Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ.ജോസഫ് മാര്‍ത്തോമ്മായ്ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നവതി ആശംസകള്‍ നേര്‍ന്നു.   - ഷാജി രാമപുരം

Picture

ന്യുയോര്‍ക്ക്: ഇന്ന് തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ്.റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നവതി ആശംസകള്‍ അറിയിച്ചു.

 

മലങ്കര സഭയുടെ വളര്‍ച്ചക്ക് നിദാനമായ അനേക സഭാ പിതാക്കന്മാരുടെ പൈതൃകം ഏറ്റുവാങ്ങി ഇന്ന് മാര്‍ത്തോമ്മ സഭയെ നയിച്ചു കൊണ്ടിരിക്കുന്ന ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപോലിത്ത ജന്മം കൊണ്ടും, കര്‍മ്മം കൊണ്ടും ശ്രദ്ധേയനായ വ്യക്തിത്വമാണ്. പ്രശ്‌നങ്ങളില്‍ പതറാതെ പ്രതിസന്ധികളില്‍ തളരാതെ സഭാ നൗകയെ നയിപ്പാനുള്ള ദൈവാനുഗ്രഹം, സഭകളുടെ എക്ക്യൂമെനിക്കല്‍ മേഖലകളിലും മറ്റ് മതസ്ഥരോടുള്ള സമീപനത്തിലും സ്വീകരിക്കാവുന്നവയെ സ്വീകരിക്കുകയും അല്ലാത്തവയെ ആദരിക്കുകയും ചെയ്യുന്ന പ്രത്യേക സവിശേഷത എന്നിവ എടുത്തുപറയത്തക്കതാണന്ന് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു.

 

കക്ഷിരാഷ്ടിയത്തിന് അതീതമായി മനുഷ്യനെ സ്‌നേഹിക്കുവാനും കരുതുവാനും ഉള്ള താല്പര്യം, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായ പ്രവര്‍ത്തന ശൈലി എന്നിവ ഡോ.ജോസഫ് മാര്‍ത്തോമ്മയുടെ മുഖമുദ്രയാണ്.നവതി ആഘോഷിക്കുന്ന മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ആശംസകള്‍ നേരുകയും, ആയുസ് ആരോഗ്യം എന്നിവ നല്‍കി സര്‍വേശ്വരന്‍ പരിപാലിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code