Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൂമരക്കൊമ്പില്‍......(ചിത്രീകരണം: ജോണ്‍ ഇളമത)

Picture

പൂമരക്കൊമ്പില്‍ പക്ഷികള്‍ ചിലച്ചു.എല്ലാത്തരം പക്ഷികളും.വസന്തകാലത്തെ ഗായകരും, വേനല്‍ക്കാലത്തെ പോപ്പുമൂസിക്കുകാരും ഒത്തുകൂടി തകര്‍പ്പന്‍ ഗാനമേള..തുത്തുകുലുക്കന്‍ പക്ഷികള്‍ ട്രം അടിച്ചു.കുരുവികള്‍ ചൂളംവിളിച്ചു.വാനമ്പാടികള്‍ ഓടല്‍ക്കുഴല്‍ നാദമൊഴുക്കി.വേനല്‍ക്കാല വരവേല്‍പ്പിന്‍െറ ആഘോഷം മുഴങ്ങി.അപ്പോള്‍ എങ്ങു നിന്നോ കുറെ കാര്‍ഡിനല്‍ പക്ഷികള്‍ പറന്നുവന്നു യൂണിഫോം ധരിച്ച ഗായകരെ കണക്കെ. ബാക്ക്‌യാര്‍ഡിലെ ആ വലിയ തണല്‍മരത്തിന്‍െറ ചില്ലകള്‍ പൂത്തുലഞ്ഞു നന്നിരുന്നു.ചുറ്റിലും കാഴ്ച്ചക്കാരായ ധാരാളം സന്ദര്‍ശകരെത്തി.മൂളിപ്പറക്കുന്ന വണ്ടുകള്‍,തേനീച്ചകള്‍,പൂമ്പാറ്റകള്‍.

 

അപ്പോഴാണ് ഞാന്‍ പതിവുപോലെ പച്ചക്കറി കൃഷിക്ക് ഒരുക്കങ്ങള്‍ തകൃതിയില്‍ നടത്തിയത്.പാകിയ വിത്തുകളെല്ലാം പൊട്ടിമുളച്ചു.പടവലം,പാവല്‍,വെണ്ട,വഴുതന,തക്കാളി മുതലായവ.എല്ലാം നട്ടുനനച്ച് കൃഷിയുടെ മൂഡില്‍ അകലം പാലിക്കലും ,മാസ്ക് ധരിക്കലിന്‍െറയുമൊക്കെ പിരിമുറക്കത്തില്‍ നിന്ന് മോചനം നേടിവരവെയാണ്,ആ അക്രമണം!

 

സംഭവത്തിനു പിന്നില്‍ ഒരണ്ണാനാണ്,ചിക്കുമങ്ക്! തനി കനേഡിയന്‍ ഗോത്രവര്‍ഗ്ഗക്കാരി,ആദിവാസി! ശ്രീരാമന്‍ മുതുകില്‍ തഴുകി മുതുകത്ത് മൂന്നു കറുത്തവരകളുള്ള അണ്ണാനല്ല, അവ ശാന്തര്‍. അവരിന്ത്യാക്കാരാണ്. എന്നാലിവള്‍ക്ക് വരയൊന്നുമില്ല.ഇതൊരു പെണ്ണണ്ണാനാണന്ന് ഞനെങ്ങനെ മനസ്സിലാക്കിയെന്നല്ലേ! കാനഡായിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കും, പിന്നീടു കുടിയേറിയ വെള്ളക്കാര്‍ക്കും,പുരുഷമേധാവിത്വം ഇല്ലാത്തതുകൊണ്ടുതന്നെ.അതുകൊണ്ട് ഇവിടത്തെ നാരികള്‍ക്ക് നാക്കുകൊണ്ട് പോക്കറ്റടിക്കാന്‍ അസാമാന്യ കഴിവെത്രെ.പക്ഷേ,ഒള്ളതുപറയാമല്ലോ വായാടി എങ്കിലും ഈ അണ്ണാന്‍ സുന്ദരി ആരയും ആകര്‍ഷിക്കും.

 

ചാര ചാമരവിശറിപോലെയുള്ള വാല്. പട്ട്‌രോമക്കമ്പിളിക്കുപ്പായമണിഞ്ഞ ഉടല്‍..മഞ്ഞുകാലത്ത് രോമക്കുപ്പായവും, തലപ്പാവുമണിഞ്ഞ നടക്കുന്ന ഒരു സുന്ദരിയുടെ കെട്ടുംമട്ടും.കൊറോണയും,കോവിഡു പത്തൊമ്പതുമൊന്നും ഈ യുവസുന്ദരിയെ തൊട്ടുതീണ്ടിയില്ല.അങ്ങനെ ഒരു സംഭവം ഭൂമിയില്‍ നടക്കുന്നതിന്‍െറ ഒരു ഗൗരവവും ഈ സുന്ദരിക്കുണ്ടെന്നുതോന്നുന്നില്ല.

 

ഇതുപറഞ്ഞപ്പഴാണ് മറ്റൊരു സംഭവം ഓര്‍ത്ത് ഞാന്‍ ചിരിച്ചുപോയത്. വിത്തും,വളവും, ചെടികളും, വാങ്ങാന്‍ നേഴ്‌സറീല്‍പോയപ്പം അവിടെ ഒരു സുന്ദരിയെകണ്ടു.പൂച്ചെടികള്‍വാങ്ങാന്‍വന്ന ഒരു സുന്ദരി.

 

ആദിവാസിയൊന്നുമല്ല.കുടിയേറിയതലമുറയിലുള്ള ഒരു വെളുമ്പി.യൗവനം തുടുത്തു നില്‍ക്കുന്നമേനിയില്‍ പേരിനുമാത്രം അല്പ്പ വസ്ത്രം.പക്ഷേ മാസ്ക്കുണ്ട്, കൊറോണാ പ്രൊട്ടക്ഷന്.പരിഷ്കൃത മാസ്ക്, ചിരിക്കുന്ന മുഖംപ്രിന്‍റ് ചെയ്ത മാസ്ക്! ഞാന്‍ ഒന്നാലോചിച്ചു നിന്നു,എന്നിട്ടോര്‍ത്തു”-
കൊറോണാ, ഈ പെണ്ണിനെ കണ്ട് ഒന്നുമ്മവെച്ച്,വലൃശല്യമൊന്നും കൊടുക്കാതെ സന്തോഷിച്ച് കടന്നുപോയിക്കാണും!

 

അതൊക്കെപോട്ടെ,പറഞ്ഞുവന്നത് കനേഡിയന്‍ ഗോത്രസുന്ദരി,''ചിക്മഗിന്‍െറ''കഥയാണല്ലോ! എന്തുസംഭവിച്ചു എന്നു ചോദിച്ചാ,ഞാന്‍ പാകികളിപ്പിച്ച,പാവല്‍,പടവലം,എന്തിനുപയറുവിത്തു വരെ ഈ ദുഷ്ടന്‍, അതിനെുചുറ്റും നിന്ന് ഇളംപരിപ്പുകള്‍ തിന്നതുപോരാഞ്ഞ് അരിശംതീര്‍ക്കാന്‍ അതിന്‍െറ മൂടുതുരന്ന്് വേര് സഹിതം വെട്ടി സായൂജ്യമടഞ്ഞ്,എന്നെ കണ്ട് എഴുന്നേറ്റുനില്‍ക്കയാണ്,തന്തക്കു പിറക്കാത്തവള്‍! എന്ന് മനസില്‍ പ്‌രാകി.അപ്പോള്‍ കയ്യി കിട്ടിയ ഒരു കൊഴികൊണ്ട് ഞാനവളെ എറിഞ്ഞുതുരത്തി.അവള് പെട്ടന്ന് ബാക്ക്‌യാര്‍ഡിലെ കൂറ്റന്‍മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞു.

 

എന്നാല്‍ അതുകൊണ്ടുതീര്‍ന്നില്ല ,ഇനിയാണ് യഥാര്‍ത്ഥ കഥ! പോയ അവള്‍അല്പ്പം കഴിഞ്ഞ്,ശൗര്യത്തോടെ ഫെന്‍സിനു മുകളിലൂടെ ശീഘ്രം തിരിച്ചുവന്നു, എന്‍െറ മുമ്പിലേക്ക്.എങ്ങനെയെന്നോ! ,ചാര ചാമരവാല്‍ വിശറിപോലെവിടര്‍ത്തി,കൈകാലുകളിലെ കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍ പുറത്തെടുത്ത് ഒരു പൂതനയേപ്പോലെ ചീറ്റിക്കൊണ്ട്.പിന്നെ ഒരു
ശകാരം! ശകാരമൊന്നുമല്ല, പച്ചതെറി,''ധൂ...ധൂൂ...ഫു....ഫൂൂ..''....ഫ്.''..! അവടെ ആദിവാസി ഭാഷ
എനിക്കുതിരിഞ്ഞു. ബ്രിട്ടീഷ് ഇംഗ്ലീഷ ്ഭാഷയിലെ ഏറ്റവും മുന്തിയ തെറി, ന്യൂയോര്‍ക്കിലെ ഹാര്‍ലമിലുക്കെ സദാ കേള്‍ക്കുന്ന ചുട്ടതെറി,ഫ.േ..........ഫ്!!

 

ഇത് ഇവിടുത്തെ ശരാശരി ആവറേജ് തെറിയാണ്,എന്നാല്‍ ഇന്ത്യക്കാരനായ എന്നെസംബന്ധിച്ച് പുളിച്ചതെറി! എങ്കിലും എന്‍െറ മനസില്‍ ഒരു ന്യയവിസ്താരം നടന്നു. ശരിയല്ലേ?, അവള്‍ ആ ''ചിക്മങ് അണ്ണാച്ചി''യുടെ വാദം! ''ഇത് എന്‍െറ ജന്മഭൂമി,ഈ ഭൂമിയുടെ അവകാശി,ഞാന്‍! നീയൊക്കെ വരത്തന്‍! ,എങ്ങാണ്ടൂന്നൊക്കെ വലിഞ്ഞുകയറി വന്ന പ്രവാസി, കുടിയേറ്റക്കാരന്‍,കുതികാല്‍വെട്ടി! ശരി,നീ എന്‍െറഭൂമി കയ്യേറിക്കോ.കുറേക്കാലം മുമ്പ് മലബാറിലെ ജന്മിമാരടെ ഭൂമി തിരുവിതാംകൂറിലെ ചട്ടമ്മാര് സൂത്രത്തി കൈക്കലാക്കീതുപോലെ. എങ്കിലും അവര്‍ അദ്ധ്വാനികളായിരുന്നു, അലസ്സമ്മാരല്ലാരുന്നു.

 

പിന്നെ മര്യാദക്കാരുമായിരുന്നു.പാട്ടംകൊടുത്ത് ജന്മിമാരെ സംതൃപ്തിപ്പെടു ത്തീരുന്നു.അതുപോലെയെങ്കിലും നീയൊക്കെ ഞങ്ങക്കൂടെ കണ്ട് കൃഷിചെയ്ത് ഞങ്ങളെകൂടെ ഹാപ്പിയാക്ക്,അല്ലങ്കി നിന്നെയൊക്കെ,ഞാന്‍ വീണ്ടുമീ പരതെറി വിളിച്ചോണ്ടിരിക്കും, ധു...ധൂൂ....ഫ......ാഫ!!........!!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code