ഡാളസ് : അമേരിക്കയിലെ അസോസിയേഷനില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന രീതികളിലൂടെ വ്യത്യസ്തത പുലര്‍ത്തുന്ന അസോസിയേഷന് ആണ് കേരള അസോസിയേഷന് ഓഫ് ഡാളസ്. അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ എല്ലാം തന്നെ നിര്‍ത്തി വെച്ചിരുന്നു.
സൗജന്യ മാസ്ക് വിതരണവും ഓണ്‍ലൈനിലൂടെ മലയാളം ക്ലാസും തുടര്‍ന്നു പോകുന്നു. ജൂലൈ ഫോര്‍ത് ഇന്‍ഡിപെന്‍ഡന്‍സ് ഡേ യോട് അനുബന്ധിച്ചു കേരള അസോസിയേഷന്റെയും ഐ സി ഇ സിയുടെയും ഭാരവാഹികള്‍ ചേര്‍ന്നു അമേരിക്കന്‍ പതാകയുയര്‍ത്തി. കൃത്യമായ സാമൂഹ്യ അകലം പാലിച്ചു കൊണ്ടു തന്നെ ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് കമ്മറ്റി കൂടുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോലീസ് മറ്റു സന്നദ്ധ പ്രവര്‍ത്തരെയും യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ചെറിയാന് ശൂരനാട് (പ്രസിഡന്റ്, ഐ സി ഇ സി ), ജോര്‍ജ് ജോസഫ് വേലങ്ങോലില് (സെക്രട്ടറി, ഐ സി ഇ സി ),ഐ വര്‍ഗീസ്, സിജു കൈനിക്കര, ഡാനിയേല്‍ കുന്നേല്‍ (പ്രസിഡന്റ്, കേരള അസോസിയേഷന് ), പ്രദീപ് നാഗനൂലില്‍ (സെക്രട്ടറി, കേരള അസോസിയേഷന് ), ഷിബു ജെയിംസ് എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
Comments