Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോഹനമീ നടനം- അഷ്ടപദിയാട്ടവുമായി കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍   - മനു നായര്‍

Picture

അരിസോണ: പ്രമുഖ മോഹിനിയാട്ടം നര്‍ത്തകിയും നൃത്ത ഗവേഷകയുമായ കലാമണ്ഡലം ഷീബാ കൃഷ്ണകുമാര്‍ നൃത്ത വിശേഷങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നു. ജൂലൈ 11 ന് ശനിയാഴ്ച അരിസോണ സമയം വൈകിട്ട് 7 മണിക്ക് സൂം അപ്പുവഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിലെ സ്ത്രീ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ഷീബ തിരുവങ്ങാട് സര്‍ഗലയ നൃത്തവിദ്യാലയം പ്രിന്‍സിപ്പലുമാണ്. കുച്ചുപ്പുടിയില്‍ ഗീത പദ്മകുമാറാണ് ഗുരു. നൃത്തവേദിയില്‍ മാത്രമായി ഒതുങ്ങുന്നില്ല ഈ കലാകാരിയുടെ സര്‍ഗസാന്നിധ്യം. ചെണ്ടമേളത്തില്‍ രവി കെ മാരാരുടെയും ഇടയ്ക്കയില്‍ പയ്യന്നൂര്‍ കൃഷ്ണമണിമാരാരുടെ കീഴിലും പരിശീലിച്ചിട്ടുണ്ട്.

 

കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് വിസ്മൃതിയിലാണ്ടുപോയ ‘അഷ്ടപദിയാട്ടം’ എന്ന കലാരൂപത്തെ അമേരിക്കയിലെ നൃത്താസ്വാദകര്‍ക്കും, നൃത്താഭ്യാസകര്‍ക്കും പരിചയപ്പെടുത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം ലക്ഷ്യമാക്കുന്നതെന്ന് ഈ പരിപാടിയുടെ മുഖ്യ പ്രയോജകരായ 'കലാക്ഷേത്ര യൂ.എസ്.എ.' യുടെ ഭാരവാഹികള്‍ അറിയിച്ചു.

 

ആയിരത്തില്‍ തൊള്ളായിരത്തി അന്‍പത് അറുപതു കാലഘട്ടത്തില്‍ കേരളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരു നൃത്തരൂപമായിരുന്നു അഷ്ടപദിയാട്ടം . 1പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയദേവ കവി രചിച്ച ഗീത ഗോവിന്ദം എന്ന രചനയാണ് ഇതിന്നാധാരം. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വച്ചാണ് ഗീത ഗോവിന്ദം രചിച്ചത് എന്നു പറയപ്പെടുന്നു. 12 സര്‍ഗ്ഗങ്ങളില്‍ 24 അദ്ധ്യായങ്ങളിലായി 93 ശ്ലോകങ്ങള്‍ അടങ്ങിയിട്ടുണ്ട് .

 

പിന്നീട് മറ്റു കലകളുടെ അതിപ്രസരത്തിലോ, അവതരണത്തിനുള്ള പ്രയാസം മൂലമോ ഈ വിശിഷ്ട കലാരൂപം രംഗവേദിയില്‍ നിന്നും അപ്രത്യക്ഷമായി. ഷീബാ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കലാരൂപത്തെ മുഖ്യധാരയില്‍ എത്തിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്.

 

ഇതിന്റെ ഭാഗമായി ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ ഇരുപത്തിനാല് അഷ്ടപദികളിലേയും നൃത്താംശം ഉള്‍ക്കൊണ്ടു അന്തരിച്ച പ്രൊഫസര്‍ കരിമ്പുഴ രാമകൃഷ്ണന്‍ മാസ്റ്റര്‍ (ബ്രണ്ണന്‍ കോളേജ് തലശ്ശേരി) വരികള്‍ ചിട്ടപ്പെടുത്തുകയും പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (104 വയസ്സ് ) നൃത്ത സംവിധാനം നിര്‍വ്വഹിക്കുകയും കണ്ണൂര്‍ സീതാലക്ഷ്മി (83) എന്ന നര്‍ത്തകിയുടെ പരിശീലനത്തിലൂടെ ഇരുനൂറിലധികം വേദികളില്‍ ഷീബ അഷ്ടപദി അവതരിപ്പിച്ചു.

 

കേരളത്തിലെ ഒട്ടുമിക്ക പ്രധാന വേദികളും, (സൂര്യ ഫെസ്റ്റിവല്‍, സംഗീത നാടക അക്കാദമി പിണറായി പെരുമ ഉത്സവം 2018, മിലന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ തുടങ്ങിയവ) ക്ഷേത്രങ്ങളും കാടാമ്പുഴ, തിരുന്നാവായ, മച്ചാട് മാമാങ്കം തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം, കൈത്തളി മഹാദേവക്ഷേത്രം മമ്മിയൂര്‍ , തുടര്‍ച്ചയായി മൂന്നുവര്‍ഷം ഗുരുവായൂര്‍ ഉത്സവം (2018, 2019, 2020) തുടങ്ങി ഒട്ടനവധി വേദികളില്‍ അഷ്ടപദിയാട്ടം അവതരിപ്പിക്കാന്‍ ഈ കലാകാരിക്ക് സാധിച്ചു. സര്‍ക്കാര്‍ അംഗീകാരങ്ങളും , കണ്ണൂര്‍ സ്ത്രീ ശക്തി പുരസ്!കാരം ഉള്‍പ്പെടെ ഒട്ടനവധി ഇതര പുരസ്കാരങ്ങളും ലഭിച്ചു.

 

ഈ പരിപാടിയില്‍ പങ്കെടുത്തു അഷ്ടപദിയാട്ടത്തെപ്പറ്റിയും മറ്റു കേരള കലകളെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കാന്‍ കലയെ സ്‌നേഹിക്കുന്ന എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : സവമ4മൃെേ@ഴാമശഹ.രീാ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code