Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളം മ്യൂസിക്കല്‍ സാന്ത്വന സംഗീതം പരിപാടിക്ക് വന്‍പിച്ച ജനപ്രീതി   - പി പി ചെറിയാന്‍

Picture

ന്യൂയോര്‍ക്ക്: :ഇതിനോടകം വമ്പിച്ച ജനപ്രീതി നേടി മുന്നേറുന്ന സാന്ത്വന സംഗീതം എന്ന ഓണ്‍ ലൈന്‍ മലയാളം മ്യൂസിക്കല്‍ പരിപാടിയുടെ ആറാമത്തെ എപ്പിസോഡില്‍ ആസ്വാദകരുടെ ഇഷ്ടഗാനങ്ങളുമായി ആറ് പാട്ടുകാര്‍ അണി നിരക്കുന്നു. നര്‍മ്മം തുളുമ്പുന്ന അവതരണരീതികളും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്ന് ട്രിവിയ വിഭാഗവും ഈ പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കുന്നു. ആസ്വാദകര്‍ കാഴ്ചക്കാരായി മാത്രം ഇരിക്കാതെ ട്രിവിയ യിലെ ചോദ്യോത്തര വേളയില്‍ സജീവമായി പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് തന്നെയാണ്.

 

ഏറ്റവും മികച്ച ഗായകര്‍ മാത്രമാണ് ഈ പരിപാടിയില്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രേത്യകിച്ചു മലയാള സിനിമയുടെ സുവര്‍ണകാലം എന്നറിയപ്പെടുന്ന എഴുപതുകളിലെയും എണ്‍പതുകളിലെയും മധുര ഗാനങ്ങളാണ് പ്രധാനമായും ഇവിടെ അവതരിപ്പക്കുന്നത് . എല്ലാ മലയാളികളെയും കോര്‍ത്തിണക്കി ആദ്യമായിട്ടാണ് ഒരു സംഗീത സദസ്സ് അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ വിജയകരമായി തുടരുന്നത്. ഇതിന്റെ മുഖ്യ അവതാരകര്‍ കലാ സാംസ്കാരിക മേഖലയില്‍ സുപരിചിതനായ സിബി ഡേവിഡ് ആണ്. കൂടാതെ അമേരിക്കയുടെ പല ഭാഗത്തു നിന്നും കലാ പ്രതിഭകളായ കലാകാരികളും പങ്കെടുക്കുന്നു. പ്രശസ്ത ഗായിക ജിനു വിശാല്‍ ആണ് ട്രിവിയ വിഭാഗം കൈകാര്യം ചെയ്യുന്നത്. അറിയപ്പെടുന്ന കലാകാരിയായ നിഷ എറിക് ആണ് മെയ് 24 ആം തിയതി ഞായറാഴ്ച ഈ പരിപാടി സിബി ഡേവിഡിനൊപ്പം ആങ്കര്‍ ചെയ്യുന്നത്.

 

കോവിഡ് കാലഘട്ടത്തില്‍ നിരവധി മേഖലകളില്‍ സഹായഹസ്തവുമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹെല്പ് ലൈന്‍ ഫോറത്തിന്റെ, അനിയന്‍ ജോര്‍ജിന്റെയും ദിലീപ് വര്‍ഗീസിന്റെയും നേതൃത്വത്തില്‍ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ബൈജു വര്‍ഗീസ്, ഗായകനായ സിജി ആനന്ദ് , സിറിയക് മാളികയില്‍, ഡോക്ടര്‍ ജഗതി, സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8 മണിക്ക് ( ന്യൂയോര്‍ക്ക് സമയം) ഈ പരിപാടി സൂം പ്ലാറ്റുഫോമില്‍ കാണാവുന്നതാണ്. താഴെ കാണുന്ന പോര്‍ട്ടല്‍ കാണുക https://us02web.zoom.us/j/310165332.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code