Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിദൂരത്തു നിന്ന് കോവിഡ് അണുബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്ന കിയോസ്ക് പ്രവാസികളുടെ സഹായത്താല്‍ ഗ്രാമങ്ങളിലേക്ക്

Picture

കൊച്ചി : കോവിഡ് മഹാമാരിയെ ലോകം മുഴവന്‍ പ്രതിരോധിക്കുമ്പോള്‍ അതിനെ സങ്കേതിക നൂതന വിദ്യയുടെ സഹായത്താല്‍ മറികടക്കാന്‍ ശ്രമിക്കുകയാണ് ഡോക്ടര്‍ സ്‌പോട്ടിന്റെ കിയോസ്ക് വാക്ക് ത്രൂ ഡിറ്റക്ടര്‍ (Kiosk-walk through CORONA detector) മുന്നോട്ടേക്ക് വന്നിരിക്കുന്നത് . ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കിയോസ്ക്ക് വാക്ക് ത്രൂ ഡിറ്റക്ടറുമായി ഡോക്ടര്‍ സ്‌പോട്ട് ടെക്ക്‌നോളജീസ് വീണ്ടും രംഗത്ത്. ഇതിന്റെ ആദ്യഘട്ടം വടയാര്‍, എരുമാന്‍തുരത്ത്, അമൃത ഹോസ്പിറ്റല്‍ ഇടപ്പള്ളി എന്നിവടങ്ങളില്‍ ആണ് നടപ്പാക്കുന്നത് .

 

ഒട്ടനവധി സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വിദൂരത്തു നിന്ന് തന്നെ ഉപഭോക്താവിന്റെ അണുബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം Deep learning Algorithm ഉപയോഗിച്ചാണ് രൂപകല്‍പന ചെയ്യതിട്ടുള്ളത് ഇത് മാത്രമല്ല മറ്റ് ഒട്ടനവധി സവിശേഷദകളും ഡോക്ടര്‍ സ്‌പോട് അവകാശപ്പെടുന്നുണ്ട് അതില്‍ ശ്വാസന നിരക്ക്, ശരീര താപനില, മാസ്ക്ക് കണ്ടെത്തല്‍, വെക്തിയുടെ ലിംഗവയസ്സ് കണ്ടെത്തല്‍, സാമൂഹിക അകലം, രക്തത്തിലെ ഓക്‌സിജന്‍ നിര്‍ണയം (spo2), ഹൃദയമിടിപ്പ്, ഡിസ്റ്റോളിക് മര്‍ദ്ദം, ഡയസ്റ്റോളിക് മര്‍ദ്ദം,ശരീരത്തിലെ ഭാരം, കൊഴുപ്പ്, വെള്ളത്തിന്റെ അംശം, പ്രോട്ടീന്‍ അളവ്, പ്രതിരോധ ശേഷി നിര്‍ണയം, അണുബാധ നില കണ്ടെത്തല്‍ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുമായി ആണ് ഡോക്ടര്‍ സ്‌പോട്ട് മുന്നോട്ടു വരുന്നത്, ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവയൊക്കെ വെറും 30 സെക്കന്റല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന ഘടകം .

 

കിയോസ്ക്ക് വാക്ക് ത്രൂ ഡിറ്റകടറിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നുള്ള രണ്ടാം ഘട്ടത്തില്‍ റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്റ്, വന്‍കിട ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ബാങ്ക്, ഓഫീസ് എന്നിവടങ്ങളില്‍ നടപ്പാക്കാന്‍ ആണ് ശ്രമിക്കുന്നത് എന്ന് ഡോക്ടര്‍ സ്‌പോട്ട് ടെക്ക്‌നോളജീസിന്റെ ചെയര്‍മാന്‍ ഷോജി മാത്യു അറിയിച്ചു. ഇതുകൂടാതെ ഒട്ടനവധി സാമൂഹിക പ്രതിബന്ധത കാത്തുസൂക്ഷിക്കുന്ന ഒരു സ്ഥാപനമാണ് ഡോക്ടര്‍ സ്‌പോട്ട് ടെക്‌നോളജീസ്, ആയതിനാല്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ ഞങ്ങളുടെ സേവനം തീര്‍ത്തും സൗജന്യമാണ് കൊച്ചി, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവ ഉള്‍പ്പെടുന്ന കേരളത്തിലെ പത്തോളം സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു . അതു കൊണ്ട് തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെയും വിവിധ എന്‍.ആര്‍.ഐ അസോസിയേഷനുകളെയും ഈ സൗജന്യ സേവനത്തില്‍ കൈകോര്‍ക്കാന്‍ ഞങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കോവിഡ് മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് പ്രതിരോധിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +1847261 4361

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code