Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി മുസ്ലീമുകള്‍ അമേരിക്കന്‍ ജനതക്ക് വേണ്ടപ്പെട്ടവരാവുക: ഡോ.ഹുസൈന്‍ മടവൂര്‍   - പി പി ചെറിയാന്‍

Picture

ന്യൂയോര്‍ക് :അമേരിക്കയില്‍ കഴിയുന്ന മലയാളി മുസ്ലിംകള്‍ അവിടെ നല്ല വ്യക്തികളായി ജീവിച്ച് അന്നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവരായിത്തീരണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്‌ബോധിപ്പിച്ചു .നോര്‍ത്ത് അമേറിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍ ( North American Network of Malayali Muslim Association) (നന്മ- NANMMA) സംഘടിപ്പിച്ച റംസാന്‍ സാംസ്കാരിക പരിപാടിയില്‍ ഓണ്‍ലൈന്‍ ആയി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

ഒരുന്നത *സംസ്കാരവും* (culture) സ്വഭാവവുമെന്ന നിലയില്‍ നാം ഇസ്ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക നിയമങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിലും നമുക്ക് മുസ്ലിമായി ജീവിക്കാന്‍ സാധിക്കും. ഒരിക്കലും നാം ജീവിക്കുന്ന സമൂഹത്തില്‍ അന്യരായി പോവരുത്. ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജീവിതം ഇക്കാലത്ത് നാം പ്രത്യേകം പഠിക്കേണ്ടതുണ്ട്. നബി (സ) മദീനയിലെ യഹൂദ ഗോത്രങ്ങളുമായുണ്ടാക്കിയ കരാര്‍ (Madeenah charter) ബഹുസ്വര സംസ്കാരത്തിന്റെ ആധാരശിലകളാണ് അദ്ദേഹം വിശദീകരിച്ചു.

 

കോവിഡ് 19 മഹാമാരിയില്‍ നിന്ന് ലോക ജനതക്ക് മുക്തി ലഭിക്കാനായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥന നടത്തി. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ നൂറ് കണക്കിന്ന് മലയാളികള്‍ പങ്കെടുത്തു. കൂടാതെ തല്‍സമയ ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയും വിവിധ രാഷ്ട്രങ്ങളിലെ മലയാളികള്‍ പരിപാടി വീക്ഷിച്ചു. അമേരിക്കയിലെ സാംസ്കാരിക ,സാമൂഹ്യ പ്രവര്‍ത്തകനായ യു.എ. നസീര്‍ പരിപാടിയില്‍ ആദ്ധ്യക്ഷത വഹിച്ചു.സലിം ഇല്ലിക്കല്‍ സ്വാഗതം ആശംസിച്ചു:

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code