Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഫ്രഗന്‍ മെത്രാപ്പോലീത്താ പദവിലേക്ക് ഉയര്‍ത്തപ്പെടുന്ന ബിഷപ് ഡോ.മാര്‍ തിയഡോഷ്യസിന് മംഗളാശംസകള്‍   - ഷാജി രാമപുരം

Picture

ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താ പദവിലേക്ക് ജൂലൈ 12 ഞായറാഴ്ച്ച ഉയര്‍ത്തപ്പെടുന്ന മുംബൈ, റാന്നി നിലക്കല്‍ തുടങ്ങിയ ഭദ്രാസനങ്ങളുടെ അധിപന്‍ ആയ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പായ്ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് മംഗളാശംസകള്‍ നേര്‍ന്നു.

 

2009 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ അധിപന്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ വളരെ നിര്‍ണ്ണായകമായ സ്വാധിനം ആണ് ബിഷപ് ഡോ.മാര്‍ തിയോഡോഷ്യസ് നല്‍കിയത്. ക്രമീകൃതമായ പ്രവര്‍ത്തനത്തിലൂടെ ഇടവകളെയും ഓരോ സംഘടനകളെയും ശരിയായ ദിശാബോധത്തില്‍ നയിക്കുവാന്‍ ശ്രമിക്കുകയും, കാലോചിതമായ സഭാദൗത്യനിര്‍വഹണത്തില്‍ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്തുവാന്‍ അങ്ങേയറ്റം ശ്രദ്ധചെലുത്തി.

 

അശരണര്‍ക്കും, ആലംമ്പഹീനര്‍ക്കും, സമൂഹത്തില്‍ തള്ളപ്പെട്ടവര്‍ക്കും അത്താണിയായി പ്രവര്‍ത്തിപ്പാന്‍ സഭാജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തിരുമേനിയുടെ സേവന മനോഭാവം മാര്‍ത്തോമ്മ സഭാപിതാക്കന്മാരുടെ പരമ്പര്യത്തെ ഉയര്‍ത്തി കാട്ടുന്നതാണ്. തികഞ്ഞ അച്ചടക്കത്തോടുകൂടെ വസ്തുതകള്‍ ശരിയായി അപഗ്രഹിച്ച് സഭയുടെ നന്മയ്ക്കും വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും സഹായകരമായി തീരുമാനങ്ങള്‍ കൈകൊള്ളുവാനും അവ പ്രാവര്‍ത്തികമാക്കുവാനും ശ്രദ്ധാലുവാണ്.

 

സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താ എന്ന നിലയില്‍ മാര്‍ത്തോമ്മ സഭയ്ക്കും, ആഗോള ക്രൈസ്തവ സഭയ്ക്കും അനുഗ്രഹകരമായ നേതൃത്വം നല്‍കുവാന്‍ ദൈവം ബിഷപ് ഡോ.മാര്‍ തിയഡോഷ്യസിനെ ശക്തികരിക്കട്ടെ എന്ന് ആശംസ സന്ദേശത്തില്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code