Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന, കർശന നടപടിയെടുക്കും : ഫൊക്കാന നാഷണൽ കമ്മിറ്റി

Picture

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച ട്രഷറർ സജിമോൻ ആന്റണിയെയും ജോയിന്റ് ട്രഷറർ പ്രവീൺ തോമസിനേയും സസ്പെൻഡ് ചെയ്യുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

 

സംഘടനയിൽ ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ വിലയിരുത്തിയ നാഷണൽ കമ്മിറ്റി കാരണക്കാരോട് വിശദീകരണം ആരായാനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ മാതൃ സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുവാനും തീരുമാനിച്ചു. സമാന്തര സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ട്രസ്റ്റി ബോർഡ് ചെയർമാൻ രണ്ട് ദിവസത്തിനകം വിശദീകരണം നൽകാതിരിക്കുകയോ വിശദീകരണം ബോധ്യപ്പെടാതിരിക്കുകയോ ചെയ്യുന്ന പക്ഷം അദ്ദേഹത്തെ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ഭാരവാഹിത്വത്തിൽ നിന്ന് നീക്കം ചെയ്യുവാനും നാഷണൽ കമ്മിറ്റി തീരുമാനം കൈക്കൊണ്ടു.

 

ഫൊക്കാനയുടെ പുതിയ ഭാരവാഹികൾ എന്ന നിലയിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത് ഫോകാന ഭാരവാഹികൾ എന്ന നിലയിൽ ചിലർ തെറ്റിദ്ധരിക്കുന്നു . ഫൊക്കാനയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടർ സമാന്തര സംഘടയുണ്ടാക്കി അതിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചാത്തിന് ഫൊക്കാനയുമായി യാതൊരു ബന്ധവും ഇല്ല.

 

ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിൽ ഒരു ജനറൽ കൗൺസിൽ വിളിച്ചുകുട്ടുവാൻ ബുദ്ധിമുട്ടുണ്ട്, ഫൊക്കാന ബെലോ പ്രകാരം ഡെലിഗേറ്റ് ഇൻ പേഴ്സൺ ആയി പങ്കെടുത്തെങ്കിൽ മാത്രമേ ജനറൽ കൗൺസിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറൽ കൗൺസിലിൽ അല്ലാതെ ഇലക്ഷൻ നടത്തുവാൻ ഫൊക്കാന ബൈലോ അനുശ്വാസിക്കുന്നില്ല.

 

അംഗസംഘടനകളെ പുതുക്കുന്നതിന് സെക്രട്ടറി ആണ് നോട്ടീസ് അയക്കുന്നത്. സെക്രട്ടറി ആഗസ്ത് 15 ന് മുൻപായി അംഗത്വം പുതുക്കാൻ വേണ്ടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു . ഇലക്ഷൻ നടത്തിയാൽ തോറ്റുപോകും എന്ന ഭയം കൊണ്ട് ട്രസ്റ്റീ ബോർഡിലെ ചിലരുടെ നേതൃത്വത്തിൽ സമാന്തര സംഘടനാ ഉണ്ടാക്കി ഫൊക്കാനയുടെ എന്ന പേരിൽ പ്രചരിപ്പിക്കുകയാണ് . അവർക്കെതിരെ ശക്തമായ നടപിടി എടുക്കുവാനും നാഷണൽ കമ്മിറ്റിയിൽ തീരുമാനം ആയി . സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന ആരുതന്നെ ആയാലും മുഖം നോക്കാതെ നടപിടി എടുക്കുവാൻ നാഷണൽ കമ്മിറ്റിയിൽ തീരുമാനം ആയി.

 

സമാന്തര സംഘടന രൂപീകരിച്ചവർ ഫൊക്കാനയുടെ ലോഗോയും പേരും ഉപയോഗിക്കുന്നതിനെ നാഷണൽ കമ്മിറ്റി വിലക്കിയിട്ടുണ്ട് . എല്ലാ മാധ്യമങ്ങളും സമാന്തര സംഘടനയുടെ വാർത്തകളിൽ ഫൊക്കാന ലോഗോയും പേരും ഉപയോഗിക്കരുതെന്നും നാഷണൽ കമ്മിറ്റി അപേക്ഷിച്ചു. ഫൊക്കാനയുടെ പേരും ലോഗോയും മറ്റു സമാന്തര സംഘാടനകൾ ഉപയോഗിക്കുകയാണെങ്കിൽ അതിനെതിരെ നിയമ നടപിടികൾ സ്വീകരിക്കാനും നാഷണൽ കമ്മിറ്റിയിൽ തീരുമാനമായി.

 

ഫൊക്കാന അതിന്റെ ഇലക്ഷൻ നടപിടികളുമായി മുന്നോട്ടു പോകുന്നുണ്ട് . അതിൽ അംഗ സംഘടനകളുടെ ആർക്കും മത്സരിക്കാം .അതിൽ ജയിക്കുന്നവർ ഫൊക്കാന ഭാരവാഹികൾ ആയിരിക്കും . അല്ലാതെ സമാന്തര സംഘടനക്ക് ഫോകാനയുമായി യാതൊരു പുലബന്ധവുമില്ലന്ന് നാഷണൽ കമ്മിറ്റി അറിയിച്ചു.

 

സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇവരെ സമാന്തര സംഘടനയുടക്കാൻ പ്രേരിപ്പിച്ചത് . പിന്നെ ഇലക്ഷനിൽ മത്സരിച്ചാൽ ജയിക്കാൻ കഴിയില്ല എന്ന തോന്നലും. ഫൊക്കാന നടത്തുന്ന നിയമപ്രകാരമുള്ള ഇലക്ഷനിൽ പങ്കെടുത്തു ആര് ജയിച്ചാലും അവർ ഫൊക്കാന ഭാരവാഹികൾ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്നു നാഷണൽ കമ്മിറ്റി അറിയിച്ചു .

 

ഫൊക്കാന കൺവൻഷൻ നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു. 29 ന് ചേർന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 28 കമ്മിറ്റി അംഗങ്ങളിൽ 27 പേരും പ്രമേയ തീരുമാനങ്ങളെ അനുകൂലിച്ചു.

 

ഫൊക്കാന തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജ വാർത്തകൾ നൽകി സംഘടനയെ അസ്ഥിരപ്പെടുത്താനും പൊതുജനങ്ങൾക്ക് മുന്നിൽ അവമതിപ്പ് സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പടർത്തുവാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഫൊക്കാന നാഷണൽ അഭ്യർത്ഥിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code