Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയിലെ മുൻനിര ആരോഗ്യപ്രവർത്തകർക്കു കൊറോണ മീറ്ററുമായി ഡോക്ടർ സ്പോട്

Picture

അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളുമായി സഹകരിച്ചു കൊണ്ട് മുൻനിര ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്താൻ സഹായിക്കുന്ന വിദൂര കൊറോണ പരിശോധന കിറ്റുകൾ (Corona remote testing kits ) , mylite mobile app, testing device എന്നിവയുമായി Dr.Spot Technologies മുന്നോട്ടുവന്നിരിക്കുകയാണ്.

 

കൊറോണ രോഗികളുടെ ക്രമാതീതമായ വർദ്ധനവ് ചികിത്സാരംഗത്തു പ്രവർത്തിക്കുന്നവരോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങൾക്കും അപകട സാധ്യത ഉയർത്തുന്നു. മരുന്നുകളുടെയും PPE യുടെയും ദൗർലഭ്യം, കുറഞ്ഞ Doctor / patient അനുപാതം ദൈർഘ്യമേറിയ ജോലി സമയം ഇവയെല്ലാം ഇതിന്റെ തീവ്രത കൂട്ടുന്നു, അതിനാൽ തങ്ങളുടെ ആരോഗ്യാവസ്ഥ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കാൻ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.വിദൂരത്തു നിന്ന് തന്നെ കൊറോണ ബാധ നിർണ്ണയിക്കാൻ സഹായിക്കുന്ന ഈ ഉപകരണം Deep learning Algorithm ഉപയോഗിച്ചാണ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ സേവനം മുൻനിര ആരോഗ്യപ്രവർത്തകർക്കു മാത്രമല്ല അവരുടെ കുടുംബാങ്ങങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് Doctor Spot തീരുമാനിച്ചിരിക്കുന്നത്.

 

മുൻനിര ആരോഗ്യപ്രവർത്തകർക്കെല്ലാം തന്നെ dCOM ( Corona Organ Meter) എത്തിച്ച്‌ കൊടുക്കുവാനാണ് Doctor Spot തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി വീട്ടിലിരുന്നു തന്നെ രോഗനിർണ്ണയം നടത്താൻ സാധിക്കും. .അമേരിക്കയിൽ തന്നെ പരമാവധി വ്യക്തികളിലേക്ക് ഇതിന്റെ സാധ്യത എത്തിച്ചു, രോഗ നിർണ്ണയം നടത്തുകയും , പ്രാരംഭ ദിശയിൽ തന്നെ വേണ്ട ചികിത്സ തേടാൻ സഹായിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് Doctor Spot Chairman Shoji Mathew പറഞ്ഞു. രോഗനിർണ്ണയത്തോടൊപ്പം തന്നെ രോഗ ബാധിതരുടെ ആന്തരിക അവ യവങ്ങളുടെ ആരോഗ്യ സ്ഥിതി നിജപ്പെടുത്താനും ഈ ഉപകരണത്തിന് സാധിക്കും എന്നുള്ളതാണ് ഇതിന്റെ സവിശേഷത.

 

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുൻനിര തൊഴിലാളികളായ നഴ്സുമാർ ,റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, തുടങ്ങിയവരുടെ ഫാമിലിക്ക് കൊറോണ യുമായി സംബന്ധിക്കുന്ന ടെസ്റ്റുകളും കണ്ടിന്യൂസ് മോണിറ്ററിംഗ് അത്യന്താപേക്ഷിതമാണ്

 

നിരവധി മലയാളി അസോസിയേഷനുകൾ മുൻനിര ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തിനു വേണ്ടി Doctor Spot മായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.

 

ഈ പദ്ധതിയുടെ ഭാഗമായി ഫ്രീ dCOM ഡിവൈസുകൾ, കൊറോണ മീറ്റുകളും ഡോക്ടർ സ്പോർട്സ് ടെക്നോളജി ഫ്രീയായി ഡിസ്ട്രിബ്യൂട്ടർ ചെയ്യുന്നതാണ് ഈ പദ്ധതിയിൽ ഭാഗമാകാൻ താല്പര്യമുള്ള അസോസിയേഷനുകൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു Mujeeb – 1-425-230-0940 , Shoji Mathew – 1-847-261-4361

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code