Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്വാന്തന സ്പര്‍ശവുമായി ഡബ്ല്യൂ എം സി.   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: കൊറോണ പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടി സമൂഹം കടന്നുപോകുമ്പോള്‍ ഹൂസ്റ്റണില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വേദനയില്‍ പങ്കു ചേര്‍ന്നുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍.

 

ഹൂസ്റ്റണിലെ ക്ലിയര്‍ലേക്ക് പ്രദേശത്ത് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ പഠിക്കുന്ന 600 ല്‍ പരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ അപ്പാര്‍ട്‌മെന്റുകളിലായി താമസിച്ചു വരുന്നു. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും ഈ കൊറോണ കാലയളവില്‍ സാമ്പത്തികമായി മാത്രമല്ല മറ്റു അവശ്യ സാധനങ്ങളുടെ അഭാവത്തിലും ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ ഡബ്ലിയു എം സി ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നിരവധി പലവ്യഞ്ജന ഇനങ്ങള്‍ ഉള്‍പ്പെട്ട ഗ്രോസറി കിറ്റുകളും മറ്റു അത്യാവശ്യ വസ്തുക്കളും വിതരണം ചെയ്യുകയുണ്ടായി. ഇവര്‍ക്ക് ആവശ്യമായി വരുന്ന മാസ്ക്കുകള്‍ എത്രയും പെട്ടെന്ന് എത്തിക്കുന്നതിനും ശ്രമിച്ചു വരുന്നു. ഉറ്റവരും ഉടയവരും നാട്ടില്‍ ആയിരിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലായി അര്‍പ്പണ ബോധത്തിന്റെയും ജീവകാരുണ്യത്തിന്റെയും മഹനീയ മാതൃകയായി ഡബ്ലിയു എം സി.

 

ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ കോവിഡ് കാലത്ത് ഈ വിദ്യാര്‍ത്ഥികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നുവെന്നു ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ക്കു കൈത്താങ്ങാകണം എന്ന് മനസ്സില്‍ ഉദിക്കുകയും ഇങ്ങനെ ഒരു ഉദ്യമത്തെ കുറിച്ച് ചിന്തിക്കുകയും ഡബ്ലിയു എം സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പരിപൂര്‍ണ പിന്തുണയുമായി മുന്‍പോട്ടു വരുകയായിരുന്നുവെന്ന് ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജോമോന്‍ എടയാടി പറഞ്ഞു. ഈ വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ആയി ജോലി ചെയ്തു കൊണ്ടിരുന്ന റെസ്റ്റാറുന്റകളും മറ്റും അടഞ്ഞുകിടക്കുകയാണ്. ഇവ പൂര്‍ണ തോതില്‍ പ്രവര്‍ത്തനനിരതമായെങ്കിലേ അവര്‍ക്കു സാമ്പത്തിക സ്ഥിരത കൈവരുകയുള്ളുവെന്ന് ജോമോന്‍ പറഞ്ഞു.

 

പ്രസ്തുത പരിപാടിയില്‍ ജോമോനോടൊപ്പം ചെയര്‍മാന്‍ ജേക്കബ് കുടശ്ശനാട്, റീജിയണല്‍ വൈസ് പ്രസിഡണ്ടുരായ എല്‍ദോ പീറ്റര്‍, റോയ് മാത്യു, യൂത്ത് ഫോറം ചെയര്‍മാന്‍ മാത്യൂസ് മുണ്ടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് എസ്.കെ.ചെറിയാന്‍, റീജിയണല്‍ പ്രസിഡന്‍റ് ജെയിംസ് കൂടല്‍, പ്രൊവിന്‍സ് സെക്രട്ടറി റെയ്‌ന റോക്ക്, ട്രഷറര്‍ ബാബു ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code