Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോർത്ത് അമേരിക്കയിലെ മലയാളി കുട്ടികൾക്കായി പവർ മൈൻഡ്‌സ് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു   - ഷിജി അലക്സ്

Picture

കോവിഡ് 19 എന്ന മഹാമാരിയിലൂടെ ലോകം കടന്നു പോവുന്നു. ലോകജനത മുഴുവൻ ആ ദുരിതക്കടലിൽ പെട്ടുഴലുമ്പോൾ ഈ പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളെയാണ്. മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം കളിക്കാൻ സാധിക്കാതെ , യാത്രകളും, ആഘോഷങ്ങളും, പ്രിയപ്പെട്ട റസ്റ്റോറെന്റ് രുചികളും ഒക്കെ നഷ്ട്ടപ്പെട്ട ഒരൊഴിവുകാലം. തങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഒരു വേനലവധിക്കാലം സ്വന്തം വീടിനുള്ളിൽ ചിലവഴിച്ചു തീർക്കേണ്ടി വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്കായി , അവരുടെ ഓർമ്മ ശക്തിയെയും, ചിന്തകളെയും ഉണർത്തുന്നതിനായി മലയാളി ഹെല്പ് ലൈനും ഫ്‌ളവേഴ്‌സ് ടിവി യു എസ് എയും കൈ കോർക്കുന്നു.

 

നോർത്ത് അമേരിക്കയിലെ മലയാളി കുട്ടികൾക്കായി അത്യാകർഷകവും അതിലേറെ വിജ്ഞാനദായകവുമായ ഒരു ക്വിസ് മത്സരമാണ് മലയാളി ഹെല്പ് ലൈനും ഫ്‌ളവേഴ്‌സ് ടിവി യു എസ് എയും ഒരുക്കുന്നത്. അമേരിക്കൻ മലയാളികളുടെ മാനസിക ശാരീരികാരോഗ്യ പരിപാലനത്തിനായി ഈ കൊറോണക്കാലത്ത് മലയാളി ഹെല്പ് ലൈൻ നടത്തിയ വിവിധ പരിപാടികൾ അഭിനന്ദനാർഹമാണ്. അവരുടെ ഏറ്റവും പുതിയ സംരംഭമാണ് ഈ ക്വിസ് മത്സരം. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള നൂറ്റിരുപതോളം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജൂൺ 11ന് ആരംഭിക്കുന്ന ക്വിസ് മത്സരത്തിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനെത്തുന്നത് .
ജൂലൈ 1 ശനിയാഴ്ച ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം വ്യത്യസ്ഥ റൗണ്ടുകൾ കടന്ന് വിജയിക്കുന്ന നാല് കുട്ടികളാണ് ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്.


അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രഗത്ഭരുടെ മൂന്നു മാസത്തെ കഠിന പരിശ്രമമാണ് ഇങ്ങിനെയൊരു മത്സരം സംഘടിപ്പിക്കുന്നതിന് പിന്നിൽ . വിനോദവും വിജ്ജാനവും ഒരുമിക്കുന്ന ഒരു പരിപാടിയാണല്ലോ പ്രശ്നോത്തരി. മലയാളികളുടെ പ്രത്യേക ഇഷ്ടങ്ങളിൽ ഒന്നായ ഈ മത്സരം നമ്മുടെ പുതുതലമുറക്കും പരിചയപ്പെടുത്തുവാൻ മുന്നിട്ടിറങ്ങിയത് മലയാളി ഹെല്പ് ലൈൻ നേതൃത്വമാണ്.


ശ്രീ. അനിയൻ ജോർജ്, ശ്രീ. ഹരി നമ്പൂതിരി, ഡോ.ജഗതി, ശ്രീ. ബിജു സക്കറിയ എന്നിവർ നയിക്കുന്ന ടീമിൽ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ക്വിസ്സിന്റെ സുഖമമായ നടത്തിപ്പിനായി ഓരോ വിഭാഗത്തിലും അതാത് മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവർ ഒരുമിച്ചു പ്രവർത്തിക്കുന്നു.

 

കണ്ടന്റ് ആൻഡ് റിസേർച് ടീമിൽ- അജിത് കൊച്ചൂസ്, ഷിജി അലക്സ്, സജിത്ത് തൈവളപ്പിൽ, ബാബു ചാക്കോ, അജിത് നായർ,
മാർക്കറ്റിങ് ടീമിൽ- ഷാന മോഹൻ, വിനോദ് കൊണ്ടൂർ, ജോസ് മണക്കാട്ട്,  ടെക്നിക്കൽ സപ്പോർട് ടീമിൽ- ബൈജു, സാജൻ മൂലപ്ലാക്കൽ,  രെജിസ്ട്രേഷൻ ടീമിൽ- ബിജു ജോസഫ്, അനു സ്കറിയ, ബിജു തോണിക്കടവിൽ, റോഷൻ, ഷോളി , സുധീഷ് സുധാകരൻ, ജോർജ് ജോസഫ്, സുനിൽ വർഗീസ്, ഉണ്ണികൃഷ്ണൻ എന്നിവരും പ്രവർത്തിക്കുന്നു.

 

നമ്മുടെ കുട്ടികളുടെ ബൗധികമായ വളർച്ചയുറപ്പാക്കുന്നതും, കാണികൾക്ക് വിനോദം പകരുന്നതുമായ ഈ പരിപാടിയിൽ പ്രശസ്ത സിനിമാ താരങ്ങളും മറ്റനവധി വിശിഷ്ടാതിഥികളും മത്സരാര്ഥികളുമായി സംവദിക്കാനെത്തുന്നു. ഈ പരിപാടി അമേരിക്കൻ മലയാളികൾക്ക് ഒരു പുതിയ ദൃശ്യാനുഭവമാവും എന്ന് മലയാളി ഹെല്പ് ലൈനും ഫ്‌ളവേഴ്‌സ് ടി വി യു എസ എയും ഉറപ്പു നൽകുന്നു. അതോടൊപ്പം നിങ്ങൾ ഓരോരുത്തരെയും ഇ പരിപാടിയിലേക്ക് സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

 

ഷിജി അലക്സ്
ചിക്കാഗോ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code