Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇടതുപക്ഷത്തേയും മാധ്യമങ്ങളേയും നിശിതമായി വിമര്‍ശിച്ചു ട്രംപ്   - പി.പി. ചെറിയാന്‍

Picture

വാഷിങ്ടന്‍ ഡിസി: രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും കലാപം അഴിച്ചു വിടുന്നതിനും അരാജകത്വം വളര്‍ത്തുന്നതിനും ഇടതുപക്ഷ തീവ്രവാദികളും ഒരു കൂട്ടം മാധ്യമങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചു ഡോണള്‍ഡ് ട്രംപ്.

244–ാം മത് സ്വാതന്ത്ര്യദിനമായ ശനിയാഴ്ച (ജൂലൈ 4ന്) രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ട്രംപിന്റെ പ്രതിഷേധം അണപൊട്ടിയൊഴുകിയത്.

 

ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തിനുശേഷം ഒരു മാസമായി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ അഴിഞ്ഞാടുന്ന അക്രമികള്‍ ചരിത്ര സ്മാരകങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന പ്രതിമകള്‍ തകര്‍ക്കുന്നതിനും വ്യാപാര കേന്ദ്രങ്ങള്‍ അക്രമിച്ചു തകര്‍ക്കുന്നതിനും കടകള്‍ അഗ്‌നിക്കിരയാക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ കൈ കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുകയില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ജനത എന്നും പരിപാവനമായി കരുതുന്ന മൂല്യങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.

 

അടിമകള്‍ക്ക് സ്വാതന്ത്ര്യം നേടി കൊടുത്ത ജോര്‍ജ് വാഷിംഗ്ടണ്‍, ഇന്ത്യയുടെ രാഷ്ട്ര പിതാവും അഹിംസാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ മഹാത്മാഗാന്ധി എന്നിവരുടെ പ്രതിമകള്‍ പോലും കലാപകാരികള്‍ ഒഴിവാക്കുന്നില്ലാ എന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു ട്രംപ് പറഞ്ഞു.

 

രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടുവാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്ത് അക്രമം അഴിച്ചുവിടുന്നവരെ പ്രതിഷേധക്കാര്‍ എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളേയും ട്രംപ് വിമര്‍ശിച്ചു. സത്യസന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായിരിക്കണം മാധ്യമ ധര്‍മ്മമെന്നതിനു പോലും വിസ്മരിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

 

കോവിഡ് 19 മഹാമാരിയെ അമേരിക്കന്‍ ജനത അതിജീവിക്കുമെന്നും പൂര്‍വ്വാധികം ശക്തിയോടെ അമേരിക്ക തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code