Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മത്സ രവും ആഘോഷവും ഈ വർഷം ഒഴുവാക്കുക തന്നെയാണ് ഉചിതമായ തീരുമാനം,നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട്. ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്

Picture

ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അങ്ങനെയല്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു സാധുതയുമില്ലെന്നും പ്രസിഡന്റ് മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.എക്‌സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍ വന്‍ഷനും ഇലക്ഷനും മാറ്റിയത്. 36 അംഗ നാഷണല്‍ കമ്മിറ്റിയിലെ 6 പേർ ഒഴികെ മറ്റ് അംഗങ്ങൾ അനുകൂലിച്ച തീരുമാനമാണത്.ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയേക്കാള്‍ വലുതാണ് ട്രസ്റ്റി ബോര്‍ഡിലെഅഞ്ചു പേര്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.


കണ്‍ വന്‍ഷന്‍ അടുത്ത വര്‍ഷമാകാമെങ്കില്‍ ഇലക്ഷന്‍ എന്തിനാണ് ഇപ്പോള്‍ നടത്തുന്നത്? ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണതെന്നു വ്യക്തം.

ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല.സംഘടനയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലാതെ ഇപ്പോള്‍ ഇലക്ഷന്‍ നടത്തിയത് കൊണ്ട് എന്താണ് പ്രയോജനം? നിലവില്‍ ഭാരവാഹികളുണ്ട്. ഒരു സെറ്റ് ഭാരവാഹികള്‍ കൂടി വന്നാല്‍ വെറുതെ പടലപ്പിണക്കങ്ങളും പ്രശ്‌നനങ്ങളും ഉണ്ടാക്കാമെന്ന് മാത്രം.


ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം ഇലക്ഷന്‍ എന്നാണു ഭരണഘടനാ പറയുന്നത്. അത് പോരാ വെബിലൂടെ ഇലക്ഷന്‍ നടത്താമെന്നു പറയുന്നത് ഭരണ ഘടനാ വിരിരുദ്ധമാണ്.ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരിൽ എട്ടുപേരും  ഇപ്പോൾ ഇലക്ഷനും കൺവെൻഷനും ഇപ്പോൾ  നടത്താൻ പറ്റിയ സമയമല്ല എന്നഭിപ്രയമാണ്. അവർ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയിലെ മുപ്പത്തിയാറിൽ   ആറു പേർ  മാത്രമാണ് എതിർ അഭിപ്രായം പറഞ്ഞത് .  ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത് ,അതിൽ 11 പേർ ഒഴികെ ബാക്കിയുള്ളവർ ആഘോഷവും മതസരവും ഈ വര്ഷം ഒഴുവാക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ , ഒരു ജനാധിപത്യ  സംഘടനയിൽ ഭൂരിപക്ഷ  വികാരം എന്താണ് എന്ന് മനസിലാക്കാൻ    അമേരിക്കൻ മലയാളികൾക്ക് കഴിയും . 


 ഫൊക്കാന ഒരു ജനാതിപത്യ സംഘടനയാണ്. അതിൽ ബൈലോ പ്രകാരവും ജനാതിപത്യ പരവുമായ രീതിയിൽ ഇലക്ഷൻ   നടത്തണം എന്നതാണ്  തങ്ങളുടെ ആഗ്രഹം.  ഇപ്പോൾ  ട്രസ്റ്റീ ബോർഡിൻറെ തീരുമാനം  ഒരു ഏകാധിപത്യപരമാണ്.  ജനാതിപത്യ സംഘടനായ ഫൊക്കാനയിൽ അത് അനുവദിച്ചു കൊടിക്കില്ല .


എന്തായാലും ട്രസ്റ്റി ബോര്‍ഡിന്റെ പേരില്‍ വന്ന പ്രസ്താവനകണക്കിലെടുക്കേണ്ടതില്ല. സംഘടന സുതാര്യമായും ജനതാല്പര്യത്തിനു അനുസൃതമായും മുന്നോട്ടു പോകും.


ട്രസ്റ്റീ ബോർഡ് ഏതെക്കെ പ്രേമേയങ്ങൾ അവതരിപ്പിച്ചാലും ജനറൽ  ബോഡി വിളിക്കത്തടത്തോളം കാലം  നാഷണൽ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത്. നാഷണൽ കമ്മിറ്റിയാണ് സുപ്രിം  ബോഡി   .നാഷണൽ കമ്മിറ്റിയുടെ തിരുനങ്ങൾ നടപ്പാക്കുക എന്നത് തങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക മാത്രമാഞ്ഞു ഞങ്ങൾ ചെയുന്നത്.


അതുപോലെ ഫൊക്കാന ഇലക്ഷൻ ബെബ്  സൈറ്റ് എന്ന പേരിൽ പ്രചരിക്കുന്ന ബെബ് സൈറ്റ് ഫൊക്കാനയുടെ CEO ആയ പ്രസിഡൻഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേർ ചേർന്ന് ഫൊക്കാനയുടെ യശ്ശസ്സിന് കളങ്കം തീർക്കുവാൻ നടത്തുന്ന ശ്രമത്തെ ഒരിക്കലും ന്യായീകരിക്കുവാനാകില്ല.ഫൊക്കാനയിൽ അംഗസംഘടനകളായി അപേക്ഷ നൽകിയ 16 സംഘടനകളിൽ നിന്ന് കേവലം 6 സംഘടനകകൾക്ക് മാത്രം അംഗത്വം നൽകിയ ട്രസ്റ്റി ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും നാഷണൽ കമ്മറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു  

 Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code