തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആലപ്പുഴ 87, തിരുവനന്തപുരം 69, പത്തനംതിട്ട 54, മലപ്പുറം 51, പാലക്കാട് 48, എറണാകുളം 47, തൃശ്ശൂര്‍ 29, കണ്ണൂര്‍ 19, കാസര്‍കോട് 18, കൊല്ലം 18, കോഴിക്കോട് 17, കോട്ടയം 15, വയനാട് 11, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്.
ശനിയാഴ്ച 143 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 167 പേര് വിദേശത്തുനിന്നും 76 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്.സി 4 എന്നിങ്ങനെയും രോഗം ബാധിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സൈഫുദ്ദീന് (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന് (79) എന്നിവരാണ് കോവിഡ് മൂലം മരിച്ചത്.
സംസ്ഥാനത്ത് 24 മണിക്കൂറിനകം 12104 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 182050 പേര് നിരീക്ഷണത്തിലും 3694 പേര് ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പുതുതായി 16 ഹോട്ട് സ്പോട്ടുകള്‍ നിലവില്‍വന്നിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 195 ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തതിന് 5274 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന് ലംഘിച്ച 14 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments