Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍

Picture

ഫിലാഡല്‍ഫിയ: കൊവിഡ് 19 മഹാമാരിയുടെ ലോക്ഡൗണില്‍ വേറിട്ടൊരു രീതിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിêനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. ലോക്‌ഡൌണിന്റെ പശ്ച്ചാത്തലത്തില്‍ മുഴുവന്‍ ഇടവക ജനങ്ങള്‍ക്കും തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയില്‍ വന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഇടവകജനങ്ങളും വിദൂരതയില്‍ ഇരുന്ന് മറ്റു ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും തല്‍സമയം പങ്കെടുത്തു.

 

ജൂണ്‍ 21 ഞായറാഴ്ച്ച ദിവ്യബലിമദ്ധ്യേ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തി 12 ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ജൂണ്‍ 21 മുതല്‍ ജൂലൈ 2 വരെ എല്ലാദിവസവും വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനപ്രാര്‍ത്ഥനയും ലദീഞ്ഞും നടന്നു.

 

ജുലൈ 3 ദുക്‌റാന തിêനാള്‍ ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വില്‍സണ്‍ ആന്റണി കണ്ടങ്കേരി മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം.

ജുലൈ 4 ശനിയാഴ്ച്ച വൈæന്നേരം 4:30 നു റവ. ഫാ. ഷാജു കാഞ്ഞിരമ്പാറയില്‍ എം. എസ്. എഫ്. എസ് മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലിയും, തിരുനാള്‍ സന്ദേശവും.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 5 ഞായറാഴ്ച്ച 10 മണിക്ക് ഫിലാഡല്‍ഫിയാ ആര്‍ച്ചുബിഷപ് അഭിവന്ദ്യ നെല്‍സണ്‍ പെരെസ് ആയിരുന്നു തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍.

 

ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റശേഷം പ്രത്യേക ക്ഷണം സ്വീകരിച്ച് ആദ്യമായി സീറോമലബാര്‍ പള്ളിയിലെത്തിയ അഭിവന്ദ്യ നെല്‍സണ്‍ പെരെസ് തിêമേനിയെ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ആര്‍ച്ചുബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ലത്തീന്‍ കുര്‍ബാനയില്‍ ആള്‍ക്കൂട്ട നിയന്ത്രണം കണക്കിലെടുത്ത് 200 ല്‍ പരം ഇടവക ജനങ്ങള്‍ പങ്കെടുത്തു.

 

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 6 തിങ്കളാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറയിറക്കിയതോടെ തിരുനാളാഘോഷങ്ങള്‍ç തിരശീലവീണു.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code