വാഷിങ്ടണ്‍: ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്ടോക് ഉള്‍പ്പെടെ ചൈനീസ് ആപുകള്‍ നിരോധിക്കുന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
നേരത്തേ അമേരിക്കന്‍ ഭരണകൂടം ടിക്ടോകിന്‍െറ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാര്‍ കൂടുതലായി ടിക്ടോകിനെ ഉപയോഗിക്കുന്നുവെന്നതാണ് യു.എസിനെ ഭയപ്പെടുത്തുന്ന കാര്യം. ചൈനയും വാവെയ് ടെക്നോളജീസും ലോകമെമ്പാടും സാങ്കേതിക നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കെ ട്രംപ് ഭരണകൂടത്തിന്‍െറ കാമ്പയിന് ഉയര്‍ന്നുവന്നിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ് ആണെന്നാണ് അമേരിക്കയുടെ ആരോപണം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയുയര്‍ത്തുന്നതായി ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് 59 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനിലുണ്ടായ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം. ഇതിനുപിന്നാലെ ആപ്പിളും ഗൂഗിളും സ്റ്റോറില്‍നിന്ന് ഈ ആപുകള്‍ നീക്കം ചെയ്തിരുന്നു.
Comments