Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജിയ സംസ്ഥാനത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ്, നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കും   - അജു വാരിക്കാട്.

Picture

അറ്റ്‌ലാന്‍റ്റാ: ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് തിങ്കളാഴ്ച അറ്റ്‌ലാന്‍റ്റാ ജോര്‍ജിയയില്‍ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെയും കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന വെടിവെപ്പുകളുടെയും പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആയിരത്തോളം നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുകയും ചെയ്തു. ജൂലൈ ഫോര്‍ത്ത് വാരാന്ത്യത്തില്‍ നടന്ന വെടിവയ്പില്‍ 5 പേര്‍ മരിക്കയും 30 ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും ഗവര്‍ണറുടെ പ്രസ്താവനയില്‍ പറയുന്നു.

 

അഞ്ച് മരണങ്ങളില്‍ ഒന്ന് 8 വയസുള്ള പെണ്‍കുട്ടിയാണ്. അമ്മയോടൊപ്പം കാറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത് എന്ന് പോലീസ് പറഞ്ഞു.

 

"കഴിഞ്ഞ ഏതാനും ആഴ്ചകളായി 75 ലധികം വെടിവയ്പുകള്‍ ഇവിടെ നടന്നിട്ടുണ്ട്," മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് ഞായറാഴ്ച പറഞ്ഞു. മെയ് അവസാനം ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണശേഷം അറ്റ്‌ലാന്‍റ്റാ നഗരത്തില്‍ പ്രതിഷേധം വളരെ അധികം ഉയര്‍ന്നിരുന്നു, അവയില്‍ പലതിലും കൊള്ളയും നശീകരണവുമായി നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.

 

"സമാധാനപരമായ പ്രതിഷേധം നടത്തേണ്ടവര്‍, അപകടകരവും വിനാശകരവുമായ അജണ്ടയുമായി പ്രതിഷേധത്തെ ഹൈജാക്ക് ചെയ്തു. ഇപ്പോള്‍ നിരപരാധികളായ ജോര്‍ജിയക്കാരെ ലക്ഷ്യമിടുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു,". "ഈ അധാര്‍മ്മികത അവസാനിപ്പിച്ച് നമ്മുടെ സംസ്ഥാനത്തു ക്രമസമാധാന പുനസ്ഥാപിക്കണം." കെമ്പ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ജൂലൈ 4 വാരാന്ത്യത്തില്‍ യുഎസിലുടനീളമുള്ള വെടിവെയ്പ്പിലും ആക്രമണങ്ങളിലും ഇരയായവരില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടുന്നതു ആശങ്ക ഉയര്‍ത്തുന്നു.

 

ചിക്കാഗോയില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന ഒരു 7 വയസ്സുകാരിയും, ചിക്കാഗോയില്‍ മറ്റൊരിടത്തു ഒരു 14 വയസുകാരന്‍, അറ്റ്‌ലാന്‍റ്റായില്‍ അമ്മയോടൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു 8 വയസുകാരി. വാഷിംഗ്ടണ്‍ ഡിസിയില്‍ 11 വയസുള്ള ആണ്‍കുട്ടിയും ജൂലൈ 4 വാരാന്ത്യത്തില്‍ നടന്ന അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code