Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അലയുടെ ഈ ശനിയാഴ്ച നടക്കുന്ന  ടെലി  കോൺഫ്രൻസിൽ   മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, കെ. വരദരാജനും  പങ്കെടുക്കുന്നു   - ശ്രീകുമാർ ഉണ്ണിത്താൻ

Picture

ന്യൂയോർക്ക് :  അമേരിക്കയിലുള്ള   പ്രവാസികളുമായി  സംസാരിക്കുന്നതിനും  അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജനും   വീഡിയോ  കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു.  നമുക്ക്  ഇവരുമായി നേരിട്ട് സംവാദിക്കാം. കേരളം എങ്ങനെ കോവിഡിനെ നേരിട്ടു ,  കേരള ഗവൺമെന്റിനോട് ഉള്ള  ചോദ്യങ്ങൾ, കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ, അവരുടെ പുനരധിവാസം ഇതെക്കെ  നമുക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ആർട്ട്  ലവേർസ് ഓഫ് അമേരിക്കയുടെ  നേതൃത്വത്തിൽ  ഒരുക്കുന്നത്.


 നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ്  . ഈ വിഷമ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവൺമെന്റുമായി സഹകരിച്ചും നമ്മുടെ  കൂട്ടായ്മയിലൂടെയും  നല്‍കുവാനുളള ശ്രമങ്ങള്‍ക്കാണ്  ആർട്ട്  ലവേർസ് ഓഫ് അമേരിക്കയുടെ  നേതൃത്വത്തിൽ  നൽകുന്നത്‌.


ആർട്ട്  ലവേർസ് ഓഫ് അമേരിക്കയുടെ  നേതൃത്വത്തിൽ ഈ  ശനിയാഴ്ച (5 -23 -20 )  രാവിലെ പതിനൊന്നു  (11  ) മണിക്ക്  (ഈസ്റ്റേൺ ടൈം) 10  മണി (CT time ) കൂടുന്ന  വിഡിയോ   കോൺഫ്രൻസ് കാളിൽ(സൂം ) കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ഷൈലജ ടീച്ചറെ  പങ്കെടുപ്പിക്കണം എന്ന് പലരും അവിശ്വപെട്ടിരുന്നു. അമേരിക്കൻ മലയാളികളുടെ അഭ്യർത്ഥനയെ മാനിച്ചു ടീച്ചർ പ്രേത്യക സമയം അലക്കു വേണ്ടി അനുവദിച്ചിരിക്കുകയാണ്.


പ്രവാസികളുടെ പുനരധിവാസം ഇന്ന്  എല്ലാവരും ഉറ്റുനോക്കുന്ന ഒരു പ്രശ്നമാണ് . ഇത്  രമ്യമായി പരിഹരിക്കാൻ നമുക്ക് പലതും ചൂണ്ടിക്കാണിക്കാൻ പറ്റും  . ഈ വിഷമ ഘട്ടത്തിൽ കേരളത്തിൽ നമ്മുടെ   ഫാമിലികൾ  അഭിമുഖീകരിക്കുന്ന  പ്രശ്നങ്ങളും മന്ത്രിയുമായി  സംസാരിക്കാവുന്നതാണ്.



സൂം മീറ്റിങ്ങ്:
https://flsv.zoom.us/j/82311222700
Meeting ID: 823 1122 2700
One tap mobile   US : ‪+1312 626 6799,,82311222700#‬
OR
 ‪+1 646 558 8656,,82311222700#


 
ശനിയാഴ്ച (5 -23 -20 )  രാവിലെ പതിനൊന്നു  (11  ) മണിക്ക്  (ഈസ്റ്റേൺ ടൈം)



കോവിഡ് 19നെ കുറിച്ചുള്ള  ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ആർട്ട്  ലവേർസ്   അമേരിക്കയുടെ ലക്‌ഷ്യം. രോഗബാധിതരും അവരുടെ ബന്ധുക്കളെയും ,  സമാശ്വസിപ്പിക്കുവാനും അവർക്ക് വേണ്ട സഹായങ്ങൾ    ചെയ്യുക  എന്നത്‌  കൂടിയാണ്  ആർട്ട്  ലവേർസ് ഓഫ് അമേരിക്ക ഉദ്ദേശിക്കുന്നത്.


അലയുടെ പല മീറ്റിങ്ങുകളിലും ചോദ്യങ്ങളുടെ തിക്കും  തിരക്കും  ഉണ്ടാകാറുണ്ട്. പലപ്പോഴും സമയക്കുറവു നിമിത്തം പലരും ചോദ്യങ്ങൾ ഒഴിവാക്കാറുണ്ട്  .അത് ഒഴിവാക്കാൻ വേണ്ടി  ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളും അവരുടെ പേര് വിവരം   പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി  കിരൺ ചന്ദ്രൻ  319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541 എന്നിവരിൽ  ആരെങ്കിലുമായി    മെയ് 22 വെളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുൻപായി ബന്ധപ്പെടനം. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code