് ദൃശ്യമാവുന്ന കുടവയറോടെഅകത്തെ ചീർത്ത വൻകുടലിനുള്ളിൽ നഗരങ്ങളിലെ ഓടകളിലെപ്പോലെ അഴുക്ക് കെട്ടിക്കിടക്കുന്ന ഒരവസ്ഥസംജാതതമായിത്തീരുകയും ചെയ്യുന്നു.


ഈ അവസ്ഥയിൽ ആന്തരിക അവയവങ്ങൾ ഉൾപ്പടെയുള്ള യാതൊരു ശരീര ഭാഗങ്ങൾക്കും കേടുപാടുകൾഉണ്ടാക്കാത്ത പ്രകട രോഗങ്ങളിലൂടെ പ്രാണൻ ഈ അഴുക്ക് അഥവാ, ടോക്സിനുകൾ എന്ന് വിളിപ്പേരുള്ള ഈവിഷങ്ങൾ പുറം തള്ളാൻ ശ്രമിക്കുന്നു. ശരിക്കും പറഞ്ഞാൽ ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ പുറംതള്ളുന്നതിനു വേണ്ടി ശരീരം തന്നെ തുറന്നു വയ്ക്കുന്ന താൽക്കാലിക ഔട്ലെറ്റുകളാണ് ഈ രോഗങ്ങൾ. ജലദോഷം, തലവേദന, വയറിളക്കം, ഛർദ്ദി, പനി എന്നിവകളാണ് പ്രകട രോഗങ്ങൾ എന്നറിയപ്പെടുന്ന ആഔട്ലെറ്റുകൾ. ആദ്യത്തെ നാല് ഔട്ട് ലറ്റുകളിലൂടെയും ശ്രമിച്ചിട്ടും പുറം തള്ളാൻ കഴിയാത്ത കഠിന വിഷങ്ങളെപുറം തള്ളുന്നതിനുള്ള അവസാനത്തെ ഔട്ട് ലെറ്റാണ് പനി. ഇവിടെ ശരീരത്തിലെ താപനില അസാമാന്യമായിഉയർത്തി വച്ചു കൊണ്ട് അത്തരം വിഷങ്ങളെ നിർവീര്യമാക്കുന്ന പ്രിക്രിയയാണ് പ്രാണൻ നടപ്പിലാക്കുന്നത്.


ഈ രോഗങ്ങൾക്ക് സാധാരണ ഗതിയിൽ വലിയ ചികിത്സ ആവശ്യമില്ല. വേണമെങ്കിൽ ഭക്ഷണ രൂപത്തിലുള്ളചെറു ചികിത്സകൾ ആവാം എന്നേയുള്ളു. ലഘു ഭക്ഷണം കഴിച്ചു കൊണ്ടുള്ള വിശ്രമമാണ് ഏറ്റവും നല്ല ചികിത്സ. ഇങ്ങിനെ ചെയ്‌താൽ പരമാവധി ഒരാഴ്ചക്കുള്ളിൽ വിഷ വിസർജ്ജനം പൂർത്തിയാക്കിക്കൊണ്ട് രോഗങ്ങൾ എന്നഔട്ലെറ്റുകൾ അപ്രത്യക്ഷമാവും. അതുവരെ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നുമുള്ള ഒരു സമ്പൂർണ്ണ പുതുക്കൽആണ് കൈവന്നത് എന്നതിനാൽ, ശരീരത്തിന് ഒരു പുത്തൻ ഉണർവും, ഉന്മേഷവും മാത്രമല്ലാ, ഉയർന്ന രോഗപ്രതിരോധ ശേഷിയും, മാനസിക ഉല്ലാസവും അനുഭവപ്പെടും. ഏതു പകർച്ച വ്യാധി ഉള്ളവരുമായി ഇടപെട്ടാലുംഅതിനെയെല്ലാം പ്രതിരോധിച്ചു കൊണ്ട് ഇത്തരക്കാർക്ക് ആരോഗ്യത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്.


പക്ഷെ ഇവിടെ ‘ ശാസ്ത്രീയം ‘ എന്ന മേലെഴുത്തും ചാർത്തി സത്യം ആണെന്ന വ്യാജേന മനുഷ്യനെ പഠിപ്പിച്ചുവിട്ട ചില കാര്യങ്ങളുണ്ട്. സാമൂഹ്യജീവികൾ എന്ന നിലയിൽ മുഖപ്പട്ട കെട്ടിയ കുതിരകളെപ്പോലെ മനുഷ്യർഅവകൾ ഉൾക്കൊണ്ട് ആചരിച്ചു പോരുന്നു. ഒന്ന് തിരിഞ്ഞു നോക്കുവാൻ ആരും തയ്യാറല്ലാ എന്നത് മാത്രമല്ലാ, ചുറ്റുമുള്ള സാഹചര്യങ്ങൾ അവനെ അതിന് അനുവദിക്കുന്നില്ല എന്നതും കൂടിയാണ് വസ്തുത.


( നമ്മുടെ ശാസ്ത്രീയ വിലയിരുത്തലുകൾ എന്ന് പറയുന്ന പലതും സാമാന്യ ബുദ്ധിക്ക് നിരക്കുന്നവയല്ല എന്ന്ആലോചിച്ചാൽ മനസിലാക്കാവുന്നതാണ്. എന്നിട്ടും അവയെല്ലാം തലയിൽ പേറിക്കൊണ്ടാണ് നമ്മൾ ജീവിച്ചുപോകുന്നത്. ഉദാഹരണത്തിനായി,

ലോകത്താകമാനമുള്ള ഭരണ കൂടങ്ങൾ അംഗീകരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില കഴമ്പില്ലാത്ത സമ്പ്രദായങ്ങൾ പരിശോധിക്കാം. പുകയില ആരോഗ്യത്തിന് ഹാനികരമാണ് എന്ന പരസ്യം പുകയിലഉൽപ്പന്നങ്ങളിൽ തന്നെ രേഖപ്പെടുത്തി വിൽക്കുന്നതാണ് അതിലൊന്ന്. ആരോഗ്യത്തിനു ഹാനികരമായ ഈവസ്തുവിന്റെ ഉറവിടമായ പുകയില കൃഷി ലോകത്താകമാനം നിരോധിച്ചാൽ നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഒരു കാര്യം, അതിനു പകരം അതിന്റെ കൃഷി പ്രോത്സാഹിപ്പിക്കുകയും, വ്യാവസായികാടിസ്ഥാനത്തിൽ അത് സംസ്‌ക്കരിച്ചു വിറ്റ് നികുതിപ്പണം പോക്കറ്റിലാക്കുകയും ചെയ്യുന്ന ഈഭരണ കൂടങ്ങൾ പൊതുജന താൽപ്പര്യാർത്ഥം എന്ന വ്യാജേന വെറുതേ ഒഴുക്കിളളയുന്ന ഈ മുതലക്കണ്ണീർആർക്കു വേണ്ടിയാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.


‘ വിഷം! ഡോക്ടർ പറയാതെ കഴിക്കരുത് ‘ എന്ന് രേഖപ്പെടുത്തിയതിയിട്ടുള്ള രാസ മരുന്നുകളാണ് മറ്റൊരുവസ്തു. ഡോക്ടർ പറഞ്ഞാൽ ഈ വസ്തു വിഷം അല്ലാതാവും എന്നാണോ ? അതോ വിഷം കഴിക്കാൻഅനുവാദം തരാൻ നിയോഗിക്കപ്പെട്ട യമകണ്ടൻ ആണ് ബഹുമാന്യനായ ഡോക്ടർ എന്നാണോ ഇതിനർത്ഥം ?


മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പരസ്യം കൊടുക്കുന്ന ഭാരതത്തിലെയും, കേരളത്തിലെയുംസർക്കാരുകളുടെ നില നിൽപ്പ് പോലും ഒരു പരിധി വരെ ഉറപ്പാക്കുന്നത് മദ്യത്തിൽ നിന്നുള്ള നികുതിപ്പണം ഒന്ന്കൊണ്ട് മാത്രമാണ് എന്നതാണ് സത്യം. സമ്പൂർണ്ണ സാക്ഷരതയുടെ കൊടിമരം നാട്ടിയെന്ന് പറയുന്നകേരളത്തിലെ പുരോഗമന സർക്കാർ തങ്ങളുടെ സുഖിപ്പിക്കൽ ഔട്ലെറ്റുകളിലൂടെ ഈ സാധനം സമൃദ്ധമായിവിറ്റു കൊണ്ടേയിരിക്കുന്നു എന്ന നാണക്കേട് നില നിൽക്കുമ്പോൾ, ഏറ്റവുമേറെ മദ്യം അകത്താക്കുന്നവരുടെലോക ഹബ്ബ് എന്ന പദവി കേരളത്തിന് ലഭ്യമായത് വിജ്രംഭിതമായ അഭിമാനത്തോടെയാണ് മലയാളി ഓർത്ത്വയ്ക്കുന്നത്.


ലോക ഗവർമെന്റുകൾ മത്സര ബുദ്ധിയോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് നിരോധനം. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നശിക്കാതെ കിടന്ന് ഭൂമി മലിനമാക്കും എന്നാണു വാദം. ശരിയാണ്, വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാത്രമല്ലാ, ഏതൊരു വസ്തുവും ഭൂമി മാത്രമല്ലാ, മനസും മലിനമാക്കും. സാധനങ്ങൾവലിച്ചെറിയാനുള്ളതല്ലാ, സംസ്ക്കരിച്ച് ഉപയോഗപ്പെടുത്താനുള്ളതാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽമനുഷ്യന് ലഭ്യമായ അമൂല്യ വസ്തുക്കളിൽ ഒന്നാണ് പ്ലാസ്റ്റിക് എന്ന് മനസിലാവും. ഇരുന്നൂറ് വർഷങ്ങൾക്ക് മേൽനശിക്കാതിരിക്കാനുള്ള അതിന്റെ കഴിവാണ് ഒന്നാമത്തെ മൂല്യം. ഇന്ന് മരങ്ങൾ കൊണ്ട് സാധ്യമാവുന്ന മിക്കസാധനങ്ങളുടെയും സ്ഥാനത്തു പ്ലാസ്റ്റിക് കൊണ്ട് വരാൻ കഴിഞ്ഞാൽ മരച്ചാർത്തുകൾ ഹരിതാഭമാക്കുന്ന ഒരുഭൂമിയായിരിക്കും നാളെ മനുഷ്യ രാശിക്ക് ലഭ്യമാവുക.


തീ പിടുത്തത്തെ പ്രതിരോധിക്കാനുള്ള ഒരു സംവിധാനം ( പ്രധാനമായും മണ്ണ് തന്നെ ) പ്ലാസ്റ്റിക്കുമായി ചേർത്തുവയ്ക്കാനായാൽ ഭവന നിർമ്മാണത്തിന് ആവശ്യമായ തൊണ്ണൂറു ശതമാശനം വസ്തുക്കളും പ്ലാസ്റ്റിക് കയ്യടക്കും. വീടിന്റെ ഭിത്തി മുതൽ റൂഫ് വരെയുള്ള ഭാഗങ്ങൾ ഇൻസ്റ്റന്റായി നിർമ്മിക്കുന്ന ഫാക്ടറികളിൽ നിന്ന് ഏറ്റവുംകുറഞ്ഞ മാൻ പവ്വർ ഉപയോഗപ്പെടുത്തി കെട്ടിട സമുച്ചങ്ങൾ നിർമ്മിച്ചെടുക്കാൻ സാധിക്കുമ്പോൾ എല്ലാവർക്കുംവീട് എന്ന മാനവീകതയുടെ സ്വപ്നം യാഥാർഥ്യമാകും. എവിടെ നമ്മുടെ ശാസ്ത്ര പ്രതിഭകൾ ?


റീ സൈക്കിളിംഗിലൂടെ പൂർവ രുപം പ്രാപിക്കാനുള്ള പ്ലാസ്റ്റിക്കിന്റെ കഴിവ് അതിന്റെ വ്യാവസായിക മൂല്യംഉയർത്തുന്നു. ഇതിന്റെ സംഭരണവും, വിതരണവും പുത്തൻ തൊഴിൽ മേഖലകൾ തുറക്കുന്നു. മിക്ക രാസവസ്തുക്കളെയും, വെള്ളത്തെയും പ്രതിരോധിക്കാൻ കഴിയുന്നതിലൂടെ സ്റ്റോറേജ് മേഖലയിൽ വമ്പൻ കുതിച്ചുചാട്ടത്തിനുള്ള ഒരു സാധ്യതയാണ് പ്ലാസ്റ്റിക് തുറന്നു തരുന്നത്. വൈവിധ്യമാർന്ന വർണ്ണ വൈവിധ്യങ്ങളെഉൾക്കൊള്ളാൻ സാധിക്കുന്നതിലൂടെ മനുI ഷ്യന്റെ സന്ദര്യ ബോധത്തെ സമൃദ്ധമായി ഉണർത്താൻ ഉതകുന്ന ഒരുകളർഫുൾ ലോകമായിരിക്കും നാളെ നടപ്പിലാക്കാൻ പോകുന്നത് എന്നറിയാതെയാണ് ഭരണ കൂടങ്ങൾനിരോധനം എന്ന വെറുവാ വെറുതെ ചപ്പിക്കൊണ്ടിരിക്കുന്നത് ? )


നമുക്ക് വിഷയത്തിലേക്കു വരാം. പ്രകടരോഗങ്ങൾ എന്ന നിരുപദ്രവ സംവിധാനങ്ങളിലൂടെ ശരീര സംശുദ്ധി നിലനിർത്തിക്കൊണ്ട് ആരോഗ്യത്തോടെ ആയുഷ്‌ക്കാലത്തോളം ജീവിച്ചിരിക്കേണ്ട മനുഷ്യനെ വ്യവസ്ഥാപിതസമ്പ്രദായങ്ങൾ പിന്നോട്ടടിക്കുന്നു. ചികിൽസിച്ചില്ലെങ്കിൽ മരിക്കും എന്ന ഭയം അവനിൽ സന്നിവേശിപ്പിച്ചുകൊണ്ട് നിസ്സാരങ്ങളും, നിരുപദ്രവ കരങ്ങളുമായ പ്രകട രോഗങ്ങൾക്ക് പോലും ആന്റി ബയോട്ടിക്കുകൾഉൾപ്പടെയുള്ള കഠിനവും, മാരകവുമായ രാസ മരുന്നുകൾ ഉപയോഗിക്കുന്ന ഒരു ശീലം അവനിൽവളർത്തിയെടുക്കുന്നതിൽ ആധുനിക വൈദ്യ ശാസ്ത്രവും, അതിന്റെ പ്രയോക്താക്കളായ ഡോക്ടർമാരുംവിജയിക്കുമ്പോൾ യഥാർത്ഥത്തിൽ വിജയിക്കുന്നത് ഭരണകൂടങ്ങളെപ്പോലും നിയന്ത്രിക്കുന്ന ഫർമസ്യൂട്ടിക്കൽമാഫിയകളായിരുന്നു എന്ന നഗ്ന സത്യം തിരിച്ചറിയാനാവാതെ സാധാരണ പൊതു ജനം ഇത്തരം മാഫിയകൾക്ക്വേണ്ടി ഭാരം വലിക്കുന്ന ഉഴവ് കാളകളായി മാറിപ്പോകുന്നു.


ഫലമോ ? നിസ്സാരമായ ഒരു ജല ദോഷത്തിന് ചികിൽസിക്കാൻ എത്തുന്നയാൾ ഡോക്ടർ കുറിച്ച് കൊടുക്കുന്നരാസ മരുന്ന് വാങ്ങിക്കഴിക്കുന്നതോടെ ജല ദോഷം പമ്പ കടക്കുകയും, ഡോക്ടറുടെ കൈപ്പുണ്യത്തെ മനസാവാഴ്ത്തുന്ന രോഗി എന്തിനും, ഏതിനും മരുന്ന് കഴിക്കുന്ന രീതി ഒരു ശീലമാക്കുകയും ചെയ്യുന്നതോടെഡോക്ടർക്കും, മരുന്ന് മാഫിയക്കും ഒരു നിരന്തര ഇരയെ ആണ് ലഭ്യമാവുന്നത്.


സംഭവിച്ചത് എന്തായിരുന്നു എന്ന് നമുക്ക് നോക്കാം. ജലദോഷത്തിന് ചികിത്സ തേടിയാണ് ഇവിടെ രോഗിഎത്തുന്നത്. ജലദോഷം എന്നാൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെട്ട കഫം എന്ന ടോക്സിന്റെ അളവ് വളരെകൂടുതലാവുമ്പോൾ അത് പുറം തള്ളാനായി ശരീരം സൃഷ്ടിക്കുന്ന ഒരു ഔട്ലെറ്റാണ്. പ്രാഥമിക സംഭരണകേന്ദ്രമായ ശ്വാസകോശത്തിന് താങ്ങാവുന്നതിലും അധികമാവുമ്പോൾ ശ്വാസ കോശ അറകളിൽ നിന്ന്ഇളക്കിയെടുക്കുന്ന കഫം ചെറിയ പനിയുടെയും, ചുമയുടെയും ഒക്കെ സഹായത്തോടെ പുറം തള്ളുന്നപ്രിക്രിയയാണ് നടന്നു കൊണ്ടിരുന്നത്.


ഡോക്ടർ നിർദ്ദേശിച്ച രാസ മരുന്നുകൾ ശരീരം പുറം തള്ളിക്കൊണ്ടിരുന്ന കഫം എന്ന ലളിത ടോക്‌സിനേക്കാൾവളരെ വീര്യം കൂടിയതായതിനാൽ അതിനെ നേരിടേണ്ടത്തിലേക്കായി ആദ്യം തുടങ്ങി വച്ച വിസർജ്ജന പ്രക്രിയശരീരം തന്നെ നിർത്തി വയ്ക്കുകയായിരുന്നു എന്നതിനാലാണ് രോഗം മാറിയതായി രോഗിക്ക് അനുഭവപ്പെട്ടത്. ഡോക്ടറെയും, മരുന്നിന്റെയും വാഴ്ത്തിപ്പാടുന്ന രോഗി തനിക്കു രോഗ മുക്തി ലഭിച്ച സന്തോഷത്തോടെസാധാരണ ജീവിത വ്യാപാരങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും അത് നീണ്ടു നിൽക്കുന്നില്ല. കാരണം, ശരീരജന്യമായ കഫം എന്ന ചെറിയ വിഷം സൗമ്യമായി പുറം തള്ളുമ്പോൾ അതിനേക്കാൾ വലിയ വിഷമായ രാസമരുന്ന് അകത്തെത്തിയതു കൊണ്ടാണ് ആദ്യ വിസർജ്ജനം നിർത്തി വച്ചത് എന്ന് നമ്മൾ കണ്ടു. ഇപ്പോൾശരീരത്തിൽ ഉള്ളത് രാസ മരുന്ന് കൂടി ഉൾപ്പെട്ട കുറേക്കൂടി കഠിനമായ വിഷ ശേഖരമാണ് എന്നതിനാലും, അത്പുറം തള്ളേണ്ടത് ശരീരത്തിന് അനിവാര്യമായ ആവശ്യമാകുന്നു എന്നതിനാലും അധികം വൈകാതെ വീണ്ടുംജലദോഷം വരും. ഇത്തവണത്തെ ജലദോഷം കുറേക്കൂടി ശക്തവും, മറ്റു പ്രകട രോഗങ്ങളോട് കൂട്ട് ചേർന്നുംആവാം വരുന്നത് എന്നതിനാൽ കൂടുതൽ ശക്തമായ മരുന്നുകൾ വേണ്ടി വരികയും, ഇതൊരു നിരന്തര പ്രിക്രിയആയിത്തീരുന്നതിലൂടെ ശരീരം പുറത്തു നിന്നുള്ള ടോക്സിനുകളുടെ ഒരു സംഭരണി ആയിത്തീരുകയും, ചെയ്യുന്നു.


നിരന്തരമായി ടോക്സിൻ ഡിസ്ചാർജ് തടസപ്പെടുകയും,ശരീരം ഒരു വിഷക്കൂമ്പാരം ആയിത്തീരുകയുംചെയ്യുന്നതോടെ വിഷ വിസർജ്ജനത്തിനായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുവാൻ ശരീരംനിർബന്ധിതമാവുന്നു. അവയാണ് സ്ഥായീ രോഗങ്ങൾ എന്നറിയപ്പെടുന്ന ക്രോണിക് ഡിസ്സീസ്. ജലദോഷത്തിന്ചികിൽസിച്ചു വന്നയാളെ സംബന്ധിച്ചിടത്തോളം ഇത് ആസ്മ എന്നറിയപ്പെടുന്ന വലിവ് ആയിരിക്കും. പ്രമേഹം, രക്ത സമ്മർദ്ദം, മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്, ശരീരത്തിൽ എവിടെയും പ്രത്യക്ഷപ്പെടാവുന്ന ത്വക്രോഗങ്ങൾ എന്നിവയെല്ലാം ക്രോണിക് ഡിസീസ് എന്ന വിഭാഗത്തിൽ പെടുന്നു.


അവസ്ഥ അറിയാതെ തന്റെ ശരീരം വിഷ ലിപ്തമാക്കുന്ന രോഗി ശരീരത്തിന്റെ സ്വാഭാവിക വിഷ വിസർജ്ജനസംവിധാനം എന്നെന്നേക്കുമായി അടച്ച് അവസാനം കൊറോണാ ഉൾപ്പടെയുള്ള മഹാ രോഗങ്ങൾക്ക്അടിപിണഞ്ഞു മരണം വരിക്കുവാനാണ് സാധ്യതയെങ്കിലും, വസ്തുതകൾ കണ്ടെത്താൻ കഴിവുള്ളഭിഷഗ്വരന്മാരുടെ ചികിത്സയിൽ ധാരാളം പേർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട് എന്ന സത്യവുംഅംഗീകരിക്കുന്നു.


കൊറോണക്കെതിരെയുള്ള യാതൊരു മരുന്നും ഇത് വരെയും കണ്ടെത്തിയിട്ടില്ലെങ്കിലും അനേകായിരങ്ങൾ രക്ഷപെടുന്നതിന്റെ കാരണം എന്ന് പറയാവുന്നത്, വിശ്രമത്തിലൂടെയും, പരിചരണത്തിലൂടെയും ഓരോ രോഗിയും തന്റെ ശരീരത്തിലെ പ്രതിരോധ ശേഷി വീണ്ടെടുക്കുന്നു എന്നതാണ്. വിശ്രമക്കാലത്ത് സാത്വികാഹാരം കൂടിഉറപ്പു വരുത്താനായാൽ രക്ഷ പെടലിന്റെ തോത് അവിശ്വസനീയമാം വിധം ഉയർത്താനാവുന്നതാണ്. ആയതിനുള്ള സാഹചര്യം ഒരുക്കുന്ന വലിയ ഉത്തരവാദിത്വം നിർവഹിച്ചു കൊണ്ട് ലോകത്താകമാനംരോഗികളോടൊപ്പം ജീവിക്കുന്ന മനുഷ്യ സ്നേഹികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദനങ്ങൾഅർപ്പിക്കുന്നു.


മനുഷ്യ ശരീരം അതിന്റെ നൈസർഗ്ഗിക അവസ്ഥയിൽ സൂക്ഷിക്കുവാൻ സാധിച്ചാൽ യാതൊരു രോഗങ്ങളെയുംഭയപ്പെടാതെ ആയുസെത്തി മരിക്കുവാൻ സാധിക്കും എന്നതാണ് സത്യം. അത്തരം ശരീരത്തിൽ ഏതൊരുരോഗത്തെയും പ്രതിരോധിക്കുന്നതിനുള്ള ‘ ഇമ്മ്യൂണൽ പൗവ്വർ ’ ഉജ്ജ്വലിച്ച് നിൽക്കുന്നത് കൊണ്ട്ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാൻ വേണ്ട അളവിലുള്ള അണുക്കളെ ഒന്നിച്ചു കഴിച്ചാലും ഒന്നുംസംഭവിക്കുന്നില്ലാ എന്ന് പ്രകൃതി ചികിത്സാ ആചാര്യന്മാർ തെളിയിച്ചു കാണിച്ചിട്ടുണ്ട്. ( ഇംഗ്ളണ്ടു കാരനായപ്രൊഫസർ പെറ്റൻ കോഫർ തന്നെ ഉദാഹരണം.) എന്നാൽ മഹതിയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ കാലംമുതൽ ഉറവിടം കണ്ടെത്താനാവാത്ത പകർച്ച വ്യാധികളുടെ കാരണം തേടിയലഞ്ഞ് പരാജയപ്പെട്ടതായി അവർതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്നും ആ അലച്ചിൽ തുടരുന്ന അലോപ്പതി സിസ്റ്റത്തിന് ഈ അണുക്കൾ ഇന്നലെവരെ ഇതേ രോഗിയുടെ ശരീരത്തിൽ സഹായികളായി വർത്തിച്ച കുടി കിടപ്പുകാരായിരുന്നു എന്ന സത്യംഅംഗീകരിക്കാൻ സാധിക്കുന്നുമില്ല.


എലി, വവ്വാൽ, പക്ഷി, പന്നി മുതലായ ജീവികൾ വൈറസ് വാഹകരാണെങ്കിലും അവരിൽ മനുഷ്യൻ തീറ്റകൊടുത്ത് വളർത്തുന്നവയിൽ മാത്രമേ രോഗ വ്യാപനവും, മരണവും സംഭവിക്കുന്നുള്ളു. വൈറസുകളുടെകലവറയായ വവ്വാലുകൾക്കു രോഗമുണ്ടാവാത്തത് എന്തെന്ന് ഒരു ശാസ്ത്രജ്ഞൻ അത്ഭുതം കൂറുന്നത് ചാനലിൽകണ്ടു. മേൽപ്പറഞ്ഞ ജീവികളിൽ മനുഷ്യൻ കൊടുക്കുന്ന കൃത്രിമ ഭക്ഷണം കഴിക്കാതെ പ്രകൃതി നിശ്ചയിച്ചസ്വാഭാവിക ഭക്ഷണം കഴിക്കുന്ന ജീവി വവ്വാൽ മാത്രമാണ് എന്നതാണ് അതിനുള്ള ഉത്തരം.


കലോറി സിദ്ധാന്തത്തിന്റെ കാൽപ്പനിക ലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ അവന്റെ ഭക്ഷണമായിപ്രകൃതി ഒരുക്കി വച്ച ‘ താരും, തളിരും, ഫലവും, പഴവും ഒന്നും കഴിക്കാതെയായി. കഴുതപ്പുലിക്ക് വേണ്ടി പ്രകൃതിഒരുക്കി വച്ച ഭക്ഷണം കവർന്ന് മനുഷ്യൻ കഴിക്കാൻ തുടങ്ങിയതോടെയാണ്, അവന്റെ ആമാശയം സ്വാഭാവിക ദഹന പ്രിക്രിയ തടസ്സപ്പെട്ട്, പകരം ചീഞ്ഞു പുളിച്ച് നഗരങ്ങളിലെ ഓടകളിലെപ്പോലെ മാലിന്യ സംഭരണികളായിരൂപം മാറിപ്പോയത്.


ഇതോടെ നാളിതു വരേയും ശരീരത്തിലെ തോട്ടിപ്പണിയും ചെയ്‌ത്‌ സുഖജീവിതം നയിച്ചിരുന്നവൈറസുകളുടെയും, ബാക്ടീരിയകളുടെയും നില നിൽപ്പ് അപകടത്തിൽ ആവുന്നു. തങ്ങളുടെ നില നില്പിന്ഭീഷണിയായിത്തീരുന്ന ഈ സാഹചര്യത്തെ നേരിടാനായി കൂടുതൽ കരുത്താർജ്ജിച്ചു കൊണ്ട് അവർ രൂപം മാറിപുത്തൻ പടച്ചട്ടകൾ എടുത്തണിയുകയും, തൽസ്ഥിതിയെ അതി ജീവിക്കുന്നതിനുള്ള കഠിനമായ പ്രതിവിഷങ്ങൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. ലബോറട്ടറികളിൽ ഇവകളെ പരിശോധിക്കുന്നശാസ്ത്രക്കണ്ണുകൾ ഡെങ്കി, എലി, പക്ഷി, പന്നി, നിപ്പ, കൊറോണാ മുതലായ പേരുകൾ ചാർത്തിച്ച് കൊടുക്കുന്നു.


ഇന്നലെ വരെ മിത്രങ്ങളായിരുന്ന ഈ അണുക്കൾ മനുഷ്യന്റെ ശത്രുക്കളായി മാറുകയും, അവർ ഉൽപ്പാദിപ്പിച്ചകഠിന വിഷങ്ങൾ പുറം തള്ളുന്നതിനുള്ള ഔട്ട് ലെറ്റുകൾ എന്ന നിലയിൽ ശരീരത്തിൽ പുത്തൻ രോഗങ്ങൾപ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഏതൊരു പ്രതികൂലങ്ങളെയും അതിജീവിക്കുന്നതിനുള്ള പ്രതിരോധശേഷിയോടെയാണ് ജീവികളുടെ ശരീരം നിർമ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും, ഇത്തരത്തിലുള്ള അസാധാരണമായഒരവസ്ഥയിൽ നൈസർഗ്ഗിക താള ഭ്രംശം സംഭവിച്ച് പ്രതിരോധ ശേഷിയുടെ വൻ മതിലുകൾ തകർന്ന് മനുഷ്യൻഅകാല മരണത്തിന് വിധേയനാകുന്നു.


ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അളിയനായി നിന്ന് കൊണ്ട് പുറത്തു വന്ന കലോറി സിദ്ധാന്തം നെഞ്ചിലേറ്റിയഞാനും നിങ്ങളും ഉൾക്കൊള്ളുന്ന മനുഷ്യ വർഗ്ഗം തങ്ങൾ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ഇന്നുംമനസ്സിലാക്കുന്നില്ല. കച്ചവടവൽക്കരിക്കപ്പെട്ട പുത്തൻ വൈദ്യ ശാസ്ത്ര മേഖല സത്യം പറയുന്നവന്റെ വായിൽ പഴംതള്ളിക്കൊടുക്കുന്ന ഒരവസ്ഥയാണ് ഇന്ന് നിലവിൽ ഉള്ളത് എന്നതിനാൽ ആരുടേയും നാവ് ഇതിനായിപൊങ്ങുന്നുമില്ല.


യശഃ ശരീരരായ പാശ്ചാത്യ ഭിഷഗ്വരന്മാർ ഡോക്ടർ ജെ. എഛ്. ടിൽഡൻ, ഡോക്ടർ ലിഡ് ലാഹർ, ഡോക്ടർട്രോൾ, മഹാത്‌മാക്കളായ., മഹാത്‌മാ ഗാന്ധി, ബെർണാഡ്‌ഷാ, പുരുഷോത്തമ ദാസ് ഠണ്ഡൻ, ആചാര്യ ലക്ഷ്മണശർമ്മ, എഛ്. എം.ഷെൽട്ടൻ, ഹെരേ ഫോർഡ് കാറിഗ്ടൻ, എസ്. സ്വാമിനാഥൻ, ഡോക്ടർ സി. ആർ. ആർ. വർമ്മഎന്നിവരുടെയെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അഭിപ്രായങ്ങൾക്കും, നിരീക്ഷണങ്ങൾക്കും നേർ വിപരീതമായിട്ടാണ്കച്ചവടവൽക്കരിക്കപ്പെട്ട ആധുനിക വൈദ്യ ശാസ്ത്ര മേഖല അവരുടെ അഭിപ്രായം രൂപപ്പെടുത്തിയിട്ടുള്ളതും, നടപ്പിലാക്കുന്നതും എന്നതാണ് സത്യം.


ആരുടെ ചികിത്സാ രീതിയാണ് ആരുടേതിനേക്കാൾ മെച്ചം എന്ന ചർച്ചക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. ഉന്നതങ്ങളായ ഗവേഷണ സംവിധാനങ്ങളുടെ പിൻ ബലത്തോടെ ലോകത്താകമാനം പ്രവർത്തിക്കുന്നഅലോപ്പൊതിയാണ് ഏറ്റവും മുന്നിൽ എന്ന് സമ്മതിക്കുമ്പോൾ തന്നെ, ഓരോ രീതിക്കും അതിന്റേതായപ്രത്യേകതകളും, പ്രയോജനങ്ങളുമുണ്ട് എന്നതും നാം അംഗീകരിക്കേണ്ടതുണ്ട്. മനുഷ്യനിൽ നിക്ഷിപ്തമായപ്രതിരോധ ശേഷിയുടെ തകർച്ച തടയുന്നതിനുള്ള നിർദ്ദേശം ആരുടെ ഭാഗത്തു നിന്നു വന്നാലും അത്സ്വീകരിക്കപ്പെടേണ്ടതാണ്. ആധുനിക വൈദ്യ ശാസ്ത്രം വാക്സിനുകളിലൂടെ ഈ ധർമ്മം തന്നെയാണ്നിറവേറ്റുന്നത്. സ്വന്തം ശരീരത്തിൽ സമൃദ്ധമായി ഉണ്ടായിരുന്നതും, തെറ്റായ ജീവിത രീതികളിലൂടെ സ്വയംനഷ്ടപ്പെടുത്തിയതുമായ ഈ ‘ ഇമ്മ്യൂണൽ പവ്വർ ‘ സാവധാനം തിരിച്ചു പിടിക്കുക എന്നതാണ് സർവ്വരോഗങ്ങൾക്കും എതിരേ പ്രകൃതി ചികിത്സാ മാർഗ്ഗം മുന്നോട്ടു വയ്ക്കുന്നത്.


രാസ വസ്തുക്കൾ ഉൾപ്പടെയുള്ള വിഷ പദാർത്ഥങ്ങൾ മനുഷ്യന്റെ ശരീരത്തിലും, അവന്റെ ജീവിതപരിസരങ്ങളിലും എത്തിപ്പെടാതിരിക്കുന്നതിനുള്ള നിയമ നിർമ്മാണം ലോക ഗവർമെന്റുകൾ മുൻകൈയെടുത്ത്നടപ്പിലാക്കുകയാണ് ഒന്നാമതായി വേണ്ടത്. സ്വന്തം ജീവനും, ജീവിതവും ആണ് നഷ്ടപ്പെടാൻ പോകുന്നത്എന്ന മുന്നറിവോടെ മനുഷ്യൻ അത് സ്വജീവിതത്തിൽ സ്വീകരിക്കുകയും നടപ്പിലാക്കുകയും വേണം എന്നതാണ്രണ്ടാമത്തെ മാർഗ്ഗം. നമ്മൾ അറിയാതെ അകപ്പെട്ടു പോയ ഒട്ടനേകം അടി പൊളിയൻ ജീവിത രീതികളിൽനിന്നുള്ള ഒരു തിരിച്ചു നടത്തമാണ് ഈ കാല ഘട്ടത്തിൽ അനിവാര്യമായിട്ടുള്ള പുത്തൻ കർമ്മ മാർഗ്ഗം. ഒറ്റവാക്കിലോ, വാചകത്തിലോ ഒതുക്കാനാവാത്ത ഈ കർമ്മ മാർഗ്ഗത്തിന് ” പ്രകൃതിയുടെ ഉൽപ്പന്നമായ മനുഷ്യൻപ്രകൃതിയിലേക്ക് മടങ്ങുക “ എന്ന വാചകമാണ് ഏറെ യോജിക്കുക എന്ന് തോന്നുന്നു.


അടിസ്ഥാന പരമായി രക്ഷപ്പെടാൻ ഇതേയുള്ളു ഏക വഴി. ആധുനിക ലോകം ആഘോഷമാക്കി മാറ്റിയഅടിപൊളിയൻ ജീവിത രീതിയുടെ ത്രിശങ്കു സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി താഴെ മണ്ണിലേക്ക് വരിക. പഞ്ചഭൂതനിർമ്മിതമായ മനുഷ്യ ശരീരത്തെ അവകളോട് ഇണങ്ങി ജീവിക്കുവാൻ അനുവദിക്കുക. പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആദ്യ പാദങ്ങളിൽ നിന്ന് തന്നെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ മനുഷ്യനെപരിശീലിപ്പിക്കുക. തനിക്ക് തിന്നാനുള്ളതിൽ ഒരു കഷണമെങ്കിലും ഈ കന്നിമണ്ണിൽ സ്വന്തം കൈ കൊണ്ട് നട്ടുനനച്ച് വളർത്തിയെടുക്കുക. ഓരോ തവണയും ആഹാരം കഴിക്കുന്പോൾ എത്രയോ അജ്ഞാതസാഹചര്യങ്ങളാൽ അത് ലഭ്യമല്ലാത്ത നിർഭാഗ്യവാനായ അപരനെക്കൂടി ഓർമ്മിക്കുക. അങ്ങിനെ നമ്മുടെശരീരത്തിന്റെയും, മനസിന്റെയും നഷ്ടപ്പെട്ട പ്രതിരോധ ശേഷി തിരിച്ചു പിടിക്കുന്നതിലൂടെ സർവ രോഗങ്ങളെയും, അതിൽ നിന്ന് ഉളവാകാവുന്ന പ്രശ്നങ്ങളെയും പടിക്കു പുറത്തു നിർത്തിക്കൊണ്ട് സമാധാനത്തോടെ, സന്തോഷത്തോടെ നമുക്കനുവദിച്ച ആയുഷ്‌കാലം ജീവിച്ചു തീർത്ത് മഹാകാലത്തിന്റെ മടക്കുകളിലേക്ക് മടങ്ങാൻഏവർക്കും സാധിക്കുമാറാകട്ടെ എന്നാശംസിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code