ചങ്ങനാശേരി സഭാ വൈജ്ഞാനികനും, സാഹിത്യകാരനുമായ ബേബന്‍ വെട്ടികാട് (84)നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ നാലുകോടി സെന്റ് തോമസ് പളളിയില്‍ നടത്തി.
ഭാര്യ: റോസ് (റിട്ട.അധ്യാപിക) ആലപ്പുഴ പുറച്ചേരി കുടുംബാംഗം. മക്കള്‍:ബിജി (അധ്യാപിക, ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍),റിജി (അധ്യാപിക, പ്ലാസിഡ് വിദ്യാവിഹാര്‍ ചെത്തിപ്പുഴ).മരുമക്കള്‍: സിബി മൂലമുറി, ബിജു കിഴക്കേക്കുറ്റ്.
പരേതന് ചങ്ങനാശേരി അതിരൂപത ചരിത്ര സഹരചയിതാവ്, മദ്ധ്യസ്ഥന്‍, കതിരൊളി എന്നിവയുടെ എഡിറ്റര്‍,പായിപ്പാട് പഞ്ചായത്ത് വികസനരേഖയുള്പ്പെടെ നൂറോളം സ്മരണികളുടെ എഡിറ്റും 21 ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു
Comments