Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക ആദ്യ വെന്റിലേറ്ററിന് ഫോമാ സൺഷൈൻ റീജിയൺ നേതൃത്വം നൽകും   - സോണി കണ്ണോട്ടുതറ

Picture

ഫ്ലോറിഡ: കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിയ്ക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ശ്രീ. ജോൺ ടൈറ്റസിന്റെ ലിൻ (Lyn) പ്രൊജക്റ്റുമായി ചേർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ആദ്യ വെന്റിലേറ്റർ സംഭാവന ചെയ്യുന്നതെന്ന് ഫോമാ സൺഷൈൻ റീജിയൺ RVP ശ്രീ. ബിജു തോണിക്കടവിൽ അറിയിച്ചു. ജൂലൈ പതിനാറാം തീയതി സൺഷൈൻ റീജിയൺ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പതിനൊന്നു അംഗസംഘടനകളുടെ പ്രസിഡന്റ്മാരുടെയും സംയുകത മീറ്റിംഗിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ഐ.എ.എസ്സും, ശ്രീ. ജോൺ ടൈറ്റസും ടെലിഫോൺ കോൺഫെറെൻസിൽ സന്നിഹിതായിരുന്നു.
പത്തനംതിട്ട ജില്ലായുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെകുറിച്ചും രോഗവ്യാപനം തടയാൻ എടുക്കുന്ന മുൻകരുതലുകളെക്കുറിച്ചും ബഹുമാനപ്പെട്ട കളക്ടർ വിവരിച്ചു. എല്ലാ കമ്മിറ്റി അംഗങ്ങളുമായും സൗഹൃദ സംഭാഷണം നടത്തിയ കളക്ടർക്ക് ആദ്യ വെന്റിലേറ്റർ ഫോമാ സൺഷൈൻ റീജിയൺ വകയായിരിക്കും എന്ന ഉറപ്പ് RVP ശ്രീ. ബിജു തോണിക്കടവിൽ നൽകി. തിരക്കുകൾക്കിടയിലും റീജിയനുവേണ്ടി സമയംമാറ്റിവെച്ചതിന് കളക്ടർക്ക് സെക്രട്ടറി ശ്രീ. സോണി കണ്ണോട്ടുതറ നന്ദി അറിയിച്ചു .

 

ഫോമാ സൺഷൈൻ റീജിയൺ RVP എന്നനിലയിൽ സ്‌തുത്യർഹമായ പ്രവർത്തനമാണ് ശ്രീ.ബിജു തോണിക്കടവിൽ കഴിഞ്ഞ രണ്ടു വർഷക്കാലം കാഴ്ചവെച്ചിരിക്കുന്നത്. പതിനൊന്നു അസ്സോസിയേഷനുകളെ ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ കൊണ്ടുപോകുവാൻ സാധിക്കുന്നതുത്തന്നെ അദ്ദേഹത്തിന്റെ മികച്ച സംഘടനാപാടവം ഒന്നുകൊണ്ടുമാത്രമാണ്. ഫോമായിൽ ഏറ്റവുംകൂടുതൽ പ്രവർത്തനം കാഴ്ചവെച്ച റീജിയൻ സൺഷൈൻ റീജിയൻ ആണ് എന്നകാര്യത്തിൽ ആർക്കും സംശയം ഉണ്ടാവുകയില്ല. ഈ വർഷത്തെ റീജിയന്റെ സുവനീർ ഒരു വൻവിജയമായിരുന്നു; തീർച്ചയായും അതിന്റെ പിന്നിലും RVP യുടെ വ്യക്തിബന്ധങ്ങളും നിതാന്ത പരിശ്രമവുമാണ് റീജിയനെ തുണച്ചത്‌ കൂടാതെ സുവനീർ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനവും , നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. നോയൽ മാത്യുവിന്റെയും ശ്രീ. പൗലോസ് കുയിലടെന്റെയും സഹകരണവും ഉണർവേകി . ഉത്തരവാദിത്തങ്ങൾ നിറവേറ്റി പടിയിറങ്ങുന്നതിന് മുൻപായി റീജിയന്റെ വകയായി ഒരു ചാരിറ്റി പ്രവർത്തനം എന്നത് ശ്രീ. ബിജു തോണിക്കടലിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തുടക്കത്തിൽ വെച്ച ഒരു ആശയമായിരുന്നു.

 

കോവിഡിന്റെ ഈ കാലയളവിൽ ഒരു വെന്റിലേറ്റർ റീജിയന്റെ വകയായി ഒരുക്കുക എന്നത് നാടിന്‌ചെയ്യാവുന്ന ഏറ്റവും വലിയ പുണ്ണ്യപ്രവൃത്തിയാണ്; അതാണ് ഇപ്പോൾ ശ്രീ. ജോൺ ടൈറ്റ്‌സിന്റെ ലിൻ (Lyn)പ്രൊജക്റ്റുമായി ചേർന്നുകൊണ്ട് യാഥാർത്യമാകുന്നത്. തീർച്ചയായും ഈ ചാരിറ്റി പ്രവർത്തനം RVP യുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായിമാറും എന്നത് നിസംശയം .
വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. ജോൺ ടൈറ്റസിനെ പോലുള്ളവർ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് മലയാളികളായ നമുക് ഓരോരുത്തർക്കും അഭിമാനത്തിനു വകനൽകുന്നു അതോടൊപ്പം നമുക്കും പങ്കാളികളാകാം ഈ പദ്ധതിയുടെ കോഡിനേറ്റർ ശ്രീ. ഉണ്ണികൃഷ്ണൻ നമ്മുടെ റീജിയന്റെ ഭാഗമാണ് എന്നതിലും നമുക്കഭിമാനിക്കാം കൂടുതൽ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നു ആശംസിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ അംഗസംഘടനകൾക്കും സൺഷൈൻ റീജിയന്റെ നന്ദി അറിയിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code