Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 963

Picture

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

 

പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതവും തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

ഇന്ന് പോസ്റ്റീവായവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്കും കോവിഡ് പിടിപെട്ടു.

 

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് മൂന്ന് പേരും പാലക്കാട്, കാസര്‍കോട് രണ്ട് പേര്‍ വീതവും ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് തിങ്കളാഴ്ച നെഗറ്റീവായത്. ഇതുവരെ 963 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ആറ് പേര്‍ മരിച്ചു.

 

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 8599 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 8174 എണ്ണം നെഗറ്റീവായി. ഇന്ന് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ പ്രദേശങ്ങളെയുമാണ് പുതുതായി ഹോട്ട്‌സ്‌പോട്ടായി തിരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 68 ആയി.

 

സംസ്ഥാനത്ത് കോവിഡ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യവകുപ്പ് എന്‍എച്ച്എം മുഖാന്തരം 150 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്ന തരത്തിലാണ് പുതിയ തസ്തികകള്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code