Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സസ് ഏര്‍ലി വോട്ടിങ്ങ് ഇന്ന് ആരംഭിക്കും   - പി.പി ചെറിയാന്‍

Picture

ഡാലസ് : ജൂലൈ 14ന് നടക്കുന്ന റണ്‍ ഓഫ് മത്സരത്തിനുള്ള ഏര്‍ലി വോട്ടിങ്ങ് ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ജൂലൈ 10 വരെയാണ് ഏര്‍ലി വോട്ടിങ്ങിന് സമയം അനുവദിച്ചിരിക്കുന്നത്. ടെക്‌സസ് ഡമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ഫൈനല്‍ തിരഞ്ഞെടുപ്പാണ് ജൂലൈയ് 14ന് നടക്കുക.

 

മാര്‍ച്ച് 8ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ലഭിക്കാതെ പോയ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ടു സ്ഥാനാര്‍ഥികളാണ് ജൂലൈ 14 ലെ റണ്‍ ഓഫില്‍ മാറ്റുരയ്ക്കുന്നത്. മേയില്‍ നടക്കേണ്ട റണ്‍ ഓഫ് കോവിഡ് 19 നെ തുടര്‍ന്നാണ് ജൂലൈയിലേക്കു മാറ്റിയത്.

 

യുഎസ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് പൈലറ്റ് എം ജെ ഹെഗര്‍ സ്റ്റേറ്റ് സെനറ്റര്‍ റോയ്‌സും തമ്മില്‍ നടക്കുന്ന റണ്‍ഓഫ് മത്സരത്തില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയായിരിക്കും നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോന്നനുമായി ഏറ്റുമുട്ടുക.

 

65 വയസ്സിനു മുകളിലുള്ള രോഗികളായവര്‍ക്കോ, ജയിലില്‍ കഴിയുന്നവര്‍ക്കോ മെയില്‍ ബാലറ്റ് ഉപയോഗിക്കാമെന്ന് ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ഓഫീസ് അറിയിച്ചു. മാസ്ക്ക് ഉപയോഗിച്ചു അകലം പാലിച്ചുമായിരിക്കണം പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടു ചെയ്യുവാന്‍ എത്തേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code