Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒന്നിനുമല്ലാതല്ലത്രെ  (മഞ്ജുള ശിവദാസ്)

Picture

നട്ടുനനച്ചു വളർത്തുവതൊരുനാൾ-
പിഴുതിടുവാനെന്ന്, 
യന്ത്രക്കൈകൾ മാന്തിയെടുത്ത-
മരങ്ങൾ മന്ത്രിപ്പൂ... 
 
 
ഫലേച്ഛയില്ലാതൊരു ചിരിപോലും-
മനസ്സറിഞ്ഞേകാൻ, 
മടിച്ചിടും ചില മർത്യരിലിനിയൊരു-
പ്രതീക്ഷയില്ലത്രേ...
 
 
ഉടയവനോടും മായം കാട്ടും-
നരനുടെ കർമ്മത്തിൽ, 
തെല്ലൊരു സംശയമുള്ളിലുദിച്ചാൽ-
അതിലൊരു തെറ്റുണ്ടോ? 
 
 
ഏകുവതൽപ്പമതാകിലുമായിര-
മാളുകളറിയേണം, 
പേരും പെരുമയുമുപഹാരങ്ങളു-
മില്ലത്രേ മോഹം...
 
 
പേറിയ പെരുമ പെരുപ്പിച്ചങ്ങിനെ-
പാടിടുമുദരങ്ങൾ, 
കടമകളാലൊരു കുരുക്കുതീർത്തതിൽ-
കുടുക്കി പുത്രരെയും.
 
 
ഊട്ടിയ കൈകളുമൊരുനാൾ-
നന്ദികൾ പിടിച്ചുവാങ്ങീടാം, 
നെറ്റിചുളുങ്ങിയ മുഖങ്ങളായവ-
നിരന്നു നിന്നീടാം.
 
പരിഭ്രമിയ്ക്കരുതിതാണു മർത്യർ-
ഫലേച്ഛയില്ലാത്തോർ, 
പാരിലെയെല്ലാം പാലിപ്പവനുടെ-
പാലകരെപ്പോലെ..

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code