Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ.പി.തോമസ് മാത്യു ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ വചനദൂത് നല്‍കുന്നു.   - ഷാജി രാമപുരം

Picture

ഹ്യുസ്റ്റണ്‍: വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന പൊതുവേദിയായ ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ ജൂണ്‍ 30 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സമയം വൈകിട്ട് 9 മണിക്ക് മിഷനറിയും, കണ്‍വെന്‍ഷന്‍ പ്രഭാഷകനും, ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവക വികാരിയും ആയ റവ.പി.തോമസ് മാത്യു മുഖ്യ പ്രഭാഷണം നടത്തുന്നു.

 

മാര്‍ത്തോമ്മ സഭയുടെ അങ്കോല ആശ്രമത്തിന്റെ ആചാര്യയും, ദീര്‍ഘനാള്‍ കര്‍ണ്ണാടകയിലെ മിഷന്‍ പ്രദേശത്ത് മിഷനറിയും, മാര്‍ത്തോമ്മ സുവിശേഷക പ്രസംഗസംഘത്തിന്റെ മാനേജിംഗ് കമ്മറ്റി അംഗവും, മലബാര്‍ പ്രദേശത്തെ പ്രമുഖ കണ്‍വെന്‍ഷന്‍ ആയ ചുങ്കത്തറ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറും, ചുങ്കത്തറ, മുംബൈയിലെ ഡോംബിവല്ലി തുടങ്ങിയ ഇടവകളില്‍ വികാരിയായും പ്രവര്‍ത്തിച്ച റവ.പി.തോമസ് മാത്യു മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ മിഷനറി റവ.ഡോ.കെ.എം.ശാമുവേലിന്റെ മരുമകനും, തിരുവല്ല തലവടി സ്വദേശിയും ആണ്.

 

ടെക്‌സാസിലെ ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐ.പി.എല്‍) വിവിധ ക്രിസ്തിയ സഭകളിലെ മേലധ്യക്ഷന്മാരും, വൈദീകരും, പ്രമുഖ കണ്‍വെഷന്‍ പ്രഭാഷകരും ആണ് വചന സന്ദേശം നല്‍കുന്നത്. എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം വൈകിട്ട് 9 മണിക്ക് നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥന കൂട്ടായ്മ അനേക രോഗികള്‍ക്ക് ആശ്വാസവും സൗഖ്യവും ലഭിക്കുന്നു.

 

ജൂണ്‍ 30 ചൊവ്വാഴ്ച നടത്തപ്പെടുന്ന ഐ.പി.എല്‍ കൂട്ടായ്മയിലേക്ക് എല്ലാ വിശ്വാസികളെയും സഭാ വ്യത്യാസമില്ലാതെ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 17127704821 എന്ന നമ്പര്‍ ഡയല്‍ ചെയ്തതിനുശേഷം 530464 എന്ന നമ്പര്‍ പാസ്‌വേഡ് ആയി ഡയല്‍ ചെയ്യുക.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എ മാത്യു (ഹ്യുസ്റ്റണ്‍) 713 436 2207, സി.വി.സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code