Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസികളൊട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: ജസ്റ്റിസ് കമാൽ പാഷ.

Picture

സ്വന്തം രാജ്യത്തേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര, കേരള സർക്കാറുകൾ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുൻ ഹൈക്കോടതി ജഡ്ജ്: ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. യു എസ് എ  - കാനഡ കെ.എം.സി.സി. സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുക്കാൻ നാടുവിട്ട് പോയവർ തിരികെ അവരുടെ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ ഒരു പൗരൻ എന്ന നിലക്ക് അവരുടെ അവകാശമാണ്. എന്നാൽ, തിരിച്ചു വരുന്ന പ്രവാസികളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാറുകൾ കാണിച്ചു കൊണ്ടിരിക്കുന്നത്.പ്രവാസികളാണ് കോവിഡ് വ്യാപനത്തിന് ഹേതുവാകുന്നത് എന്ന ധ്വനിയാണ് സംസ്ഥാന സർക്കാരിൻ്റെ പല പ്രസ്താവനയിലും കാണുന്നത്. ഇത് നാട്ടുകാരിലും ഭീതി വളർത്തുകയാണ്. പ്രവാസികളെ ഭയത്തോട് കൂടി മാത്രം നോക്കുന്ന ഒരു പ്രവണത നാട്ടിൽ കൂടിയിട്ടുണ്ട്. ഇത് മാറ്റിയെടുക്കാൻ എല്ലാവരും തയ്യാറാവണം.പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്.  ഭരണകൂടത്തിൻ്റെ നയങ്ങൾക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും രാജ്യത്തെ ഭീകരർക്ക് ഒറ്റു കൊടുക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത്. ഇത്തരം നടപടിക്കെതിരെ എല്ലാവരും ശബ്ദമുയർത്തണം. അദ്ദേഹം കൂട്ടിച്ചേർത്തു.ജുഡീഷ്യറിയയുടെ പരിമിതികൾ ജനാധിപത്യസംവിദാനത്തിനു ഉൾക്കൊള്ളാനാകും എന്നാൽ ജുഡീഷ്യറിക്ക് മുകളിലുള്ള സമ്മർദ്ദങ്ങൾ ജനാധിപത്യത്തെ തകർക്കുകയും ഭരണ ഘടന ഒരു വ്യക്തിക്ക് നൽകുന്ന അവകാശങ്ങളെ ഹനിക്കുകയും ചെയ്യും .ജുഡീഷ്യറി ഭരണ ഘടന ഉയർത്തി പിടിച്ചു ജനങ്ങൾക്കും സത്യത്തിനും വേണ്ടി നില കൊള്ളുമ്പോഴാണ് അതിന്റെ പൂർണ്ണതയിൽ എത്തുക  ജുഡീഷ്യറിയിലെ രാഷ്ട്രീയ കടന്നു കയറ്റം ഭരണ ഘടനാ ലംഘനങ്ങൾ കൂടി വരുന്നതിനു കാരണമാവും.dr കഫീൽ ഖാൻ സഞ്ജീവ് ബട്ട് ips കണ്ണൻ ഗോപിനാഥൻ ias എന്നിവരെ യെല്ലാം ഗവർമെന്റ് വേട്ടയാടുന്നുണ്ട് എന്നത് പരസ്യമായതാണു ഇത് ഗവർമെന്റിന്റെ വിശ്വസ്തതയെയും ഫാസിസ്റ്റ് മനോഭാവത്തെയും ആണ് സൂചിപ്പിക്കുക എന്ന കാര്ര്യം അദ്ദേഹം കൂട്ടിച്ചേർത്തുലോകത്തെമ്പാടുമുള്ള കെ.എം.സി.സി. ഘടകങ്ങൾ ഈ മഹാമാരിയുടെ കാലത്ത് നടത്തുന്ന സേവന, സന്നദ്ധ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണ്. കെ.എം.സി.സി. അടക്കമുള്ള സന്നദ്ധ സംഘങ്ങൾ നടത്തുന്ന സേവനങ്ങളാണ് ഒരു പരിധി വരെ പ്രവാസികൾക്ക് ആശ്വാസമാവുന്നത്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും മറ്റും ഗത്യന്തരമില്ലാതെ കുടുംബത്തിലെത്താൻ കൊതിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സർക്കാരുകൾ പ്രതിസന്ധി തീർക്കുമ്പോൾ പലരും ഹൃദയം തകർന്ന് മരണപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി നാം കാണുന്നത്.കെ.എം.സി.സി. അംഗങ്ങളുടെ നിയമപരവും സാമൂഹ്യപരവുമായ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഭരണ ഘടന മുറുകെ പിടിച്ചു ഭരണ ഘടനാ ലംഘനങ്ങൾക്കെതിരെ പോരാടാൻ ഈ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയിന്റ് സെക്രട്ടറി ഷബീബ് മെഹ്‌ലൂഫ് മോഡറേറ്റർ ആയിരുന്നു.കെഎംസിസി യു എസ് എ കാനഡ പബ്ലിക് റിലേഷൻ വൈസ് ചെയര്മാന് അബ്ദുൽ വാഹിദ് സ്വാഗതവും കമ്മ്യൂണിറ്റി റിലേഷൻ വൈസ് ചെയര്മാന്  മുജീബ് റഹ്മാൻ  നന്ദിയും പറഞ്ഞു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code