Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥതയെ കുറിച്ച്  വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് അന്താരാഷ്ട്ര തലത്തിൽ ചർച്ച സംഘടിപ്പിക്കുന്നു 

Picture

ന്യൂജേഴ്‌സി :   ജോർജ് ഫ്ലോയിഡിൻറ്റെ  കൊലപാതകത്തിന് ശേഷം കലുഷിതമായ അമേരിക്കൻ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ  ശ്രദ്ധ പിടിച്ചു പറ്റിയ  അമേരിക്കൻ വംശീയ നീതിവ്യവസ്ഥയെ കുറിച്ച് അമേരിക്കയിലേയും, ഇന്ത്യയിലേയും വൈവിധ്യമായ കർമ്മമണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര സ്വന്തമാക്കിയ  പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി  പ്രൊവിൻസ് അന്താരാഷ്ട്ര തലത്തിൽ  ചർച്ച  സംഘടിപ്പിക്കുന്നു.

 
സൂം മീറ്റിംഗ് മുഖേനെ ജൂൺ 26  വൈകുന്നേരം എട്ടു മണിക്കാണ് ഈ ചർച്ച ക്രമീകരിച്ചിരിക്കുന്നത് .  
 

പീപ്പിൾസ് ഓർഗനൈസഷൻ ഫോർ പ്രോഗ്രസ്സ് സ്ഥാപകനും പ്രമുഖ ആഫ്രോ അമേരിക്കൻ നേതാവുമായ ലാറി ഹാം ,  അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ  ഫോർട്ട്  ബെന്റ് കൗണ്ടിയിലെ ആദരണീയ ജഡ്‌ജി  ജൂലി മാത്യു , ഇന്ത്യയിലേയും കേരള   രാഷ്ട്രീയത്തിലേയും തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയും  ഇന്ത്യയിലെ  ഏറ്റവും മികച്ച പാർലിയമെന്ററിൻ അവാർഡ് ജേതാവുമായ എൻ കെ പ്രേമചന്ദ്രൻ എംപി ,  പ്രമുഖ പത്രപ്രവർത്തകനും കോർപ്പറേറ്റ് എക്സിക്യൂട്ടീവുമായ ഡോ കൃഷ്ണ കിഷോർ ,പോലീസ്   ഉദ്യോഗസ്ഥനായ  സീസറി ആഡംസ് . അമേരിക്കയിൽ ബ്ലാക്ക് ലൈഫ് മാറ്റർ പ്രക്ഷോഭത്തിനിടെ പ്രസിദ്ധയായ മലയാളി  ആക്ടിവിസ്റ്  സിനി സ്റ്റീഫൻ  എന്നിവർ ചർച്ചയിൽ പങ്കെടുക്കും.


വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി പ്രൊവിൻസ് പൊളിറ്റിക്കൽ ഫോറം പ്രസിഡന്റ് പീറ്റർ ജേക്കബ് നേതൃത്വം കൊടുക്കുന്ന ചർച്ചയിൽ ,  വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാനും ഗ്ലോബൽ വൈസ് പ്രസിഡന്റ്റുമായ  തോമസ് മൊട്ടക്കൽ മോഡറേറ്റർ ആയിരിക്കും


ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി ഡോ ഷൈനി രാജു , ട്രെഷറർ രവി കുമാർ എന്നിവരുടെ നേതുത്വത്തിൽ  എക്സിക്യൂട്ടീവ് കമ്മിറ്റിയും , അഡ്വസ്ററി ബോർഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു


ഈ പ്രോഗ്രാമിലേക്കു  എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ചെയർമാൻ ഡോ ഗോപിനാഥൻ നായരും , പ്രസിഡന്റ് ജിനേഷ് തമ്പിയും അഭ്യർഥിച്ചു
 
 
 WMC  ഗ്ലോബൽ ചെയർമാൻ  ഡോ എ വി അനൂപ്, ഗ്ലോബൽ  പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ  എന്നിവർ പരിപാടിക്കു  വിജയാശംസകൾ   നേർന്നു
   
ഫ്ലവർസ് ചാനൽ   പ്രോഗ്രാമിന്റെ  തത്സമയ പ്രക്ഷേപണം ഫേസ്ബുക് ലൈവ് വഴി  സംപ്രേക്ഷണം ചെയ്യും  
 
 
മീറ്റിംഗ് ലോഗിൻ  ചെയ്യാനുള്ള വിവരങ്ങൾ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code