Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കർക്കടകത്തിലെ ആഹാരം (ഡോ. ഷർമദ്‌ ഖാൻ)

Picture

എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പ മോ,വളരെ നല്ലതോ ആകാറില്ല. എന്നാൽ എന്താണോ ശീലമാക്കുന്നത് അതിനെ കേന്ദ്രീകരിച്ചാണ് രോഗവും ആരോഗ്യവും പ്രകടമാകുന്നത്.ഒരു വ്യക്തിയുടെ ആരോഗ്യകാരണമായി ഭക്ഷണത്തെപ്പോലെ പലതും പറയാമെങ്കിലും നിത്യവും ഉപയോഗിക്കുന്ന ഭക്ഷണം പോലെ പ്രാധാന്യം മറ്റുള്ളവയ്ക്കില്ലെന്നു കാണാം.

 

വിവിധങ്ങളായ ഭക്ഷണം ശരീരത്തിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളെ ഉൾപ്പെടെ ശരീരത്തിൽ എത്തിക്കും. പല തരത്തിലുള്ള പഴം, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടത്. ജ്യൂസ് ആയി ഉപയോഗിക്കുന്നതിനേക്കാൾ ഫലത്തിന്റെ ഉപയോഗയോഗ്യമായ ഭാഗം മുഴുവനായി കഴിക്കുന്നതാണ് നല്ലത്‌.

 

വളരെകുറച്ച് ധാന്യ വിഭാഗങ്ങളാണ് കേരളീയർ കഴിക്കുന്നത്. അരി, ഗോതമ്പ് തുടങ്ങിയവ മാത്രമല്ല കൂവരക്, ചോളം,തിന തുടങ്ങിയവയും ഉപയോഗിക്കണം. കൂവരകിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലുള്ളതിനാൽ വിളർച്ച രോഗികൾക്ക് അത് വളരെ നല്ലതാണ്.

 

പോഷകക്കുറവുള്ളവർക്ക് ഞവര അരി വളരെ ഗുണം ചെയ്യും.കർക്കടക കഞ്ഞി വയ്ക്കുവാൻ ഞവരയരി തന്നെയാണ് നല്ലത്. കർക്കടകത്തിൽ തൈര് ഉപയോഗിക്കരുത്.. മോരും മോരു കറിയും നല്ലതുതന്നെ. വളരെ നാളുകളായി കേരളത്തിൽ പ്രചാരത്തിലുള്ള ചില കോമ്പിനേഷനുകൾ ഇന്ന് പലരും ശ്രദ്ധിക്കുന്നില്ല. പൊതുവേ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യം നൽകണം. പ്രഭാത ഭക്ഷണം കഴിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ സാധ്യമല്ല. പ്രഭാത ഭക്ഷണം കഴിക്കാൻ തോന്നണമെങ്കിൽ തലേദിവസം രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് കുറഞ്ഞ അളവിൽ എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിച്ചിരിക്കണം.സാലഡുകൾ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. എണ്ണ പലഹാരങ്ങൾക്കും, ബേക്കറി പലഹാരങ്ങൾക്കും, അച്ചാറുകൾക്കും വളരെ ചെറിയ സ്ഥാനമേ നൽകാവൂ .

 

അലർജി രോഗങ്ങൾ ഇല്ലാത്തവർ കറുത്ത മുന്തിരി, മുന്തിരിജ്യൂസ് എന്നിവയും അലർജി ഉള്ളവർ ഉണക്ക കറുത്ത മുന്തിരിയും കഴിക്കണം. പോഷണം കുറഞ്ഞവർക്ക് ഈത്തപ്പഴം നല്ല ത്‌.ബദാം,കപ്പലണ്ടി വേകിച്ചത് ,ചെറുപയർ,കറുത്ത എള്ള്,വാൽനട്ട്,സൂര്യകാന്തി വിത്ത് തുടങ്ങിയവ കുറേശ്ശെ കഴിക്കണം.

 

നെയ്യ് ചേർത്ത ഭക്ഷണം കൊളസ്ട്രോൾ വരുമെന്ന് പേടിച്ച് കുട്ടിക്കാലം മുതൽ തന്നെ ഒഴിവാക്കുന്നവർ ഉണ്ട്‌.അത് തീരെ ശരിയല്ല.ഡാൽഡ,സൂര്യകാന്തി എണ്ണ എന്നിവയെ ക്കാൽ വെളിച്ചെണ്ണ തന്നെയാണ് നല്ലത്.എന്നാൽ പല തവണ പാകം ചെയ്ത് ഉപയോഗിക്കുന്ന ഒരു തരം എണ്ണയും നല്ലതല്ല.

കഫ സംബന്ധമായ രോഗമുള്ളവർക്ക് ഉഴുന്നിൻ്റെ ഉപയോഗം കുറച്ചുമതി. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽ വിഭവങ്ങൾ കഴിക്കണം. കറിവെച്ച് കഴിക്കുന്നതാണ് നല്ലത്. വറുത്തതും പൊരിച്ചതും പരമാവധി കുറയ്ക്കണം. ആവിയിൽ പുഴുങ്ങിയതും, അവൽ വിളയിച്ചതും, ഇലയട, നെയ്യിൽ വറുത്ത ഏത്തപ്പഴം,കരുപ്പട്ടി ചേർത്ത് വെച്ച പായസം തുടങ്ങിയവ കുട്ടികളെ ശീലിപ്പിക്കണം. അധികം മധുരം, നിറം,മണം,രുചി എന്നിവക്ക് വേണ്ടി ചേർക്കുന്ന കൃത്രിമ വസ്തുക്കൾ,അധികമായ എരിവും പുളിയുംഎന്നിവ പരമാവധി ശീലിക്കാതെ നോക്കണം.


സവാളയെക്കാൾ ചുവന്നുള്ളി നല്ലത്.പച്ച മുളകാണ് ചുവന്ന മുളകിനേക്കാൾ നല്ലത്.പിണം പുളിയാണ് സാധാരണ പുളിയേക്കാൾ ആരോഗ്യകരം.ഇഞ്ചിയും നാരങ്ങയും പല തരത്തിൽ ഉപയോഗിക്കാം.കൊളസ്ട്രോളും പൊണ്ണത്തടിയും കൂടുന്നത് സമയത്ത് ആഹാരം കഴിക്കാത്തത് കൊണ്ടാണ്.ചായയും കാപ്പിയും കുറയ്ക്കണം.ചുവന്ന ചീര ,മറ്റ് ഇല വർഗ്ഗങ്ങൾ എന്നിവ നല്ലത്.പാകം ചെയ്യാതെ ഉപയോഗിക്കാൻ സാധിക്കുന്നവ അപ്രകാരം ഉപയോഗിക്കണം.പച്ചക്കായ,പടവലം,കോവക്ക,പാവൽ,തുടങ്ങിയവ നല്ലപോലെ ഉപയോഗിക്കണം.

 

ഭക്ഷണം എന്നത് ആരോഗ്യത്തെ നൽകുന്നത് ആയിരിക്കണം. കർക്കടകത്തിൽ ഏറ്റവും എളുപ്പം ദഹിക്കുന്ന ഭക്ഷണം അതും വളരെ മിതമായി മാത്രം കഴിക്കുക.


ഡോ. ഷർമദ്‌ ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ഡിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code