കോഴിക്കോട്: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് എന്‍ഐഎയുടെ പിടിയിലായി. ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഒക്ടേവ് സ്റ്റുഡിയോ എന്ന ഹോട്ടലില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഹോട്ടലിലെത്തി എന്‍ഐഎ സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നക്കൊപ്പം ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് എന്‍.ഐ.എ. സംഘം സ്വപ്ന സുരേഷിനെ കണ്ടെത്തിയതെന്നാണ് വിവരം. ഫോണ്‍കോളുകളാണ് സ്വപ്നയേയും സഹായിയെന്ന് കരുതുന്ന കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരേയും എന്‍ഐഎയുടെ വലയില്‍ വീഴ്ത്തിയത്.
കസ്റ്റഡിയിലെടുത്ത സ്വപ്നയേയും സന്ദീപിനേയും ഞായറാഴ്ച കൊച്ചിയിലെത്തിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുവരും ഒപ്പമുള്ള ഉദ്യോഗസ്ഥരും 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പോകേണ്ടി വന്നേക്കും. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ അനുമതിയും നിര്‍ണായകമാകും.
Comments